Around us

‘അനുരഞ്ജനത്തിന് തയ്യാറായില്ലെങ്കില്‍ നിയമനടപടി’, മുത്തൂറ്റ് മാനേജ്‌മെന്റിന്റെ നടപടി നീതിയുക്തമല്ലെന്നും മന്ത്രി ടി പി രാമകൃഷ്ണന്‍ 

THE CUE

തൊഴില്‍ തര്‍ക്കവുമായി ബന്ധപ്പെട്ടുള്ള മുത്തൂറ്റ് മാനേജ്‌മെന്റിന്റെ നടപടി നീതിയുക്തമല്ലെന്ന് തൊഴില്‍ മന്ത്രി ടി പി രാമകൃഷ്ണന്‍. അനുരഞ്ജനത്തിന് തയ്യാറായില്ലെങ്കില്‍ നിയമ നടപടി സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി. തൊഴില്‍ തര്‍ക്കവുമായി ബന്ധപ്പെട്ട് നാളെ വീണ്ടും യോഗം ചേരാനിരിക്കെയാണ് മന്ത്രിയുടെ പ്രതികരണം.

തര്‍ക്കം പരിഹരിക്കാന്‍ കൊച്ചിയില്‍ നടത്തിയ മൂന്നാം വട്ട ചര്‍ച്ചയും പരാജയപ്പെട്ടിരുന്നു. ഹൈക്കോടതി മധ്യസ്ഥന്റെയും അഡീഷണല്‍ ലേബര്‍ കമ്മീഷണറുടെയും സാന്നിധ്യത്തിലായിരുന്നു യോഗം ചേര്‍ന്നത്. സിഐടിയുവിന് വേണ്ടി എഎം ആരിഫ് എംപി, കെ ചന്ദ്രന്‍പിള്ള, കെഎന്‍ ഗോപിനാഥ് എന്നിവരും ജീവനക്കാരുടെ പ്രതിനിധികളും പങ്കെടുത്തിരുന്നു.

മുത്തൂറ്റ് ഫിനാന്‍സില്‍ മാനേജ്‌മെന്റിനെതിരെ സമരം ചെയ്ത 164 തൊഴിലാളികളെ പിരിച്ചുവിടുകയും 43 ബ്രാഞ്ചുകള്‍ അടച്ചുപൂട്ടുകയും ചെയ്തതിനെ തുടര്‍ന്നായിരുന്നു സിഐടിയു അനുകൂല സംഘടനകള്‍ സമരം ആരംഭിച്ചത്. പിരിച്ചുവിട്ട 164 തൊഴിലാളികളെയും തിരിച്ചെടുക്കാന്‍ മുത്തൂറ്റ് മാനേജ്‌മെന്റ് തയ്യാറായിട്ടില്ല.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

'കുട്ടികൾ മുതൽ മുതിർന്നവർക്ക് വരെ ആസ്വദിക്കാവുന്ന ഫാമിലി എന്റർടൈനർ ആണ് മന്ദാകിനി ; അൽത്താഫ് സലിം

ലോകരക്തസമ്മർദ്ദ ദിനം: സൗജന്യരക്തപരിശോധന നടത്താന്‍ മെഡ് 7

'കൊടൈക്കനാലിലെ ഗ്രാമത്തിൽ തുടങ്ങി ഉൾ വനത്തിൽ അവസാനിക്കുന്ന യാത്ര' ; കാൻ ഫെസ്റ്റിവലിൽ പ്രദർശനത്തിനൊരുങ്ങി സുധി അന്ന ചിത്രം പൊയ്യാമൊഴി

'അമ്പിളിയുടെയും ആരോമലിന്റെയും കല്യാണ കാഴ്ചകളുമായി ഓ മാരാ' ; മന്ദാകിനിയിലെ ആദ്യ വീഡിയോ സോങ് പുറത്ത്

ഹിന്ദുത്വ രാഷ്ട്രീയത്തിൻ്റെ കഥ

SCROLL FOR NEXT