Around us

ബാലകൃഷ്ണപിള്ളയുടെ സ്മാരകം അഴിമതിക്കുള്ള സ്മാരകമാണ്: ഹരീഷ് വാസുദേവന്‍

കേരളാ കോണ്‍ഗ്രസ് ബി നേതാവ് ആര്‍.ബാലകൃഷ്ണപിള്ളക്ക് സ്മാരകം നിര്‍മ്മിക്കാന്‍ ബജറ്റില്‍ രണ്ട് കോടി അനുവദിച്ചതിനെതിരെ സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനം. ഇടമലയാര്‍ കേസില്‍ വി.എസ് അച്യുതാനന്ദന്‍ നടത്തിയ നിയമപോരാട്ടത്തിനൊടുവില്‍ ജയില്‍ ശിക്ഷ അനുഭവിച്ച ആര്‍.ബാലകൃഷ്ണപിള്ളക്ക് പിണറായി വിജയന്‍ സര്‍ക്കാര്‍ സ്മാരകം നിര്‍മ്മിക്കുന്നതിരെ രാഷ്ട്രീയ വൈരുദ്ധ്യമാണ് ചിലര്‍ ചൂണ്ടിക്കാട്ടുന്നത്. വീരപ്പന്‍ മരിക്കും മുന്‍പ് എല്‍ഡിഎഫ് ഘടകകക്ഷി ആകാഞ്ഞത് ഭാഗ്യം. 2 കോടി രൂപ ആ വഴിക്കും മലയാളിക്ക് ഖജനാവില്‍ നിന്ന് പോയേനെ എന്ന് ഹരീഷ് വാസുദേവന്‍.

വീരപ്പന്‍ മരിക്കും മുന്‍പ് LDF ന്റെ ഘടകകക്ഷി ആകാഞ്ഞത് ഭാഗ്യം. 2 കോടി രൂപ ആ വഴിക്കും മലയാളിക്ക് ഖജനാവില്‍ നിന്ന് പോയേനെ. ബാലകൃഷ്ണപിള്ളയുടെ സ്മാരകം അഴിമതിക്കുള്ള സ്മാരകമാണ്. ഇടമലയാര്‍ അഴിമതിക്ക് എതിരെ പണ്ട് വഴിനീളെ പ്രസംഗിച്ചു തൊണ്ടപൊട്ടിയ പ്രിയ സഖാക്കള്‍ ന്യായീകരിക്കാന്‍ ബുദ്ധിമുട്ട് ഉള്ളത്‌കൊണ്ട് മൗനം ആചരിച്ചേക്കും, അല്ലേ?
ഹരീഷ് വാസുദേവന്‍.

ഇടമലയാര്‍ ജലവൈദ്യുത പദ്ധതിയില്‍ കരാര്‍ കൊടുത്തതില്‍ കൃത്രിമത്വം നടത്തിയെന്ന കേസില്‍ ആര്‍. ബാലകൃഷ്ണപിള്ളയെ വെറുതെ വിട്ട ഹൈക്കോടതി വിധിയ്‌ക്കെതിരെ വി.എസ്.അച്യുതാനന്ദന്‍ സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു. ബാലകൃഷ്ണ പിള്ള കുറ്റക്കാരനാണെന്ന് കണ്ടെത്തിയ സുപ്രീം കോടതി ഒരു വര്‍ഷത്തെ കഠിനതടവും 10000 രൂപ പിഴയും വിധിച്ചു. ബാലകൃഷ്ണ പിള്ളയ്ക്ക് പുറമേ കരാറുകാരന്‍ പി.കെ. സജീവന്‍, മുന്‍ കെഎസ്ഇബി ചെയര്‍മാന്‍ രാമഭദ്രന്‍ നായര്‍ എന്നിവരേയും കോടതി ശിക്ഷിച്ചു.

മൂന്നുപേര്‍ക്കും ഒരേശിക്ഷ തന്നെയാണ് കോടതി വിധിച്ചത്. കെ. കരുണാകരന്റെ നേതൃത്വത്തിലുള്ള യു.ഡി.എഫ്. മന്ത്രിസഭയില്‍ വൈദ്യുത മന്ത്രിയായിരുന്ന കാലത്ത് ആര്‍. ബാലകൃഷ്ണപിള്ള ഇടമലയാര്‍ ജലവൈദ്യുത പദ്ധതിയില്‍ കരാര്‍ കൊടുത്തതില്‍ കൃത്രിമത്വം നടത്തിയെന്നായിരുന്നു കേസ്. ഇടമലയാര്‍ ടണല്‍ നിര്‍മാണത്തിനായി നല്‍കിയ ടെണ്ടറില്‍ ക്രമക്കേടുകള്‍ ഉണ്ടെന്നും മൂന്നുകോടിയില്‍ കൂടുതല്‍ തുക സര്‍ക്കാരിന് നഷ്ടമുണ്ടായെന്നായിരുന്നു വിജിലന്‍സ് കേസിലെ ആരോപണം.

യൂണിയൻ കോപ്: റെക്കോർഡ് അർധ വാർഷിക പ്രകടനം; ലാഭം 6.4% വളർന്നു

പ്രതിപക്ഷ ബഹളം, എതിര്‍ക്കാതെ തരൂര്‍, അറസ്റ്റിലായാല്‍ മന്ത്രിമാരെ നീക്കാനുള്ള ബില്‍ ലോക്‌സഭയില്‍; എന്താണ് ഭരണഘടനാ ഭേദഗതി?

15 കോടി വില; കേരളത്തിലെ ഏറ്റവും വലിയ സെലിബ്രിറ്റി അപ്പാർട്ട്മെന്റ് സ്വന്തമാക്കി നിവിൻ പോളി

ധ്യാൻ ശ്രീനിവാസനും വിഷ്ണു ഉണ്ണികൃഷ്ണനും പ്രധാന വേഷങ്ങളിൽ; ഈസ്റ്റ് കോസ്റ്റ് വിജയന്റെ 'ഭീഷ്മർ' തുടങ്ങി

'മനോഹരി.. അന്തർമുഖി..'; 'മേനേ പ്യാര്‍ കിയ'യിലെ ഗാനം പുറത്ത്

SCROLL FOR NEXT