Around us

തുടര്‍ സ്ഫോടനങ്ങള്‍ : മണ്ണടിഞ്ഞ്‌ ആല്‍ഫയുടെ ഇരട്ട ടവറുകള്‍ 

THE CUE

ഹോളിഫെയ്ത്ത് എച്ച്ടുഒ ഫ്‌ളാറ്റ് സമുച്ചയത്തിന് പിന്നാലെ ആല്‍ഫ സെറീനിന്റെ ഇരട്ട ഫ്‌ളാറ്റ്‌ സമുച്ചയങ്ങളും നിയന്ത്രിത സ്‌ഫോടനത്തിലൂടെ തകര്‍ത്തു. ആല്‍ഫ സെറീന് സമീപത്ത് കൂടുതല്‍ വീടുകളുള്ളതിനാല്‍ പൊളിക്കല്‍ നടപടി സങ്കീര്‍ണമായിരുന്നു. 11.40നായിരുന്നു ആദ്യ സൈറണ്‍ മുഴങ്ങിയത്. തുടര്‍ന്ന് 11.42ഓടെ ആദ്യ കെട്ടിട സമുച്ചയം നിലം പതിച്ചു. നിമിഷങ്ങള്‍ക്കുള്ളില്‍ രണ്ടാമത്തെ കെട്ടിടവും മണ്ണടിഞ്ഞു.

ആല്‍ഫയുടെ സമുച്ചയങ്ങള്‍ തകര്‍ത്തപ്പോള്‍ കോണ്‍ക്രീറ്റ് അവശിഷ്ടങ്ങള്‍ കായലിലേക്ക് പതിച്ചിട്ടുണ്ട്. 20 ശതമാനം അവശിഷ്ടങ്ങള്‍ കായലില്‍ വീഴാമെന്ന് കെട്ടിടം പൊളിക്കലിന്റെ ചുമതലയിലുണ്ടായിരുന്ന വിജയ് സ്റ്റീല്‍സ് നേരത്തേ അറിയിച്ചിരുന്നു.80 അപാര്‍ട്മെന്റുകളാണ് ആല്‍ഫാ സമുച്ചയങ്ങളില്‍ ഉണ്ടായിരുന്നത്‌. 3598 ദ്വാരങ്ങളിലായി 343 കിലോഗ്രാം സ്ഫോടന വസ്തുക്കള്‍ സ്ഥാപിച്ചിച്ചിരുന്നു. 8 നിലകളിലായാണ് സ്ഫോടനം നടത്തിയത്. കെട്ടിടം തകര്‍ന്നതിലൂടെ 21,400 ടണ്‍ അവശിഷ്ടമാണ് ഉണ്ടായിരിക്കുന്നത്.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

ഹോളിഫെയ്ത്ത് എച്ച്ടുഒ ഫ്‌ളാറ്റ് സമുച്ചയം വിജയകരമായി പൊളിച്ച് നീക്കിയതിന്‌ പിന്നാലെയായിരുന്നു ആല്‍ഫ സെറീനില്‍ സ്‌ഫോടനം നടന്നത്. കേരളത്തില്‍ ഇത്തരത്തില്‍ പൊളിച്ചു നീക്കുന്ന ആദ്യ ഫ്‌ളാറ്റായിരുന്നു ഹോളിഫെയ്ത്ത് എച്ച്ടുഒ. നേരത്തേ നിശ്ചയിച്ചതില്‍ നിന്ന് അല്‍പം വൈകി 11.18 ഓടെയായിരുന്നു ഹോളിഫെയ്ത്തില്‍ സ്‌ഫോടനം നടന്നത്. വന്‍പൊടിപടലമാണ് പിന്നീട് രൂപപ്പെട്ടത്. മിനിറ്റുകള്‍ക്കുള്ളില്‍ തന്നെ ഇത് സാധാരണസ്ഥിതിയിലാകുകയും ചെയ്തു. ഫ്‌ളാറ്റ് സമുച്ചയം തകര്‍ക്കല്‍ വിജയകരമായിരുന്നുവെന്ന് ചുമതലയുണ്ടായിരുന്ന എഡിഫൈസ് എഞ്ചിനീയറിംഗ് വ്യക്തമാക്കുകയും ചെയ്തു.

ഷാ‍ർജ രാജ്യാന്തരപുസ്തകമേള നവംബർ 5 മുതല്‍

എയർ ഇന്ത്യ എക്സ് പ്രസ് സർവ്വീസുകള്‍ വെട്ടിച്ചുരുക്കുന്നു, പ്രവാസലോകത്ത് പ്രതിഷേധം

വെറ്റെക്‌സില്‍ പുനരുപയോഗ ഊര്‍ജ്ജ സ്രോതസ്സ് അവതരിപ്പിച്ച് ആസാ ഗ്രൂപ്പ്

യു.എ.ഇ.യിലെ ഏറ്റവും സ്വാധീനമുള്ള പ്രവാസികളുടെ പട്ടിക പുറത്ത് വിട്ട് ഫൈനാൻസ് വേൾഡ് ; എം എ യൂസഫലി ഒന്നാമത്

ഫിക്ഷണൽ ഗ്രാമത്തിലെ സൂപ്പർനാച്ചുറൽ കഥ, പേടിയും ഫണ്ണും നിറച്ച ‘നെല്ലിക്കാംപൊയിൽ നൈറ്റ് റൈഡേഴ്‌സ്': നൗഫൽ അബ്ദുള്ള അഭിമുഖം

SCROLL FOR NEXT