Around us

കെഎസ്ആര്‍ടിസി ടിക്കറ്റ് നിരക്ക് കുറക്കും; ബസുകളില്‍ ഇരുചക്രവാഹനങ്ങള്‍ കൊണ്ടുപോകാമെന്ന് മന്ത്രി ആന്റണി രാജു

ഒക്ടോബര്‍ മാസം മുതല്‍ കെഎസ്ആര്‍ടിസി ബസുകളില്‍ ടിക്കറ്റ് നിരക്ക് കുറക്കുമെന്ന് മന്ത്രി ആന്റണി രാജു. ഇപ്പോഴത്തെ നിരക്കില്‍ നിന്ന് കൊവിഡിന് മുമ്പുണ്ടായിരുന്ന നിരക്കിലേക്ക് ടിക്കറ്റ് നിരക്ക് കൊണ്ടുവരും. ബസ് ചാര്‍ജ് വര്‍ധിപ്പിക്കണമെന്ന ജസ്റ്റിസ് രാമചന്ദ്രന്‍ കമ്മീഷന്റെ ശുപാര്‍ശ, സര്‍ക്കാര്‍ ചര്‍ച്ച ചെയ്യുമെന്നും ഗതാഗതമന്ത്രി അറിയിച്ചു.

ലോ ഫ്‌ളോര്‍-വോള്‍വോ ബസുകളില്‍ സൈക്കിളും ഇലക്ട്രിക് സ്‌കൂട്ടറുകളും കൊണ്ടുപോകാന്‍ അനുമതി നല്‍കുമെന്നും മന്ത്രി. ഒരു നിശ്ചിത തുക ഈടാക്കിയാകും ഇരുചക്രവാഹനങ്ങള്‍ കൊണ്ടുപോകാന്‍ അനുവദിക്കുക. ദീര്‍ഘദൂര യാത്രക്കാരുടെ ആവശ്യം പരിഗണിച്ചാണ് നടപടി.

നവംബര്‍ ഒന്നു മുതല്‍ ഇതിനുള്ള സൗകര്യം ഒരുക്കും. അന്തരീക്ഷമലിനീകരണമില്ലാത്ത ആരോഗ്യപ്രദമായ യാത്രക്ക് പ്രേരിപ്പിക്കുക എന്ന നയത്തിന്റെ ഭാഗമായാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്. ലോകമെങ്ങും സൈക്കിള്‍ സഞ്ചാരം പ്രോത്സാഹിപ്പിക്കുന്ന ഈ കാലഘട്ടത്തില്‍ കേരളവും അതിനൊപ്പമുണ്ട് എന്ന സന്ദേശമാണ് ഇതിലൂടെ നല്‍കുന്നതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

'ഞാൻ ഒരു വടക്കൻ സെൽഫിയുടെയും പ്രേമത്തിന്റെയും ഫാനാണ്' ; നിവിന്റെ സ്റ്റൈലിൽ എഴുതിയതാണ് ഗോപി എന്ന കഥാപാത്രമെന്ന് ഡിജോ ജോസ് ആന്റണി

'എല്ലാ ശക്തികളും ഒരു നല്ല നാളേക്ക് വേണ്ടി ഒന്നിക്കുന്നു' ; പ്രഭാസ് ചിത്രം കല്‍കി 2898 എഡിയുടെ പുതിയ റിലീസ് തീയതി പുറത്ത്

'ഇപ്പോൾ പറയേണ്ട വളരെ സ്ട്രോങ്ങ് ആയ വിഷയമാണ് പഞ്ചവത്സര പദ്ധതിയിലേത്' ; എന്റെ കഥാപാത്രം അത്ര നല്ലവനായ നന്മ മരം അല്ലെന്ന് സിജു വിൽ‌സൺ

'മഞ്ഞുമ്മൽ ബോയ്‌സിനെക്കാൾ മികച്ച ചിത്രമാണ്' ; വർഷങ്ങൾക്ക് ശേഷം തമിഴ്നാട്ടിൽ റിലീസിനായി ആവശ്യപ്പെട്ടത് 15 കോടിയെന്ന് ധനഞ്ജയന്‍

'നായാട്ടിന് ശേഷം വീണ്ടുമൊന്നിച്ച് കുഞ്ചാക്കോ ബോബനും ഷാഹി കബീറും' ; ജിത്തു അഷറഫ് ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിച്ചു

SCROLL FOR NEXT