Around us

മരട് ഫ്‌ളാറ്റ്: പൊളിക്കലിനെതിരെയുള്ള ഉടമകളുടെ തിരുത്തല്‍ ഹര്‍ജി സുപ്രീംകോടതി സ്വീകരിച്ചു 

THE CUE

എറണാകുളം മരടിലെ നാല് ഫ്‌ളാറ്റ് സമുച്ചയങ്ങള്‍ പൊളിച്ചു നീക്കാനുള്ള സുപ്രീംകോടതി ഉത്തരവിനെതിരെ ഉടമകള്‍ നല്‍കിയ തിരുത്തല്‍ ഹര്‍ജി സുപ്രീംകോടതി ഫയലില്‍ സ്വീകരിച്ചു. ഗോള്‍ഡന്‍ കായലോരം റെസിഡന്റഅ അസോസിയേഷനാണ് ഹര്‍ജി നല്‍കിയത്. പൊളിച്ച് നീക്കണമെന്ന സുപ്രീംകോടതിയുടെ ഉത്തരവില്‍ ഗുരുതരമായ പിഴവുകളുണ്ടെന്നും അത് തിരുത്തണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു.

സുപ്രീംകോടതി നിര്‍ദേശിച്ച മൂന്നംഗ സമിതിക്കെതിരെയും ഫ്‌ളാറ്റുടമകള്‍. സമിതിക്ക് രൂപം നല്‍കിയത് കോടതിയുടെ അനുമതിയില്ലാതെയാണ്. തദ്ദേശ സ്വയംഭരണ സെക്രട്ടറിക്ക് പകരം സ്‌പെഷ്യല്‍ സെക്രട്ടറിയാണ് സമിതിക്ക് രൂപം നല്‍കിയത്. സമിതിയുടെ ഘടന മാറ്റിയത് കോടതിയുടെ അനുമതിയില്ലാതെയാണെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാണിക്കുന്നു.

ഈ മാസം ഇരുപതിനകം ഫ്‌ളാറ്റുകള് പൊളിച്ച് റിപ്പോര്‍ട്ട് നല്‍കണമെന്നാണ് ഉത്തരവ്. പൊളിക്കുന്നതിന് മുന്നോടിയായി നോട്ടീസ് നല്‍കുന്നതുള്‍പ്പെടെയുള്ള നടപടികള്‍ മരട് നഗരസഭ ആരംഭിച്ചിട്ടുണ്ട്. തിരുത്തല്‍ ഹര്‍ജി നല്‍കിയിട്ടുള്ളതിനാല്‍ കുടിയൊഴിപ്പിക്കല്‍ നോട്ടീസ് ബാധകമല്ലെന്ന് എഴുതി ഒപ്പിട്ടാണ് ഗോള്‍ഡന്‍ കായലോരത്തിലെ ഉടമകള്‍ ഇന്നലെ നോട്ടീസ് സ്വീകരിച്ചത്. മറ്റ് മൂന്ന് ഫ്‌ളാറ്റ് സമുച്ചയങ്ങളിലുള്ളവരും കൈപ്പറ്റാത്തതിനെത്തുടര്‍ന്ന് നോട്ടീസ് ചുവരില്‍ പതിപ്പിക്കുകയായിരുന്നു അധികൃതര്‍. അഞ്ച് ദിവസത്തിനുള്ളില്‍ ഒഴിയണമെന്നാണ് നോട്ടീസില്‍ ആവശ്യപ്പെടുന്നത്.

ഫ്‌ളാറ്റ് പൊളിക്കാനുള്ള തീരുമാനത്തില്‍ പ്രതിഷേധിച്ച് ഉടമകള്‍ നഗരസഭയ്ക്ക് മുന്നില്‍ നിരാഹാരമിരിക്കുകയാണ്. എറണാകുളം എംപി ഹൈബി ഈഡന്‍ സമരം ഉദ്ഘാടനം ചെയ്തു.

നിക്കോളാസ് മദൂറോയും ഭാര്യയും അമേരിക്കയുടെ പിടിയില്‍? കാരക്കാസില്‍ അടക്കം സ്‌ഫോടനങ്ങള്‍; വെനസ്വേലയില്‍ നടക്കുന്നത് എന്ത്?

I AM COMING; വൺ ലാസ്റ്റ് ടൈം റെക്കോർഡുകൾ തൂക്കാൻ ദളപതി വരുന്നു, ജനനായകൻ ട്രെയ്‌ലര്‍

ആരംഭിക്കലാമാ!!! 'തലൈവർ 173' ഒരുക്കുന്നത് 'ഡോൺ' സംവിധായകൻ സിബി ചക്രവർത്തി

മലയാളത്തിന്‍റെ വാനമ്പാടിക്കൊപ്പം പാടുന്നതിന്റെ സന്തോഷം പങ്കുവെച്ച് റിമി ടോമി; 'ആരാണേ ആരാണേ...' നാളെ പുറത്തിറങ്ങും

വീണ്ടും ഒരു ഹൊറർ കോമഡി വരുന്നു; 'പ്രകമ്പനം' ടീസർ പുറത്തിറങ്ങി

SCROLL FOR NEXT