Around us

മരടില്‍ വീണ്ടും അനിശ്ചിതത്വം; സമയം നീട്ടില്ലെന്ന് സബ്കളക്ടര്‍; ഒരാഴ്ച്ച വേണമെന്ന് ഫ്‌ളാറ്റുടമകള്‍

THE CUE

തീരദേശ പരിപാലന നിയമം ലംഘിച്ച് മരടില്‍ നിര്‍മ്മിച്ച ഫ്‌ളാറ്റുകള്‍ പൊളിക്കുന്നതുമായി ബന്ധപ്പെട്ട് വീണ്ടും അനിശ്ചിതത്വം. സര്‍ക്കാര്‍ അനുവദിച്ച സമയ പരിധി നാളെ അവസാനിക്കാനിരിക്കെ അമ്പതില്‍ താഴെ കുടുംബങ്ങള്‍ മാത്രമാണ് ഫ്‌ളാറ്റുകളില്‍ നിന്ന് ഒഴിഞ്ഞിരിക്കുന്നത്. ഒഴിപ്പിക്കല്‍ നടപടിയുമായി മുന്നോട്ടുപോകുമെന്ന് സബ് കളക്ടര്‍ അറിയിച്ചു. ഒഴിഞ്ഞുപോകാന്‍ സമയം നീട്ടി നല്‍കില്ല. ഫ്‌ളാറ്റ് വിട്ടുപോകാത്തവര്‍ക്കെതിരെ നടപടി സ്വീകരിക്കും. സമയ പരിധി അവസാനിച്ചാല്‍ ജല-വൈദ്യുത കണക്ഷനുകള്‍ റദ്ദാക്കുമെന്നും കളക്ടര്‍ വ്യക്താക്കി.

വൈദ്യുതി വിച്ഛേദിച്ചാല്‍ ലിഫ്റ്റുകളുടെ പ്രവര്‍ത്തനം നിലയ്ക്കും. സാമഗ്രികള്‍ താഴെയിറക്കുന്നത് ദുഷ്‌കരമാകും.

ഫ്‌ളാറ്റ് ഒഴിഞ്ഞുപോകാന്‍ ഒരാഴ്ച്ച കൂടി സമയം വേണമെന്നാണ് ഉടമകളുടെ ആവശ്യം. ഒഴിയാമെന്ന് തങ്ങള്‍ സമ്മതിച്ചതാണ്. സര്‍ക്കാര്‍ മാനുഷിക പരിഗണിക്കണമെന്നും ഫ്‌ളാറ്റുടമകള്‍ പറയുന്നു.

സ്‌ഫോടനത്തിലൂടെ ഫ്‌ളാറ്റുകള്‍ പൊളിക്കുന്നതിനെതിരെ പരിസരവാസികള്‍ രംഗത്തെത്തിയിട്ടുണ്ട്. പരിസരത്തുള്ള ആറായിരത്തോളം വീടുകളെ ബാധിക്കുമെന്ന് ആശങ്കയറിയിച്ച് പ്രദേശവാസികള്‍ മരട് നഗരസഭയെ സമീപിച്ചു. പരിസരവാസികള്‍ സംഘടിച്ച് പ്രക്ഷോഭം നടത്താനും ആലോചനകളുണ്ട്. പൊളിക്കല്‍ കരാര്‍ നടപടികള്‍ പൂര്‍ത്തിയായ ശേഷം പരിസരവാസികളെ കാണാമെന്ന് പ്രത്യേകച്ചുമതലയുള്ള സബ് കളക്ടര്‍ സ്‌നേഹില്‍ അറിയിച്ചുണ്ട്.

'ബൾട്ടി' പോസ്റ്ററുകൾ വലിച്ചു കീറുന്നു, എന്തുകൊണ്ട് ഷെയ്ൻ നിഗം ഇത്രമേൽ ടാർഗറ്റ് ചെയ്യപ്പെടുന്നു?: സന്തോഷ് ടി കുരുവിള

കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ആസ്വദിക്കാൻ കഴിയുന്ന പാക്കേജായിരിക്കും 'നൈറ്റ് റൈഡേഴ്‌സ്'; നൗഫൽ അബ്ദുള്ള

'കുഞ്ഞുങ്ങൾ കൊല്ലപ്പെടുന്നത് കണ്ടാണ് പലസ്തീൻ വിഷയത്തിൽ പ്രതികരിച്ചത്, അപ്പോഴും എന്റെ മതമാണ് പലരും കാണുന്നത്'; ഷെയ്ൻ നിഗം

ബോക്സ് ഓഫീസിൽ കൊടുങ്കാറ്റിന് തുടക്കമായി; കാന്താര ചാപ്റ്റർ 1 ആദ്യദിനം നേടിയത് 60 കോടി

NSS ക്യാമ്പിൻ്റെ പശ്ചാത്തലത്തിൽ പ്രേംപാറ്റ; ലിജീഷ് കുമാറിന്റെ തിരക്കഥയിൽ ആമിർ പള്ളിക്കലിന്റെ മൂന്നാമത്തെ ചിത്രം

SCROLL FOR NEXT