Around us

അധിക്ഷേപകരമായ പരാമര്‍ശം, കെ.മുരളീധരനെതിരെ പരാതി നല്‍കി ആര്യാ രാജേന്ദ്രന്‍

തനിക്കെതിരെ അധിക്ഷേപകരമായ പരാമര്‍ശം നടത്തിയ കെ.മുരളീധരന്‍ എം.പിക്കെതിരെ പരാതി നല്‍കി തിരുവനന്തപുരം മേയര്‍ ആര്യാ രാജേന്ദ്രന്‍. കേസെടുക്കുന്നതില്‍ നിയമോപദേശം തേടുമെന്ന് പൊലീസ് അറിയിച്ചു.

മോശം പരാമര്‍ശത്തിനെതിരെ നിയമപരമായി മുന്നോട്ട് പോകുമെന്ന് ആര്യാ രാജേന്ദ്രന്‍ പ്രതികരിച്ചു. മുരളീധരന് അദ്ദേഹത്തിന്റെ സംസ്‌കാരമേ കാണിക്കാനാകൂ, എന്നാല്‍ തനിക്ക് ആ നിലയില്‍ താഴാനാകില്ലെന്നും ആര്യാ രാജേന്ദ്രന്‍ പറഞ്ഞു.

മേയര്‍ സുന്ദരിയാണെങ്കിലും വായില്‍ നിന്ന് വരുന്നത് ഭരണിപ്പാട്ടാണെന്നായിരുന്നു മുരളീധരന്റെ ആക്ഷേപം. തിരുവനന്തപുരം കോര്‍പറേഷനിലെ കൗണ്‍സിലര്‍മാരുടെ സമരം ചൂണ്ടിക്കാട്ടിയായിരുന്നു മുരളീധരന്റെ വിമര്‍ശനം. അരക്കള്ളന്‍ മുക്കാല്‍ കള്ളന്‍ എന്ന സിനിമയിലെ കനകസിംഹാസനത്തിലെ എന്ന പാട്ട് ഞങ്ങളെക്കൊണ്ട് പാടിക്കരുതെന്നും എം.പി പത്മനാഭന്‍ അടക്കമുള്ളവര്‍ ഇരുന്ന കസേരയിലാണ് ആര്യ രാജേന്ദ്രന്‍ കയറിയിരിക്കുന്നതെന്നും മുരളീധരന്‍ പരഹിസിച്ചിരുന്നു.

'പുറത്തിറങ്ങുമ്പോൾ നീ സൂക്ഷിച്ചോ, ക്ലീൻ ഷേവ് ഒക്കെ ചെയ്ത് നടന്നോ എന്ന് ലാൽ സാർ പറഞ്ഞു'; 'തുടക്കം' ഓർമ്മകൾ പങ്കുവെച്ച് ആഷിഷ് ജോ ആന്റണി

പൂക്കി നിവിൻ ഓണം തൂക്കാൻ വരുന്നു; 'ബത്‍ലഹേം കുടുംബ യൂണിറ്റ്' ഹൈ വോൾട്ടേജ് ട്രെയിലർ പുറത്ത്

'കഥയിലെ രാജകുമാരിയും' എന്ന ഗാനം ആദ്യം ചന്ദ്രലേഖ എന്ന സിനിമക്ക് വേണ്ടി തയ്യാറാക്കിയത്: ബേണി

ഐ ആം ഗെയിം ഓണത്തിന് ഇല്ല; റിലീസ് സെപ്റ്റംബർ 3ന്

അളക്കപ്പെടാത്ത യുവത്വം

SCROLL FOR NEXT