Around us

മന്ത്രി കെ.ടി ജലീലിനെ എന്‍ഐഎ ചോദ്യം ചെയ്യുന്നു, പുലര്‍ച്ചെ എത്തിയത് സിപിഎം നേതാവിന്റെ കാറില്‍

മന്ത്രി കെ.ടി ജലീലിനെ ദേശീയ അന്വേഷണ ഏജന്‍സി കൊച്ചിയില്‍ ചോദ്യം ചെയ്യുന്നു. ഇന്ന് പുലര്‍ച്ചെ ആറ് മണിയോടെ മന്ത്രി കെ.ടി ജലീല്‍ സിപിഎം നേതാവും ആലുവ മുന്‍ എം എല്‍ എയുമായ എ എം യൂസുഫിന്റെ കാറില്‍ കൊച്ചി എന്‍ഐഎ ആസ്ഥാനത്തെത്തി. ഇന്നലെ രാത്രിയോടെ മന്ത്രി തിരുവനന്തപുരത്ത് നിന്ന് കൊച്ചിയിലെത്തിയിരുന്നു. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റിന്റെ ചോദ്യം ചെയ്യലിന് പിന്നാലെയാണ് എന്‍ഐഎ ചോദ്യം ചെയ്യുന്നത്.

യുഎഇ കോണ്‍സുലേറ്റ് വഴി ഖുറാന്‍ വിതരണം നടത്തിയതിന്റെ മറവില്‍ നയതന്ത്ര ചാനലിലൂടെ സ്വര്‍ണ്ണക്കടത്ത് നടന്നോ എന്ന് എന്‍ഐഎ പരിശോധിക്കുന്നുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് എന്‍ഐഎ മന്ത്രിയില്‍ നിന്ന് വിവരങ്ങള്‍ ശേഖരിക്കുന്നത്. മതഗ്രന്ഥങ്ങള്‍ എന്ന പേരില്‍ സ്വര്‍ണം കടത്തിയിരുന്നോ, സ്വപ്നയുമായുള്ള പരിചയം എന്നിവ സംബന്ധിച്ചും നേരത്തെ എന്‍ഫോഴ്‌സ്‌മെന്റ് മന്ത്രിയില്‍ നിന്ന് വിവരങ്ങള്‍ ആരാഞ്ഞിരുന്നു. ഇന്നലെ എന്‍ഐഎ ഉന്നത ഉദ്യോഗസ്ഥര്‍ ഇഡി കൊച്ചി ഓഫീസിലെത്തി ജലീലിനെ ചോദ്യം ചെയ്തതിന്റെ വിശദാംശങ്ങള്‍ വിലയിരുത്തിയിരുന്നു.

കൊച്ചി എന്‍ഐഎ ഓഫീസിന് മുന്നില്‍ പൊലീസ് ക്യാമ്പ് ചെയ്യുന്നുണ്ട്. പ്രതിഷേധം കണക്കിലെടുത്താണ് ഡിസിപി പൂങ്കുഴലിയുടെ നേതൃത്വത്തില്‍ സ്ഥലത്ത് പൊലീസ് നിലയുറപ്പിച്ചത്. ഇവിടെ ബാരിക്കേഡും സ്ഥാപിച്ചിട്ടുണ്ട്. ഇഡി ചോദ്യം ചെയ്യലിന് പിന്നാലെ കെ.ടി ജലീലിന്റെ രാജി ആവശ്യപ്പെട്ട് സംസ്ഥാന വ്യാപകമായി പ്രതിപക്ഷ കക്ഷികളുടെ പ്രതിഷേധമുണ്ടായിരുന്നു.

'സംവിധായകന്റെ അതേ പ്രതിഫലം എഴുത്തുകാർക്കും നൽകണം' ; സിനിമയിലെ ഏറ്റവും പ്രധാനപ്പെട്ട ഡിപ്പാർട്ട്‌മെന്റ് എഴുത്താണെന്ന് മിഥുൻ മാനുവൽ തോമസ്

'ഭ്രമയുഗത്തിലും ടർബോയിലും കണ്ടത് രണ്ട് വ്യത്യസ്ത മനുഷ്യനെ' ; ഭ്രമയുഗത്തിലെ മമ്മൂട്ടിയുടെ അഭിനയം വളരെ ഇഷ്ട്ടമായെന്ന് രാജ് ബി ഷെട്ടി

'മലയാളത്തിൽ പരസ്പരമുള്ള സഹകരണത്തെ മറ്റു ഇൻഡസ്ട്രികൾ കണ്ടു പഠിക്കണം' ; ഇന്ത്യ മുഴുവൻ മലയാള സിനിമയെ ഫോളോ ചെയ്യുന്നെന്ന് രാജ് ബി ഷെട്ടി

'ക്ലീൻ യു സർട്ടിഫിക്കറ്റുമായി അൽത്താഫ് സലിം ചിത്രം മന്ദാകിനി' ; ചിത്രം മെയ് 24 ന് തിയറ്ററുകളിൽ

'പെണ്ണ് കാണൽ മുതൽ കല്യാണം വരെ, സജിതയുടെയും ഷിജുവിൻ്റെയും പ്രണയത്തെ അവതരിപ്പിച്ച് പ്രണയം പൊട്ടിവിടർന്നല്ലോ' ; വിശേഷത്തിലെ ആദ്യ ഗാനം

SCROLL FOR NEXT