Around us

ഓടിളക്കി വന്നതല്ല, ഈ പ്രായത്തില്‍ മേയര്‍ ആയിട്ടുണ്ടെങ്കില്‍ പ്രവര്‍ത്തിക്കാനുമറിയാം; ബിജെപി കൗണ്‍സിലര്‍ക്ക് ആര്യാ രാജേന്ദ്രന്റെ മറുപടി

തിരുവനന്തപുരം: എ.കെ.ജി സെന്ററിലെ എല്‍.കെ.ജി കുട്ടിയെന്ന ബിജെപി കൗണ്‍സിലറുടെ പരാമര്‍ശത്തില്‍ കൗണ്‍സില്‍ യോഗത്തില്‍ മറുപടി കൊടുത്ത് മേയര്‍ ആര്യാ രാജേന്ദ്രന്‍. ആരും ഓടിളക്കി വന്നതല്ലെന്നും തന്റെ പക്വത അളക്കാന്‍ വരേണ്ടെന്നുമാണ് ആര്യ പറഞ്ഞത്.

'' ഈ സമൂഹത്തിലുള്ളവര്‍ക്ക് ചില തെറ്റിധാരണകളുണ്ട്. നമ്മളെന്തോ ഓട് പൊളിച്ചുവന്നവരാണെന്ന്. എന്നാല്‍ ഞാന്‍ വ്യക്തമായി പറയട്ടേ, ഈ പ്രായത്തില്‍ മേയര്‍ ആയിട്ടുണ്ടെങ്കില്‍ അതനുസരിച്ച് പ്രവര്‍ത്തിക്കാനുമറിയാം. എന്റെ പക്വത അളക്കാന്‍ നിങ്ങളായിട്ടുമില്ല,'' മേയര്‍ പറഞ്ഞു.

എകെജി സെന്ററിലെ എല്‍കെജി കുട്ടിക്ക് മേയര്‍ കസേരയിലിരുന്ന് കളിച്ച് നശിപ്പിക്കാനുള്ളതല്ലല്ലോ ജനങ്ങളുടെ നികുതിപ്പണത്തില്‍ നിന്ന് വാങ്ങുന്ന ലക്ഷങ്ങളുടെ മുതലുകള്‍ എന്നായിരുന്നു ബിജെപി കൗണ്‍സിലര്‍ കരമന അജിത്ത് പറഞ്ഞത്.

തിരുവനന്തപുരം നഗരസഭയുടെ ഹിറ്റാച്ചി കാണുന്നില്ലെന്നായിരുന്നു അജിത്തിന്റെ ആരോപണം. നഗരസഭ 70 ലക്ഷത്തോളം രൂപമുടക്കി വാങ്ങിയ രണ്ട് ഹിറ്റാച്ചികള്‍ കാണാനില്ലെന്നും, ചോദിക്കുമ്പോള്‍ തൃപ്തികരമായ മറുപടി ലഭിക്കുന്നില്ലെന്നും അജിത്ത് പറഞ്ഞു. ഫേസ്ബുക്കിലൂടെയായിരുന്നു അജിത്തിന്റെ പരാമര്‍ശം.

ആറ്റുകാല്‍ പൊങ്കാലയുമായി ബന്ധപ്പെട്ട ശൂചീകരണ വിവാദം ചര്‍ച്ച ചെയ്യാന്‍ ചേര്‍ന്ന യോഗത്തിലും ഈ വിഷയവും മേയറുടെ അനുഭവ സമ്പത്തും പ്രായവും പരാമര്‍ശിക്കപ്പെട്ടതിന് പിന്നാലെയായിരുന്നു മേയറുടെ പ്രതികരണം.

കുട്ടികളുടെ വായനോത്സവത്തിന് ഷാർജയില്‍ തുടക്കമായി

'ഒരു പെർഫോമർ എന്ന നിലയിലുള്ള എൻ്റെ പോരായ്മയായിരുന്നു ലാൽ സിം​ഗ് ഛദ്ദയുടെ പരാജയത്തിന് കാരണം'; ആമിർ ഖാൻ

'മികച്ച പ്രതികരണം നേടി മന്ദാകിനി ട്രെയ്‌ലർ' ; ചിത്രം മെയ് 24 ന് തിയറ്ററിൽ

'അനുമതിയില്ലാതെ ഗാനം ഉപയോഗിച്ചു', രജനികാന്ത് ചിത്രമായ കൂലിക്കെതിരെ പരാതിയുമായി ഇളയരാജ

How Nivin Pauly Portrays Common Man On Screen | ലവ് ആക്ഷൻ ഡ്രാമ ദി നിവിൻ പോളി എഫക്ട്

SCROLL FOR NEXT