Around us

‘അട്ടപ്പാടിയിലെ രക്തത്തിന് മോദി-പിണറായി കൂട്ടുകെട്ട് മറുപടി പറയണം’; അമ്പായത്തോടില്‍ സായുധ മാവോയിസ്റ്റുകള്‍ പ്രകടനം നടത്തിയെന്ന് പൊലീസ് 

THE CUE

കണ്ണൂര്‍ കൊട്ടിയൂര്‍ അമ്പായത്തോടില്‍ സായുധ മാവോയിസ്റ്റ് സംഘം പ്രകടനം നടത്തിയെന്ന് പൊലീസ്. നാല് മാവോവാദികള്‍ തിങ്കളാഴ്ച രാവിലെ ആറുമണിയോടെ അമ്പായത്തോട് ടൗണില്‍ പ്രകടനം നടത്തിയെന്ന് പൊലീസ് പറഞ്ഞു. ടൗണില്‍ പോസ്റ്ററുകള്‍ പതിച്ച സംഘം ലഖുലേഖകള്‍ വിതരണം ചെയ്തതായും ഉദ്യോഗസ്ഥര്‍ വിശദീകരിക്കുന്നു. കൊട്ടിയൂര്‍ വന്യജീവി സങ്കേതം വഴി ടൗണിലെത്തിയവരില്‍ ഒരു വനിതയുമുണ്ട്. അല്‍പ്പസമയത്തിന് ശേഷം ഇവര്‍ വനത്തിലേക്ക് മടങ്ങി.

കേന്ദ്രസംസ്ഥാന സര്‍ക്കാരുകളെ രൂക്ഷമായി വിമര്‍ശിക്കുന്നതാണ് വിതരണം ചെയ്ത ലഘുലേഖയും പതിച്ച പോസ്റ്ററുകളും. ബ്രാഹ്മണ്യ ഹിന്ദു ഫാസിസ്റ്റുകള്‍ക്ക് അധികാരം ഉറപ്പിക്കാനുള്ള സൈനിക രാഷ്ട്രീയ ദൗത്യമാണ് മോദി നടപ്പാക്കുന്ന ഓപ്പറേഷന്‍ സമാധാന്‍. ജനുവരി 31 നുള്ള സമാധാന്‍ വിരുദ്ധ ഭാരത് ബന്ദ് വിജയിപ്പിക്കണമെന്നും പോസ്റ്ററിലുണ്ട്. അട്ടപ്പാടിയില്‍ ചിതറിയ രക്തത്തിന് കണക്ക് പറയേണ്ടവര്‍ മോദി-പിണറായി കൂട്ടുകെട്ടാണെന്നും കുറിച്ചിട്ടുണ്ട്.

തിരിച്ചടിക്കാന്‍ സായുധരാവുകയെന്ന ആഹ്വാനം പോസ്റ്ററിലും ലഘുലേഖയിലുമുണ്ട്. സംഘം എത്തുമ്പോള്‍ ടൗണില്‍ ഉണ്ടായിരുന്ന ഡ്രൈവര്‍മാര്‍ അടക്കമുള്ളവര്‍ക്ക് ലഘുലേഖ നേരിട്ട് വിതരണം ചെയ്യുകയായിരുന്നു. ഇതിന്റെ സിസിടിവി ദൃശ്യങ്ങള്‍ ഉദ്യോഗസ്ഥര്‍ ശേഖരിച്ചിട്ടുണ്ട്.സംഘത്തില്‍ മലയാളം സംസാരിക്കുന്നവരുമുണ്ടെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു. സംഭവത്തില്‍ കൊട്ടിയൂര്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

'ഡും ഡും ഡും'; 'ഇന്നസെന്‍റ് ' സിനിമയിലെ വീഡിയോ ഗാനം പുറത്ത്

ഗണപതിയും സാഗര്‍ സൂര്യയും പ്രധാന വേഷത്തില്‍; 'പ്രകമ്പനം' ഫസ്റ്റ് ലുക്ക്‌ റിലീസ് ചെയ്ത് കാർത്തിക് സുബ്ബരാജ്

'ആ സീനിന് പ്രചോദനം റിയൽ ലൈഫിൽ കണ്ട ഒരു സംഭവം'; നടനായും പോസ്റ്റർ ഡിസൈനറായും ഒരുപോലെ തിളങ്ങുമ്പോൾ... അരുൺ അജികുമാർ അഭിമുഖം

First Love gets a second chance; പ്രണയത്തിന്റെ ‘ഇത്തിരി നേരം', ട്രെയ്‌ലർ റിലീസ് ചെയ്തു

'ഭരണം എന്നതിനെ അധികാരമായി കാണുന്നില്ല'; ചലച്ചിത്ര അക്കാദമി ചെയർമാനായി ചുമതലയേറ്റ് റസൂൽ പൂക്കുട്ടി

SCROLL FOR NEXT