Around us

ഫ്‌ളാറ്റ് പൊളിക്കലിന് മുന്‍പ് പൂജ; സാങ്കേതിക സംവിധാനങ്ങള്‍ 99.9 ശതമാനം കൃത്യം,ശേഷിക്കുന്നത് ദൈവത്തിന്റെ കയ്യിലെന്ന് ഉത്കര്‍ഷ് മേത്ത 

THE CUE

മരടിലെ ഫ്‌ളാറ്റുകള്‍ പൊളിക്കുന്നതിന് തൊട്ടുമുന്‍പ് പൂജ. നിയന്ത്രിത സ്‌ഫോടനത്തിലൂടെ ആദ്യം തകര്‍ക്കുന്ന ഹോളിഫെയ്ത്ത് എച്ച്ടുഒ ഫ്‌ളാറ്റിന് മുന്നിലാണ് പൂജ നടന്നത്. എട്ടുമണിയോടെയായിരുന്നു ചടങ്ങ്. പൊളിക്കല്‍ ചുമതലയിലുള്ള കമ്പനിയായ എഡിഫൈസ് എഞ്ചിനീയറിംഗാണ് പൂജ ഒരുക്കിയത്. പതിനൊന്ന് മണിയോടെയാണ് വന്‍ സ്‌ഫോടനത്തിലൂടെ 19 നിലകളുള്ള ഈ ഫ്‌ളാറ്റ് സമുച്ചയം തകര്‍ക്കുന്നത്.

സാങ്കേതിക സംവിധാനങ്ങള്‍ 99.9 ശതമാനം കൃത്യമാണെന്നും എന്നാല്‍ പോയിന്റ് ഒരു ശതമാനം ദൈവത്തിന്റെ കയ്യിലാണെന്നും അതിനാലാണ് പൂജയെന്നുമായിരുന്നു എഡിഫൈസ് എഞ്ചിനീയറിങ് എംഡി ഉത്കര്‍ഷ് മേത്തയുടെ പ്രതികരണം. ഏത് കെട്ടിടം തകര്‍ക്കുമ്പോഴും റിസ്‌കുണ്ട്. എന്നാല്‍ അവ നേരിടാന്‍ പൂര്‍ണമായ സജ്ജീകരണങ്ങള്‍ ഒരുക്കിയിട്ടുണ്ട്. യാതൊരു വിധ ആശങ്കകള്‍ക്കും അടിസ്ഥാനമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഫ്‌ളാറ്റുകള്‍ പൂര്‍ണമായും സുരക്ഷിതമായി വീഴ്ത്താന്‍ കഴിയും. സമീപത്തെ വീടുകള്‍ക്ക് കേടുപാടുകള്‍ സംഭവിക്കില്ല. കായലിലേക്ക് കാര്യമായി അവശിഷ്ടങ്ങള്‍ വീഴില്ല, എന്നാല്‍ പൊടി പ്രശ്‌നമുണ്ടാകും. വെള്ളം ചീറ്റി പൊടി നിയന്ത്രിക്കാനുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. അത്തരത്തില്‍ ആ പ്രശ്‌നവും മറികടക്കാനാകും. പൂര്‍ണ ആത്മവിശ്വാസത്തിലാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഷാ‍ർജ രാജ്യാന്തരപുസ്തകമേള നവംബർ 5 മുതല്‍

എയർ ഇന്ത്യ എക്സ് പ്രസ് സർവ്വീസുകള്‍ വെട്ടിച്ചുരുക്കുന്നു, പ്രവാസലോകത്ത് പ്രതിഷേധം

വെറ്റെക്‌സില്‍ പുനരുപയോഗ ഊര്‍ജ്ജ സ്രോതസ്സ് അവതരിപ്പിച്ച് ആസാ ഗ്രൂപ്പ്

യു.എ.ഇ.യിലെ ഏറ്റവും സ്വാധീനമുള്ള പ്രവാസികളുടെ പട്ടിക പുറത്ത് വിട്ട് ഫൈനാൻസ് വേൾഡ് ; എം എ യൂസഫലി ഒന്നാമത്

ഫിക്ഷണൽ ഗ്രാമത്തിലെ സൂപ്പർനാച്ചുറൽ കഥ, പേടിയും ഫണ്ണും നിറച്ച ‘നെല്ലിക്കാംപൊയിൽ നൈറ്റ് റൈഡേഴ്‌സ്': നൗഫൽ അബ്ദുള്ള അഭിമുഖം

SCROLL FOR NEXT