Around us

എല്ലാ വീട്ടുജോലിയും ഭാര്യ ചെയ്യുമെന്ന് പ്രതീക്ഷിക്കരുത്; സമത്വം അടിസ്ഥാനമാക്കിയുള്ളതാണ് വിവാഹമെന്ന് ബോംബെ ഹൈക്കോടതി

ഭാര്യ സ്വകാര്യവസ്തുവല്ലെന്ന് ബോംബെ ഹൈക്കോടതി. സമത്വം അടിസ്ഥാനമാക്കിയുള്ള പങ്കാളിത്തമാണ് വിവാഹം. എല്ലാ വീട്ടുജോലിയും ഭാര്യ ചെയ്യുമെന്ന് പ്രതീക്ഷിക്കരുതെന്നും ബോംബെ ഹൈക്കോടതി ചൂണ്ടിക്കാണിച്ചു. ജസ്റ്റിസ് രേവതി മോഹിത് ദേരെയാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.

ചായ ഉണ്ടാക്കി നല്‍കാന്‍ തയ്യാറാകാത്തതിന് ചുറ്റിക കൊണ്ട് അടിച്ചു കൊന്ന വ്യക്തിയുടെ ശിക്ഷ ശരിവെച്ച് കൊണ്ടായിരുന്നു കോടതി നിരീക്ഷണം. ഭാര്യ എല്ലാ ജോലിയും ചെയ്യുമെന്നാണ് ഭര്‍ത്താവ് പ്രതീക്ഷിക്കുന്നത്. ലിംഗഭേദങ്ങളുടെ അസന്തുലിതാവസ്ഥയാണ് ഇതില്‍ നിന്നും വ്യക്തമാകുന്നത്.

സന്തോഷ് അല്‍ക്കര്‍ എന്ന മുപ്പത്തിയഞ്ചുകാരനാണ് ചായ ഉണ്ടാക്കി നല്‍കാത്തതിന് ഭാര്യയെ തല്ലികൊന്നത്. ആറുവയസ്സുള്ള മകളായിരുന്നു പ്രധാന ദൃക്‌സാക്ഷി. ചായ കിട്ടാത്തതിനെ തുടര്‍ന്ന് പെട്ടെന്നുണ്ടായ ദേഷ്യത്തിലാണ് ഭാര്യയെ കൊലപ്പെടുത്തിയതെന്നായിരുന്നു പ്രതിയുടെ വാദം. 10 വര്‍ഷം തടവാണ് ഇയാള്‍ക്ക് ശിക്ഷ വിധിച്ചിരിക്കുന്നത്.

തൂഫാൻ ഇനി തദ്ദേശം; 1200 തദ്ദേശ സ്ഥാപനങ്ങളിൽ തൂഫാൻ തുടക്കം

“25 വർഷങ്ങളായി ഞാനും സിനിമയിലുണ്ട്” ഡോണ്ട് ട്രബിൾ ദി ട്രബിൾ പ്രീ റിലീസ് ഇവന്റില്‍ രാജമൗലിയും ഫഹദും കൊച്ചിയിൽ

'ഒരു സിക്‌സ് അടിക്കുന്ന പവര്‍ പോരേ തല പൊട്ടിക്കാന്‍'! 'ദി തേര്‍ഡ് മര്‍ഡര്‍' ട്രെയിലര്‍ പുറത്ത്

സോണി ലിവ് ആരം സിനിമയുടെ എക്‌സ്‌ക്ലൂസീവ് സ്ട്രീമിംഗ് പാര്‍ട്ണര്‍

എസ്.എസ്. രാജമൗലി ഇന്ന് കൊച്ചിയിൽ; ഫഹദ് ഫാസിൽ ചിത്രം 'ഡോണ്ട് ട്രബിൾ ദി ട്രബിൾ' പ്രീ-റിലീസ് ഈവന്റ് ലുലു മാളിൽ

SCROLL FOR NEXT