Around us

‘ആരും വിതുമ്പേണ്ട’, നിയമവിരുദ്ധമായി എന്ത് നിര്‍മിച്ചാലും അത് പൊളിക്കണമെന്ന് ജി സുധാകരന്‍ 

THE CUE

നിയമവിരുദ്ധമായ പ്രവര്‍ത്തനങ്ങള്‍ എന്തായാലും അത് പൊളിക്കണമെന്ന് മന്ത്രി ജി സുധാകരന്‍. മരടിലെ ഫ്‌ളാറ്റുകളുടെ പേരില്‍ ആരും വിതുമ്പേണ്ട കാര്യമില്ല. പലരും ഈ വാര്‍ത്ത അവതരിപ്പിച്ചത് വിതുമ്പുന്ന പോലെയാണ്, അതെന്തിനാണെന്ന് മനസിലാകുന്നില്ല. ഫ്‌ളാറ്റുകള്‍ക്ക് അനുമതി നല്‍കിയതിലൂടെ കോടിക്കണക്കിന് രൂപയുടെ അഴിമതിയാണ് നടന്നിട്ടുള്ളത്. കുറ്റക്കാരെയെല്ലാം പിടിക്കണമെന്നും മന്ത്രി പറഞ്ഞു.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

മുപ്പതു വര്‍ഷം തകരാര്‍ വരാത്ത രീതിയിലുള്ള റോഡുകള്‍ നിര്‍മിക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുകയാണെന്നും പേരൂച്ചാല്‍ പാലത്തിന്റെയും വിവധ റോഡുകളുടെയും ഉദ്ഘാടനം നിര്‍വഹിക്കവെ ജി സുധാകരന്‍ പറഞ്ഞു. 70 പുതിയ പാലങ്ങള്‍ നിര്‍മിക്കാനുള്ള നടപടി പൂര്‍ത്തിയായി വരികയാണെന്നും മന്ത്രി അറിയിച്ചു.

തകരാത്ത നിലയിലുള്ള വൈറ്റ് ടോപ് റോഡുകള്‍ നിര്‍മിക്കുന്നതിന് ഒരു കിലോമീറ്ററിന് ഒന്നരകോടിയോളം രൂപയാണ് ചെലവ് വരുന്നതെന്ന് പറഞ്ഞ മന്ത്രി സമയബന്ധിതമായി കരാര്‍ നല്‍കാന്‍ കഴിയാത്തത് ഉദ്യോഗസ്ഥരുടെ കുറ്റമാണെന്നും പറഞ്ഞു. കരാറില്ലെങ്കില്‍ ജോലിയില്ല, അങ്ങനെയെങ്കില്‍ ഉദ്യോഗസ്ഥര്‍ക്ക് ശമ്പളം നല്‍കേണ്ട കാര്യമില്ല. ജോലികള്‍ ഏറ്റെടുക്കില്ലെന്ന് പറഞ്ഞ് കരാറുകാര്‍ ഈ സര്‍ക്കാരിനെ വെല്ലുവിളിക്കേണ്ട. ദുര്‍ബലരായ അവര്‍ക്ക് അതിന് കഴിയില്ല, വേണ്ടിവന്നാല്‍ ലൈസന്‍സ് റദ്ദാക്കുമെന്നും ജി സുധാകരന്‍ അറിയിച്ചു.

'ലോക'യുടെ മുഴുവൻ ലോകങ്ങളുടെയും റഫ് വിഷ്വലൈസേഷൻ നടത്തിയിട്ടുണ്ട്: എ ഐ വിഷ്വലൈസർ അജ്മൽ ഹനീഫ് അഭിമുഖം

ഒരു തീപ്പൊരി മതി, ആളിക്കത്താൻ; അതിന് വേണ്ടി നമ്മൾ ശ്രമിച്ചുകൊണ്ടിരിക്കണം: ഷിബിന്‍ എസ് രാഘവ്

രാജ്യത്തെ മികച്ച സംരംഭങ്ങളിലൊന്ന്; MYOPക്ക് ഭാരത് സംരംഭകത്വ അവാർഡ്

വരുന്നു മോഹൻലാലിന്റെ പാൻ ഇന്ത്യൻ ചിത്രം; 'വൃഷഭ' ടീസർ സെപ്റ്റംബർ 18ന്

ഇത് എന്‍റെ കരിയറിലെ ആദ്യത്തെ നെഗറ്റീവ് ഷെയിഡ് കഥാപാത്രം, കൗതുകം തോന്നിച്ച ഒന്ന്: ധ്യാന്‍ ശ്രീനിവാസന്‍

SCROLL FOR NEXT