Around us

‘കേരളത്തിന്റെ ഫ്‌ളോറന്‍സ് നൈറ്റിംഗേല്‍’; ആരോഗ്യ മന്ത്രി കെകെ ശൈലജയെ വാഴ്ത്തി പ്രിയദര്‍ശന്‍ 

THE CUE

ആരോഗ്യമന്ത്രി കെകെ ശൈലജയെ കേരളത്തിന്റെ ഫ്‌ളോറന്‍സ് നൈറ്റിംഗേലെന്ന് വിശേിപ്പിച്ച് സംവിധായകന്‍ പ്രിയദര്‍ശന്‍. ഫെയ്‌സ്ബുക്കില്‍ മന്ത്രിയുടെ ചിത്രം പങ്കുവെച്ചായിരുന്നു അദ്ദേഹത്തിന്റെ വാക്കുകള്‍. സംസ്ഥാനത്ത് കൊവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് ശ്രദ്ധേയമായ നേതൃത്വം നല്‍കുന്ന പശ്ചാത്തലത്തിലാണ് പ്രിയദര്‍ശന്‍ മന്ത്രിയെ അഭിനന്ദിച്ച് രംഗത്തെത്തിയത്.

പ്രിയദര്‍ശന്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചത്

ശ്രീമതി കെകെ ശൈലജ ടീച്ചര്‍, കേരളത്തിന്റെ ഫ്‌ളോറന്‍സ് നൈറ്റിംഗേല്‍. നിരവധി പേര്‍ക്ക് പ്രചോദനമാണ് . നമ്മുടെ പൗരന്‍മാരെ രക്ഷിക്കുന്നതിന് വേണ്ടിയുള്ള നിങ്ങളുടെ ശ്രമങ്ങള്‍ വലിയ അളവില്‍ അഭിനന്ദനാര്‍മാണ്.

ആധുനിക നഴ്‌സിംഗിന്റെ ഉപാജ്ഞാതാവാണ് ഫ്‌ളോറന്‍സ് നൈറ്റിംഗേല്‍. ബ്രിട്ടീഷ് സാമൂഹ്യ പരിഷ്‌കര്‍ത്താവും സ്ഥിതിവിവര വിദഗ്ധയുമായാണ് ഇവര്‍ അറിയപ്പെടുന്നത്. ക്രിമിയന്‍ യുദ്ധത്തില്‍ ഗുരുതരമായി പരിക്കേറ്റ പട്ടാളക്കാരെ പരിചരിച്ചും നഴ്‌സുമാര്‍ക്ക് പരിശീലനം നല്‍കിയുമാണ് ഫ്‌ളോറന്‍സ് നൈറ്റിംഗേല്‍ ശ്രദ്ധയാകര്‍ഷിച്ചത്. ദ ലേഡി വിത്ത് ദ ലാംപ് എന്ന വിശേഷണവും ഇവര്‍ക്കുണ്ട്. 1820 മെയ് 12 ജനിച്ച ഫ്‌ളോറന്‍സ് നൈറ്റിംഗേല്‍ 1910 ഓഗസ്റ്റ് 13 നാണ് ലോകത്തോട് വിടപറഞ്ഞത്.

ഷാ‍ർജ രാജ്യാന്തരപുസ്തകമേള നവംബർ 5 മുതല്‍

എയർ ഇന്ത്യ എക്സ് പ്രസ് സർവ്വീസുകള്‍ വെട്ടിച്ചുരുക്കുന്നു, പ്രവാസലോകത്ത് പ്രതിഷേധം

വെറ്റെക്‌സില്‍ പുനരുപയോഗ ഊര്‍ജ്ജ സ്രോതസ്സ് അവതരിപ്പിച്ച് ആസാ ഗ്രൂപ്പ്

യു.എ.ഇ.യിലെ ഏറ്റവും സ്വാധീനമുള്ള പ്രവാസികളുടെ പട്ടിക പുറത്ത് വിട്ട് ഫൈനാൻസ് വേൾഡ് ; എം എ യൂസഫലി ഒന്നാമത്

ഫിക്ഷണൽ ഗ്രാമത്തിലെ സൂപ്പർനാച്ചുറൽ കഥ, പേടിയും ഫണ്ണും നിറച്ച ‘നെല്ലിക്കാംപൊയിൽ നൈറ്റ് റൈഡേഴ്‌സ്': നൗഫൽ അബ്ദുള്ള അഭിമുഖം

SCROLL FOR NEXT