Around us

ആക്രമിക്കപ്പെട്ട നടിക്കെതിരെ മന്ത്രി ആന്റണി രാജു, പരാതിക്ക് പിന്നില്‍ രാഷ്ട്രീയ ശക്തികള്‍

നീതി തേടി ഹൈക്കോടതിയെ സമീപിച്ച അതിജീവിതയെ വിമര്‍ശിച്ച് മന്ത്രി ആന്റണി രാജു. ദിലീപും സര്‍ക്കാരും തമ്മില്‍ അവിശുദ്ധ ബന്ധമുണ്ടെന്ന അതിജീവിതയുടെ ആരോപണത്തിന് പിന്നില്‍ ഏതോ രാഷ്ട്രീയ ശക്തികളുണ്ടെന്ന് മന്ത്രി ആന്റണി രാജു. ഊഹാപോഹങ്ങളുടെ അടിസ്ഥാനത്തില്‍ മറ്റ് ചില താല്‍പ്പര്യങ്ങള്‍ വച്ച് കൊണ്ട് അതിജീവിതയെ ആരോ ഉപയോഗിക്കുകയാണെന്നും മന്ത്രി ആന്റണി രാജു.

മന്ത്രി ആന്റണി രാജുവിന്റെ വാക്കുകള്‍

ആ കേസിന്റെ അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണ്. അന്തിമകുറ്റപത്രം നല്‍കിയിട്ടില്ല. എന്ന് മാത്രമല്ല ആ കേസിലെ പ്രതിയുടെ രാഷ്ട്രീയ പശ്ചാത്തലം എല്ലാവര്‍ക്കും അറിയാവുന്നതാണ്. കേസിന്റെ അന്വേഷണം പിണറായി വിജയന്‍ സര്‍ക്കാര്‍ ഭരിക്കുന്നിടത്തോളം നീതിയുക്തവും സത്യസന്ധവുമായിരിക്കും. ദിലീപും സര്‍ക്കാരും തമ്മില്‍ അവിശുദ്ധ ബന്ധമുണ്ടെന്ന ആരോപണത്തിന് പിന്നില്‍ ഏതോ രാഷ്ട്രീയ ശക്തികളുണ്ട്. തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് വേളയില്‍ മുമ്പ് ഇല്ലാത്ത ആരോപണം ബോധപൂര്‍വം കെട്ടിച്ചമക്കുകയാണ്.

ഈ കേസിലെ പ്രതിയായ ആളുടെ രാഷ്ട്രീയ പശ്ചാത്തലം എല്ലാവര്‍ക്കും അറിയാം. അദ്ദേഹത്തിന്റെ രാഷ്ട്രീയ ചായ്വ് എന്താണെന്ന് പൊതുസമൂഹത്തിന് നന്നായി അറിയാം. കുറ്റപത്രം നല്‍കുന്നതിന് മുമ്പ് വേണ്ടത്ര തെളിവില്ലെന്ന് എങ്ങനെ അറിയാം. മറ്റ് ചില താല്‍പര്യങ്ങളാണ് ഇതിന് പിന്നില്‍.

കൊറിയൻ റോം കോം സ്റ്റോറി വെസ് ആൻഡേഴ്സൺ പറഞ്ഞാല്‍ എങ്ങനെയിരിക്കും, അതാണ് ഓടും കുതിര ചാടും കുതിര: കല്യാണി പ്രിയദര്‍ശന്‍

എം.വി കൈരളിയുടെ ദുരൂഹത ബി​ഗ് സ്ക്രീനിൽ, ജൂഡ് ആന്തണി ജോസഫിന്റെ മെ​ഗാ പ്രൊജക്ട്; ജോസി ജോസഫിന്റെ രചന; കോൺഫ്ളുവൻസ് മലയാളത്തിലേക്ക്

ആവേശം തുടക്കത്തില്‍ ഇത്ര വലിയ സിനിമ ആയിരുന്നില്ല, മാറിയത് ജിത്തു അക്കാര്യം മനസിലാക്കിയപ്പോള്‍: ഫഹദ് ഫാസില്‍

"കഴിവില്ലാത്തവരെ മോട്ടിവേറ്റ് ചെയ്യുന്ന സ്വഭാവം എനിക്കുമുണ്ട്, വടക്കന്‍ സെല്‍ഫിയിലെ ഷാജി വളരെ സ്പെഷ്യലാണ്"

സംഗീതമാണ് ജിവിതമെന്ന് തോന്നിയിട്ടില്ല, അത് ഒരു ഭാഗം മാത്രം: ശ്രീകുമാര്‍ വാക്കിയില്‍

SCROLL FOR NEXT