Around us

ഓട്ടോ സ്‌റ്റേജാക്കി, മലയാളം നോക്കി വായിച്ച് ഇതരസംസ്ഥാന തൊഴിലാളിയുടെ പാട്ട്; കുശാലിന്റെ ‘പൂമുത്തോളെ’ ഹിറ്റ്

THE CUE

എം പദ്മകുമാര്‍-ജോജു ജോര്‍ജ് ചിത്രം ജോസഫിലെ 'പൂമുത്തോളെ' ഗാനം ഇതര സംസ്ഥാന തൊഴിലാളി പാടുന്ന വീഡിയോ ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ. പശ്ചിമബംഗാളില്‍ നിന്നെത്തിയ കുശാല്‍ ഓട്ടോ റിക്ഷയിലിരുന്ന് പാട്ടുപാടുന്നതിന്റെ ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുന്നത്. മലയാളത്തിലുള്ള വരികള്‍ മൊബൈലില്‍ നോക്കി വായിച്ചുകൊണ്ടായിരുന്നു കുശാലിന്റെ പ്രകടനം. രാജേഷ് രാജന്‍ എന്ന ഫേസ്ബുക്ക് യൂസര്‍ ഷെയര്‍ ചെയ്ത ലൈവ് വീഡിയോ ഇതിനോടകം 88,000 പേര്‍ കണ്ടു കഴിഞ്ഞു. അനേകം പേരാണ് കുശാലിനെ അഭിനന്ദിച്ച് രംഗത്തെത്തുന്നത്.

യുവ സംഗീത സംവിധായകന്‍ രഞ്ജിന്‍ രാജ് ഈണമിട്ട്, വിജയ് യേശുദാസ് പാടിയ പൂമുത്തോളെ 2018ലാണ് പുറത്തിറങ്ങിയത്. ഗാനത്തിന്റെ യു ട്യൂബ് വ്യൂ രണ്ട് കോടിയോട് അടുത്തുകൊണ്ടിരിക്കുകയാണ്.

ബോക്‌സ് ഓഫീസിൽ നിവിൻ പോളി - ഗിരീഷ് എ ഡി - ഭാവന സ്റ്റുഡിയോസ് മാജിക്; 'ബെത്‌ലഹേം കുടുംബ യൂണിറ്റ്' രണ്ടാം ട്രെയിലർ

പ്രഥമ ദൃഷ്ട്യാ കുറ്റക്കാർ എന്നാ സിനിമയിൽ ഏറ്റവും എക്സൈറ്റ് ചെയ്യിപ്പിച്ചത് അതിന്റെ തിരക്കഥ: വിജയരാഘവൻ

ബിജു മേനോന് പിറന്നാൾ സമ്മാനം; നടന്റെ ജന്മദിനത്തിൽ 'അവറാച്ചൻ ആൻഡ് സൺസ്' പുതിയ ഗാനം പുറത്ത്

ബെത്‌ലഹേം കുടുംബ യൂണിറ്റ്; നമ്മളോടൊപ്പം ഇരുന്ന് ചിരിക്കുന്ന, പ്രണയിക്കുന്ന സിനിമ

ജോജുവിനെതിരെ ഉർവശിയുടെ നിയമപോരാട്ടം; 'ആശ' സെൻസറിങ് പൂർത്തിയായി

SCROLL FOR NEXT