Around us

നാളെ മൂന്ന് മണി വരെ അപേക്ഷിക്കാം; മരടില്‍ പുനരധിവാസവുമായി നഗരസഭ

THE CUE

എറണാകുളം മരടിലെ ഫ്‌ളാറ്റ് സമുച്ചയങ്ങള്‍ പൊളിക്കുന്നതുമായി ബന്ധപ്പെട്ട നടപടികളുമായി മുന്നോട്ട് പോകാന്‍ നഗരസഭയുടെ തീരുമാനം. ഫ്‌ളാറ്റുകളിലുള്ളവര്‍ക്ക് പുനരധിവാസത്തിനായി നാളെ മൂന്ന് മണി വരെ അപേക്ഷ നല്‍കാം. അപേക്ഷ നല്‍കാത്തവരെ പുനരധിവസിപ്പിക്കില്ല. ഉടമകള്‍ പ്രതിഷേധിച്ചെങ്കിലും ഇത് സംബന്ധിച്ച നോട്ടീസ് ഫ്‌ളാറ്റുകളില്‍ പതിച്ചു.

നഗരസഭ നിയമപരമായല്ല കാര്യങ്ങള്‍ ചെയ്യുന്നതെന്ന് എം സ്വരാജ് എം എല്‍ എ കുറ്റപ്പെടുത്തി.

ഉടമകള്‍ക്ക് വ്യക്തിപരമായി നോട്ടീസ് നല്‍കിയിട്ടില്ല. നഗരസഭ സെക്രട്ടറി പ്രകോപനമുണ്ടാക്കുകയാണ്.
എം സ്വരാജ്

കെട്ടിടത്തിന് മുകളില്‍ പതിച്ച നോട്ടീസിന്റെ പേരില്‍ ഫ്‌ളാറ്റില്‍ നിന്ന് ഒഴിഞ്ഞു പോകില്ലെന്ന നിലപാടിലാണ് ഉടമകള്‍. തങ്ങള്‍ക്ക് വ്യക്തിപരമായി നോട്ടീസ് ലഭിച്ചില്ലെന്നാണ് ഇവരുടെ വാദം. കുടിയൊഴിപ്പിക്കുന്നതിനുള്ള നഗരസഭയുടെ നോട്ടീസ് ഓരോ ഫ്‌ളാറ്റ് സമുച്ചയത്തിലും എത്തി സെക്രട്ടറി നല്‍കാന്‍ ശ്രമിച്ചിരുന്നെങ്കിലും ഉടമകള്‍ കൈപ്പറ്റാന്‍ തയ്യാറായിരുന്നില്ല. നോട്ടീസ് അംഗീകരിക്കില്ലെന്ന് കുറിപ്പെഴുതി ഒപ്പിട്ട് ഗോള്‍ഡന്‍ കായലോരം ഉടമകള്‍ മാത്രം നോട്ടീസ് വാങ്ങിയിരുന്നു.

പൊളിച്ച് നീക്കാനുള്ള നാല് ഫ്‌ളാറ്റുകളില്‍ നിന്നുള്ളവര്‍ക്ക് ഒഴിഞ്ഞു പോകാനുള്ള സമയ പരിധി ഇന്നലെ അവസാനിച്ചിരുന്നു. ആരും ഒഴിയാന്‍ തയ്യാറായിട്ടില്ല. നഗരസഭ കുടിയൊഴിപ്പിക്കല്‍ നോട്ടീസ് നല്‍കിയത് നിയമാനുസൃതമായിട്ടല്ലെന്ന് കാണിച്ച് ഫ്‌ളാറ്റ് ഉടമകള്‍ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിട്ടുണ്ട്. ഒഴിപ്പിക്കുന്നവരെ എവിടേക്ക് മാറ്റിപ്പാര്‍പ്പിക്കുമെന്ന കാര്യത്തില്‍ നഗരസഭ തീരുമാനമെടുത്തിട്ടില്ല. പ്രശ്‌നം ചര്‍ച്ച ചെയ്യുന്നതിനായി മുഖ്യമന്ത്രി പിണറായി വിജയന്‍ വിളിച്ച സര്‍വകക്ഷിയോഗം നാളെ ചേരും.

പൃഥ്വിരാജ് പറഞ്ഞു ഇതേ കഥയാണ് അവരുടേതെന്ന് - Nishad Koya On Controversy Behind Malayalee From India

ഒരു കൂട്ടം സൈക്കോകളുടെ ഇടയിലേക്ക് ഞാനും പാവം മമ്മൂക്കയും - Turbo Team Interview

പ്രണയം കല്യാണം തല്ല് | Mandakini Trailer Decoding

'ഗുരുവായൂരമ്പല നടയിൽ എനിക്ക് വേണ്ടിയെടുത്ത സിനിമയല്ല, പ്രേക്ഷകർക്ക് വേണ്ടിയെടുത്ത സിനിമയാണ്'; വിപിൻ ദാസ്

RR V/S KCR V/S MODI ; തെലങ്കാന ആര് കൊണ്ടുപോവും ?

SCROLL FOR NEXT