Around us

‘മനുസ്മൃതിയില്‍ വിശ്വസിക്കുന്നത് ആര്‍എസ്എസ്’, മനുവാദം ഇല്ലാതാകണമെങ്കില്‍ ആര്‍എസ്എസിനെ നിരോധിക്കണമെന്ന് ചന്ദ്രശേഖര്‍ ആസാദ്‌ 

THE CUE

മനുവാദം ഇല്ലാതാകണമെങ്കില്‍ ആര്‍എസ്എസിനെ നിരോധിക്കണമെന്ന് ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദ്. ആര്‍എസ്എസ് ആണ് മനുസ്മൃതിയില്‍ വിശ്വസിക്കുന്നതെന്നും നാഗ്പൂരിലെ റാലിയില്‍ പങ്കെടുക്കവെ ചന്ദ്രശേഖര്‍ ആസാദ് പറഞ്ഞു. നാഗ്പൂര്‍ പൊലീസ് അനുമതി നിഷേധിച്ച റാലിക്ക് ബോംബെ ഹൈക്കോടതിയിലെ നാഗ്പൂര്‍ ബെഞ്ചായിരുന്നു അനുമതി നല്‍കിയത്.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

രണ്ട് പ്രത്യയശാസ്ത്രങ്ങള്‍ തമ്മിലുള്ള ഏറ്റുമുട്ടലാണെന്ന് പൊലീസ് പറഞ്ഞത് ശരിയാണ്. തങ്ങള്‍ ഭരണഘടനയിലും ആര്‍എസ്എസ് മനുസ്മൃതിയിലുമാണ് വിശ്വസിക്കുന്നതെന്നും ആര്‍എസ്എസ് സ്മൃതി മന്ദിരത്തിന് മുന്നില്‍ നടന്ന പരിപാടിയില്‍ ചന്ദ്രശേഖര്‍ ആസാദ് പറഞ്ഞു. ഭീം ആര്‍മിയുടെയും ആര്‍എസ്എസിന്റെയും ആശയങ്ങള്‍ വ്യത്യസ്തമാണെന്നും, അത് കൊണ്ട് ക്രമസമാധാന സാഹചര്യത്തെ ബാധിക്കുമെന്നും പറഞ്ഞായിരുന്നു നാഗ്പൂര്‍ പൊലീസ് ആസാദിന്റെ പരിപാടിക്ക് അനുമതി നിഷേധിച്ചത്. പൊലീസിന്റെ വാദം തള്ളിയ ഹൈകോടതി, പരിപാടി രാഷ്ട്രീയപരമായി ഉപയോഗിക്കരുത്, വിവാദ പരാമര്‍ശങ്ങള്‍ നടത്തരുത് തുടങ്ങിയ ഉപാധികളോടെയാണ് അനുമതി നല്‍കിയത്.

ജനാധിപത്യ രാജ്യത്താണ് നമ്മള്‍ ജീവിക്കുന്നത്. എനിക്ക് പോകേണ്ടിടത്തെല്ലാം ഞാന്‍ പോകും. റാലി സംഘടിപ്പിക്കുന്നതില്‍ നിന്ന് തന്നെ ആര്‍ക്കും തടയാനാകില്ലെന്നും ചന്ദ്രശേഖര്‍ ആസാദ് പറഞ്ഞു. തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ഞാന്‍ മോഹന്‍ ഭാഗവതിനെ വെല്ലുവിളിക്കുകയാണ്. നുണകളുടെ മറനീക്കി പുറത്തുവരണം. മനുസ്മൃതിക്കനുസരിച്ചാണോ, അതോ ഭരണഘടനയ്ക്ക് അനുസരിച്ചാണോ രാജ്യം മുന്നോട്ട് പോവുകയെന്ന് അപ്പോള്‍ മനസിലാകും. ദളിതുകളെയും, പിന്നോക്ക-ന്യൂനപക്ഷ വിഭാഗങ്ങളെയും പരിഹസിക്കുന്നതാണ് പൗരത്വ ഭേദഗതി നിയമവും എന്‍ആര്‍സിയും. ബിജെപി സര്‍ക്കാര്‍ ഒരിക്കല്‍ മാറും, അപ്പോള്‍ എല്ലാത്തിനും ഉത്തരം പറയേണ്ടിവരുമെന്ന് മുന്നറിയിപ്പ് നല്‍കുകയാണെന്നും റാലിയില്‍ ചന്ദ്രശേഖര്‍ ആസാദ് പറഞ്ഞു.

ഷാ‍ർജ രാജ്യാന്തരപുസ്തകമേള നവംബർ 5 മുതല്‍

എയർ ഇന്ത്യ എക്സ് പ്രസ് സർവ്വീസുകള്‍ വെട്ടിച്ചുരുക്കുന്നു, പ്രവാസലോകത്ത് പ്രതിഷേധം

വെറ്റെക്‌സില്‍ പുനരുപയോഗ ഊര്‍ജ്ജ സ്രോതസ്സ് അവതരിപ്പിച്ച് ആസാ ഗ്രൂപ്പ്

യു.എ.ഇ.യിലെ ഏറ്റവും സ്വാധീനമുള്ള പ്രവാസികളുടെ പട്ടിക പുറത്ത് വിട്ട് ഫൈനാൻസ് വേൾഡ് ; എം എ യൂസഫലി ഒന്നാമത്

ഫിക്ഷണൽ ഗ്രാമത്തിലെ സൂപ്പർനാച്ചുറൽ കഥ, പേടിയും ഫണ്ണും നിറച്ച ‘നെല്ലിക്കാംപൊയിൽ നൈറ്റ് റൈഡേഴ്‌സ്': നൗഫൽ അബ്ദുള്ള അഭിമുഖം

SCROLL FOR NEXT