Around us

മഞ്ജു വാര്യരുടെ പരാതി, സനല്‍കുമാര്‍ ശശിധരനെതിരെ ജാമ്യമില്ലാ വകുപ്പ് കൂടി ചുമത്തിയേക്കും

നടി മഞ്ജു വാര്യരുടെ പരാതിയില്‍ അറസ്റ്റിലായ സംവിധായകന്‍ സനല്‍ കുമാര്‍ ശശിധരനെതിരെ ജാമ്യമില്ലാ വകുപ്പ് കൂടി ചുമത്തിയേക്കും. 2019 മുതല്‍ മഞ്ജു വാര്യരെ പിന്തുടരുകയും ശല്യം ചെയ്യുകയും ചെയ്തു എന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് സനല്‍ കുമാര്‍ ശശിധരനെ അറസ്റ്റ് ചെയ്തത്.

തിരുവനന്തപുരത്ത് നിന്നും അറസ്റ്റ് ചെയ്ത പ്രതിയെ രാത്രിയോടെ എളമക്കര പോലീസ് സ്‌റ്റേഷനില്‍ എത്തിക്കുകയായിരുന്നു. കോടതിയില്‍ ഹാജരാക്കിയാലും ജാമ്യം ലഭിക്കുമോ എന്നത് സംശയമാണ്. കയറ്റം എന്ന സിനിമയുടെ ഷൂട്ടിങ്ങിനിടെ മഞ്ജുവിന്റെ മാനേജരുമായി സംഭവിച്ച തര്‍ക്കത്തില്‍ നിന്നാണ് ഈ പ്രശ്‌നങ്ങളുടെ തുടക്കം.

സനല്‍കുമാര്‍ ശശിധരന്‍ പിന്തുടര്‍ന്ന് ശല്യപ്പെടുത്തുകയും ഇ-മെയിലിലൂടെയും സാമൂഹ്യ മാധ്യമങ്ങളിലൂടെയും ഫോണിലൂടെയും ബന്ധുക്കളും സുഹൃത്തുക്കളും വഴി നിരന്തരം പ്രണയാഭ്യര്‍ത്ഥന നടത്തുകയും ചെയ്തുവെന്നും ഇത് നിരസിച്ചതിലുള്ള വിരോധം കാരണം പ്രതി പിന്തുടര്‍ന്ന് വീണ്ടും ശല്യപ്പെടുത്തിയെന്നും മഞ്ജു വാര്യര്‍ പരാതിയില്‍ പറയുന്നു. പൊലീസ് എഫ്.ഐ.ആറില്‍ ഈ വിവരങ്ങള്‍ ഉള്‍പ്പെട്ടിട്ടുണ്ട്. മഞ്ജു നായികയായ കയറ്റം എന്ന സിനിമയുടെ സംവിധായകനാണ് സനല്‍കുമാര്‍ ശശിധരന്‍.

തൂഫാൻ ഇനി തദ്ദേശം; 1200 തദ്ദേശ സ്ഥാപനങ്ങളിൽ തൂഫാൻ തുടക്കം

“25 വർഷങ്ങളായി ഞാനും സിനിമയിലുണ്ട്” ഡോണ്ട് ട്രബിൾ ദി ട്രബിൾ പ്രീ റിലീസ് ഇവന്റില്‍ രാജമൗലിയും ഫഹദും കൊച്ചിയിൽ

'ഒരു സിക്‌സ് അടിക്കുന്ന പവര്‍ പോരേ തല പൊട്ടിക്കാന്‍'! 'ദി തേര്‍ഡ് മര്‍ഡര്‍' ട്രെയിലര്‍ പുറത്ത്

സോണി ലിവ് ആരം സിനിമയുടെ എക്‌സ്‌ക്ലൂസീവ് സ്ട്രീമിംഗ് പാര്‍ട്ണര്‍

എസ്.എസ്. രാജമൗലി ഇന്ന് കൊച്ചിയിൽ; ഫഹദ് ഫാസിൽ ചിത്രം 'ഡോണ്ട് ട്രബിൾ ദി ട്രബിൾ' പ്രീ-റിലീസ് ഈവന്റ് ലുലു മാളിൽ

SCROLL FOR NEXT