Around us

‘കല്ലേറുകള്‍ പാട്ടിന് പോകട്ടെ, ഇത് ഒരു യുദ്ധമാണ്’; ചെന്നിത്തലയ്ക്ക് മറുപടിയുമായി ആരോഗ്യമന്ത്രി 

THE CUE

ആരോഗ്യമന്ത്രിക്ക് മീഡിയ മാനിയ എന്ന പരാമര്‍ശത്തില്‍ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയ്ക്ക് മറുപടിയുമായി കെകെ ശൈലജ. പ്രതിപക്ഷനേതാവിന് മറുപടി പറയുന്നില്ല, ഇത് ഒരു യുദ്ധമാണ്, മരിക്കാതിരിക്കാനുള്ള യുദ്ധം, അതില്‍ വലിയ പിന്തുണ കിട്ടുന്നുണ്ടെന്നും ആരോഗ്യമന്ത്രി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

കല്ലേറുകള്‍ അതിന്റെ പാട്ടിന് പോകട്ടെ, അമ്മയെ തല്ലിയാലും രണ്ട് പക്ഷമുണ്ടാകുമെന്ന് പറയുന്നത് പോലെയാണ് പ്രതിപക്ഷ ആരോപണം. ഒന്നും ചെയ്യുന്നത് ഒറ്റക്കല്ല, കൂട്ടായ പരിശ്രമമാണെന്നും മന്ത്രി പറഞ്ഞു.

ആരോഗ്യ മന്ത്രി കെകെ ശൈലജക്ക് മീഡിയ മാനിയ ആണെന്നും, ഇമേജ് ബില്‍ഡിങ് നടത്തുകയാണെന്നുമായിരുന്നു നേരത്തെ രമേശ് ചെന്നിത്തല പറഞ്ഞത്. കൊവിഡ് 19 പ്രതിരോധ പ്രവര്‍ത്തനത്തെ പ്രതിശ്ചായ കൂട്ടുന്നതിനായി ആരോഗ്യമന്ത്രി ഉപയോഗിക്കുകയാണെന്നു പ്രതിപക്ഷം ആരോപിച്ചിരുന്നു.

വാട്‌സാപ്പിൽ ഇനി ഫോൺ നമ്പർ മറച്ചുവെക്കാം, 'യൂസർനെയിം' ഫീച്ചർ വരുന്നു

സ്ത്രീ ശാക്തീകരണം; നേട്ടങ്ങള്‍ക്കപ്പുറം സ്ത്രീജീവിതത്തിന്റെ യാഥാര്‍ഥ്യങ്ങള്‍

ആരോഗ്യമേഖലയിൽ എഐ കരുത്ത്; മലയാളി ഹെൽത്ത്‌ടെക് സ്റ്റാർട്ടപ്പ് Mykareന് 30 കോടിയുടെ നിക്ഷേപം!

പരിസ്ഥിതി സൗഹൃദ പ്രവർത്തനങ്ങൾക്ക് അംഗീകാരം, 'ഗോ ഗ്രീൻ' സുസ്ഥിരതാ പുരസ്കാരം സമ്മാനിച്ചു

വോട്ടവകാശം കവർന്ന SIR, പൗരന്റെ അവകാശങ്ങളെയും തകർക്കുന്നുവോ? ആർ. രാജഗോപാൽ അഭിമുഖം

SCROLL FOR NEXT