Around us

'അഞ്ജുവിനെ ഒരു മണിക്കൂര്‍ ക്ലാസിലിരുത്തിയത് മാനസികമായി തളര്‍ത്തി'; കോളേജിനെതിരെ അന്വേഷണസമിതി

കോപ്പിയടിച്ചെന്ന ആരോപണത്തെ തുടര്‍ന്ന് വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്ത സംഭവത്തില്‍ ബിവിഎം കോളേജിന് വീഴ്ച സംഭവിച്ചതായി എംജി സര്‍വകലാശാല സിന്‍ഡിക്കേറ്റ് സമിതിയുടെ പ്രാഥമിക കണ്ടെത്തല്‍. പരീക്ഷാ ഹോളില്‍ അഞ്ജുവിന് മാനസിക പീഡനം നേരിടേണ്ടി വന്നതായാണ് സമിതി വിലയിരുത്തല്‍. കോപ്പിയടി ആരോപിക്കപ്പെട്ട ശേഷവും ഒരു മണിക്കൂറോളം ക്ലാസില്‍ ഇരുത്തിയത് ഗുരുതര വീഴ്ചയാണെന്നാണ് അന്വേഷണ സമിതിയുടെ കണ്ടെത്തല്‍.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

ഏറെ നേരം ഹാളില്‍ ഇരുത്തിയത് മാനസിക സംഘര്‍ഷം ഉണ്ടാക്കിയിരിക്കാം. പരീക്ഷയ്ക്കിടെ ക്രമക്കേടുകള്‍ കണ്ടെത്തിയാല്‍ വിദ്യാര്‍ത്ഥിയെ പിന്നെ ക്ലാസില്‍ ഇരുത്തരുതെന്നാണ് സര്‍വകലാശാല ചട്ടം. ബിവിഎം കോളേജ് ഇത് ലംഘിച്ചു. കോപ്പിയടി പിടിച്ചാല്‍ വിദ്യാര്‍ത്ഥിയില്‍ നിന്ന് വിശദീകരണം എഴുതിവാങ്ങണമെന്ന ചട്ടവും പാലിക്കപ്പെട്ടില്ലെന്നും സമിതി കണ്ടെത്തി.

സംഭവത്തില്‍ സര്‍വകലാശാല സിന്‍ഡിക്കേറ്റംഗങ്ങള്‍ ചേര്‍പ്പുങ്കല്‍ ബിവിഎം കോളേജില്‍ ബുധനാഴ്ചയാണ് പരിശോധന നടത്തിയത്. ഡോ എംഎസ് മുരളിയുടെ നേതൃത്വത്തിലുള്ള മൂന്നംഗ സമിതിയാണ് കോളേജിലെത്തി വിവരം ശേഖരിച്ചത്. സിന്‍ഡിക്കേറ്റ് സമിതി ഇന്ന് വൈസ്ചാന്‍സലര്‍ക്ക് റിപ്പോര്‍ട്ട് നല്‍കും. വിദ്യാര്‍ത്ഥി കോപ്പിയടിച്ചോ എന്നതില്‍ തീരുമാനം പിന്നീട് അറിയിക്കും. കയ്യക്ഷരം കുട്ടിയുടേതാണോ എന്ന് പരിശോധിക്കേണ്ടതുണ്ട്. പ്രിന്‍സിപ്പള്‍ കുട്ടിയോട് പ്രകോപനപരമായി സംസാരിച്ചോ എന്നറിയാന്‍ പരീക്ഷാഹോളിലുണ്ടായിരുന്ന കുട്ടികളുടെ മൊഴിയെടുക്കുമെന്നും സമിതി അറിയിച്ചു.

ആവേശം തുടക്കത്തില്‍ ഇത്ര വലിയ സിനിമ ആയിരുന്നില്ല, മാറിയത് ജിത്തു അക്കാര്യം മനസിലാക്കിയപ്പോള്‍: ഫഹദ് ഫാസില്‍

"കഴിവില്ലാത്തവരെ മോട്ടിവേറ്റ് ചെയ്യുന്ന സ്വഭാവം എനിക്കുമുണ്ട്, വടക്കന്‍ സെല്‍ഫിയിലെ ഷാജി വളരെ സ്പെഷ്യലാണ്"

സംഗീതമാണ് ജിവിതമെന്ന് തോന്നിയിട്ടില്ല, അത് ഒരു ഭാഗം മാത്രം: ശ്രീകുമാര്‍ വാക്കിയില്‍

സംവിധാനം ചിദംബരം, തിരക്കഥ ജിത്തു മാധവൻ; 'ബാലൻ' ആരംഭിച്ചു

"വേണ്ടെന്നേ.. ഞാന്‍ മൂന്നാമത്തെ ടേക്കേ വയ്ക്കൂ.." ഫഹദിനോട് അല്‍ത്താഫ് ചൂടായ സംഭവം

SCROLL FOR NEXT