Around us

വയനാട്ടുകാരി മിന്നുമണി ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീമില്‍ ഇടം നേടാനുള്ള കുതിപ്പില്‍ ; അണ്ടര്‍ 23 ഏഷ്യാകപ്പിലെ പ്രകടനം നിര്‍ണായകം 

THE CUE

അണ്ടര്‍ 23 വനിതാ ഏഷ്യാകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ ഇടം നേടിയ വയനാട്ടുകാരി മിന്നുമണി മറ്റൊരു ചരിത്രമെഴുതാനുള്ള കുതിപ്പിലാണ്. ഇന്ത്യന്‍ സീനിയര്‍ വനിതാ ക്രിക്കറ്റ് ടീം പ്രവേശനമാണത്. ഏഷ്യാകപ്പില്‍ മികച്ച പ്രകടനം പുറത്തെടുത്ത് സീനിയര്‍ ടീമില്‍ ഇടം നേടുകയെന്നതാണ് മിന്നുമണിയുടെ ലക്ഷ്യം. ബംഗ്ലാദേശില്‍ നടന്ന എമര്‍ജിംങ് ഏഷ്യാ കപ്പിലെ മികച്ച പ്രകടനത്തോടെയാണ് അണ്ടര്‍ 23 ഏഷ്യാ കപ്പ് ടീമിലേക്കുള്ള വിളിയെത്തുന്നത്. എമര്‍ജിങ് ഏഷ്യാ കപ്പില്‍ മൂന്ന് വീതം ഏകദിനവും ട്വന്റി 20യും കളിച്ച മിന്നുമണി മികച്ച ഓള്‍ റൗണ്ട് പ്രകടനം കാഴ്ച്ചവെച്ചിരുന്നു.

കഴിഞ്ഞ ഫെബ്രുവരിയില്‍ ബോര്‍ഡ് പ്രസിഡന്റ്‌സ് ഇലവനു വേണ്ടി ഇംഗ്ലണ്ടിനെതിരെ നടത്തിയ മിന്നും പ്രകടനത്തോടെയാണ് ഈ ഓള്‍റൗണ്ടറെ ക്രിക്കറ്റ് ബോര്‍ഡ് ശ്രദ്ധിച്ചത്. കേരളം ചരിത്രത്തില്‍ ആദ്യമായി അണ്ടര്‍ 23 ചാമ്പ്യന്‍ഷിപ്പില്‍ വിജയിച്ചപ്പോള്‍ ടീമിനായി ഏറ്റവുമധികം റണ്‍സ് നേടിയതും മിന്നുമണിയായിരുന്നു. കഴിഞ്ഞ സീസണില്‍ രണ്ട് അര്‍ധ സെഞ്ചുറിയും രണ്ട് അഞ്ച് വിക്കറ്റ് നേട്ടവും താരം കെവരിച്ചിരുന്നു. ഈ പ്രകടനത്തോടെ ഇന്ത്യ ബ്ലൂവിനും റെഡിനുമായി കളിക്കാന്‍ അവസരം ലഭിച്ചു.

ആദിവാസി വിഭാഗത്തില്‍പെട്ട മിന്നുമണി തൊടുപുഴ, തിരുവനന്തപുരം, വയനാട് ക്രിക്കറ്റ് അക്കാദമികളിലൂടെയാണ് കളിച്ചു വളര്‍ന്നത്. കേരള ക്രിക്കറ്റ് അസോസിയേഷന്റെ വുമണ്‍ ക്രിക്കറ്റര്‍ അവാര്‍ഡ്. ജൂനിയര്‍ പ്ലയര്‍ ഓഫ് ദ ഇയര്‍, യൂത്ത് പ്ലയര്‍ അവാര്‍ഡ് എന്നീ നേട്ടങ്ങള്‍ കരസ്ഥമാക്കിയിട്ടുണ്ട്. കൂലിപ്പണിക്കാരായ മണിയുടെയും വസന്തയുടെയും മകളാണ് . സാമ്പത്തികമായി വളരെ പിന്നോക്കം നില്‍ക്കുന്ന കുടുംബമാണ് മിന്നുമണിയുടേത്. ശ്രീലങ്കയിലെ അണ്ടര്‍ 23 ഏഷ്യാ കപ്പില്‍ മികച്ച പ്രകടനം നടത്തി സീനിയര്‍ ടീമിലേക്ക് കയറാം എന്നുള്ള പ്രതീക്ഷയിലാണ് താരം.

കടപ്പാട് : ന്യൂസ് 18 മലയാളം

ഷാ‍ർജ രാജ്യാന്തരപുസ്തകമേള നവംബർ 5 മുതല്‍

എയർ ഇന്ത്യ എക്സ് പ്രസ് സർവ്വീസുകള്‍ വെട്ടിച്ചുരുക്കുന്നു, പ്രവാസലോകത്ത് പ്രതിഷേധം

വെറ്റെക്‌സില്‍ പുനരുപയോഗ ഊര്‍ജ്ജ സ്രോതസ്സ് അവതരിപ്പിച്ച് ആസാ ഗ്രൂപ്പ്

യു.എ.ഇ.യിലെ ഏറ്റവും സ്വാധീനമുള്ള പ്രവാസികളുടെ പട്ടിക പുറത്ത് വിട്ട് ഫൈനാൻസ് വേൾഡ് ; എം എ യൂസഫലി ഒന്നാമത്

ഫിക്ഷണൽ ഗ്രാമത്തിലെ സൂപ്പർനാച്ചുറൽ കഥ, പേടിയും ഫണ്ണും നിറച്ച ‘നെല്ലിക്കാംപൊയിൽ നൈറ്റ് റൈഡേഴ്‌സ്': നൗഫൽ അബ്ദുള്ള അഭിമുഖം

SCROLL FOR NEXT