Around us

വകുപ്പൊന്ന് മാറിയാലോ? കെ. രാധാകൃഷ്ണനോട് മന്ത്രി ആന്റണി രാജു; പെടുത്താനുള്ള പരിപാടിയാണോ എന്ന് മറു ചോദ്യം

കെ.എസ്.ആര്‍.ടിസിയില്‍ കടുത്ത പ്രതിസന്ധി തുടരുന്നതിനിടെ വകുപ്പൊന്ന് മാറിയാലോ എന്ന് മന്ത്രി കെ. രാധാകൃഷ്ണനോട് ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു.

തിരുവനന്തപുരം കലാഭവന്‍ തിയേറ്ററില്‍ സംഘടിപ്പിച്ച സാംസ്‌കാരിക വകുപ്പിന്റെ പരിപാടിയിലായിരുന്നു ഇരു മന്ത്രിമാരും തമ്മിലുള്ള രസകരമായ ചര്‍ച്ച.

ദേവസ്വവും പിന്നാക്ക ക്ഷേമവും കൈകാര്യം ചെയ്യുന്ന മന്ത്രി കെ. രാധാകൃഷ്ണന്‍ തന്റെ വകുപ്പ് ഗംഭീരമായി മുന്നോട്ട് പോകുന്നുണ്ടെന്ന് സദസില്‍ സംസാരിക്കുന്നതിനിടെ സൂചിപ്പിച്ചു.

''ചില ആളുകള്‍ എന്നെ കളിയാക്കിയിരുന്നു, പിന്നാക്ക ക്ഷേമ വകുപ്പ് മന്ത്രി, അല്ലെങ്കില്‍ പട്ടിക ജാതി വകുപ്പ് മന്ത്രി, വിലയില്ലാത്ത വകുപ്പ് മന്ത്രിയാണ് എന്നെല്ലാം പറഞ്ഞ്. അസംബ്ലിയിലും പുറത്തുമുണ്ടായിരുന്നു കളിയാക്കല്‍,'' ഇതിനിടയിലാണ് സദസില്‍ ഇരുന്നിരുന്ന മന്ത്രി ആന്റണി രാജു വകുപ്പ് മാറിയാലോ എന്ന് വിളിച്ച് ചോദിച്ചത്.

ഉടന്‍ മന്ത്രി കെ.രാധാകൃഷ്ണന്‍ 'വേണ്ട, വേണ്ട' എന്ന് മറുപടിയും നല്‍കി. നമ്മളെ പെടുത്താനുള്ള പരിപാടിയാണ്, കണ്ടോ? എന്നായിരുന്നു മന്ത്രി കെ. രാധാകൃഷ്ണന്റെ മറുപടി.

കെ.എസ്.ആര്‍.സിയില്‍ പ്രതിസന്ധി രക്ഷമാകുന്നതിനിടെയാണ് സാംസ്‌കാരിക വകുപ്പിന്റെ ചടങ്ങില്‍ മന്ത്രിമാര്‍ വകുപ്പ് സംബന്ധിച്ച ലഘു ചര്‍ച്ച നടത്തിയത്.

'മനോഹരി.. അന്തർമുഖി..'; 'മേനേ പ്യാര്‍ കിയ'യിലെ ഗാനം പുറത്ത്

ഒരു വലിയ കടൽ താണ്ടിയതിന്റെ ആശ്വാസം, ഉള്ളിലടക്കിയ ആശങ്കകളെല്ലാം അസ്തമിച്ചു: ഇബ്രാഹിംകുട്ടി

സിദ്ധാര്‍ത്ഥ് വരദരാജനും കരണ്‍ ഥാപ്പറിനും എതിരായ രാജ്യദ്രോഹക്കേസ് യഥാര്‍ത്ഥ ജേണലിസത്തെ ഭീഷണിപ്പെടുത്താനുള്ള ശ്രമം

എന്തുകൊണ്ട് ഇന്നാരീറ്റുവിന്‍റെ ഹോളിവുഡ് സിനിമയില്‍ നിന്നും പിന്മാറി? ഫഹദ് ഫാസില്‍ പറയുന്നു

അമ്മ മരിച്ച സമയത്തുള്ള പാട്ടില്‍ തിത്തിത്താരാ തിത്തിത്തൈ എങ്ങനെ വരും? താന്‍ വരിയെഴുതിയ ആ പാട്ടിനെക്കുറിച്ച് മനു മഞ്ജിത്ത്

SCROLL FOR NEXT