Around us

അക്ഷരങ്ങൾ സാക്ഷി, മിലൻ കുന്ദേര വിട പറഞ്ഞു

ലോക പ്രശസ്ത സാഹിത്യകാരൻ മിലൻ കുന്ദേര അന്തരിച്ചു. 94 വയസായിരുന്നു. അസുഖത്തെത്തുടർന്ന് ദീർഘനാളായി ചികിത്സയിലായിരുന്നു. ചെക്, ഫ്രഞ്ച് ഭാഷകളിൽ നിരവധി കൃതികൾ രചിച്ചിട്ടുണ്ട്. ദ അൺബെയറബിൾ ലൈറ്റ്‌നെസ് ഓഫ് ബീയിംഗ് എന്ന നോവൽ ഭാഷയുടെയും ദേശത്തിന്റെയും അതിർത്തികൾ താണ്ടി. കുന്ദേരയുടെ മരണത്തോടെ മലയാളികൾക്കുൾപ്പെടെ ഏറെ പ്രിയപ്പെട്ട ഒരു എഴുത്തുകാരനെയാണ് സാഹിത്യലോകത്തിന്‌ നഷ്ടമായിരിക്കുന്നത്.

1929-ൽ ചെക്ക് നഗരമായ ബ്രണോയിലാണ് കുന്ദേര ജനിച്ചത്. ചെക്ക് സംഗീതജ്ഞനും പിയാനിസ്റ്റുമായിരുന്ന ലുഡ്‌വിക് കുന്ദേരയാണ് പിതാവ്. മിലാഡ കുന്ദറോവയാണ് അമ്മ. 1968 ൽ ചെക്കോസ്ലോവാക്യയിലെ സോവിയറ്റ് ഇടപെടലിനെ വിമർശിച്ചതിനെ തുടർന്ന് അദ്ദേഹത്തിന്റെ കൃതികൾ രാജ്യത്ത് നിരോധിക്കപ്പെട്ടു. തുടർന്ന് 1975-ൽ അദ്ദേഹം ഫ്രാൻസിലേക്ക് കുടിയേറി. 1979-ൽ ചെക്ക് പൗരത്വം റദ്ദാക്കപ്പെട്ടു. 2019 -ലാണ് ചെക്ക് സർക്കാർ അദ്ദേഹത്തിന്റെ പൗരത്വം തിരിച്ചു നൽകുന്നത്. ഇതിനിടയിൽ 1981-ൽ ഫ്രഞ്ച് പൗരത്വം ലഭിച്ചിരുന്നു.

ചെക്ക് ഭാഷയിലും ഫ്രഞ്ച് ഭാഷയിലും നിരവധി കൃതികൾ രചിച്ചിട്ടുണ്ട്.ദി ബുക്ക് ഓഫ് ലാഫ്റ്റർ ആൻഡ് ഫൊർഗെറ്റിങ്ങ്-ന് പുറമെ ദി ജോക്ക്, ഇമ്മോർട്ടാലിറ്റി, ഐഡൻറിറ്റി, ഇഗ്‌നറൻസ്, തുടങ്ങിയവയും ഏറെ പ്രശസ്തമാണ്.

'കളങ്കാവൽ' പെർഫോമൻസ് ഓറിയന്റഡ് സിനിമ, മമ്മൂക്കയും വിനായകൻ ചേട്ടനും മത്സരിച്ച് അഭിനയിച്ചിട്ടുണ്ട്: തിരക്കഥാകൃത്ത് ജിഷ്ണു ശ്രീകുമാർ

സ്ഥാനാര്‍ത്ഥിത്വം നിഷേധിക്കല്‍, ജീവനൊടുക്കി ബിജെപി പ്രവര്‍ത്തകന്‍, ജീവനൊടുക്കാന്‍ ശ്രമിച്ച് വനിതാ നേതാവ്; ബിജെപിയില്‍ സംഭവിക്കുന്നത്

കിഷ്കിന്ധാ കാണ്ഡത്തിന് ശേഷം എന്തുകൊണ്ട് ഒരു സ്റ്റാർ ഓറിയന്റഡ് സിനിമ ആലോചിച്ചില്ല? മറുപടിയുമായി ദിൻജിത്ത് അയ്യത്താൻ

'എമ്പുരാൻ' വിവാദങ്ങൾ പ്രതീക്ഷിച്ചിരുന്നില്ല, ആളുകളെ എന്റർടെയ്ൻ ചെയ്യാൻ വേണ്ടി മാത്രം ഒരുക്കിയ സിനിമ: പൃഥ്വിരാജ്

എംടിയുടെ ആ വിമർശനം മനഃപൂർവ്വമായിരുന്നു | Dr.K.Sreekumar | NE Sudheer

SCROLL FOR NEXT