Around us

രാമക്ഷേത്ര നിര്‍മ്മാണത്തെ എതിര്‍ത്ത് സംസാരിച്ചു, ടിഎം കൃഷ്ണയെ വിലക്കാനൊരുങ്ങി മണി കൃഷ്ണസ്വാമി അക്കാദമി

അയോധ്യയിലെ രാമക്ഷേത്ര നിര്‍മ്മാണത്തിനെതിരെ സംസാരിച്ച കര്‍ണാടിക് സംഗീതജ്ഞനും എഴുത്തുകാരനുമായ ടിഎം കൃഷ്ണയെ വിലക്കാനൊരുങ്ങി ചൈന്നൈയിലെ മണി കൃഷ്ണസ്വാമി അക്കാദമി. ആഗസ്റ്റ് 5ന് നടന്ന ഭൂമി പൂജ ചടങ്ങുകള്‍ക്ക് പിന്നാലെയായിരുന്നു തന്റെ നിലപാട് വ്യക്തമാക്കി ടിഎം കൃഷ്ണ രംഗത്തെത്തിയത്.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

രാമക്ഷേത്രനിര്‍മ്മാണം അധാര്‍മ്മികവും മതേതരത്വത്തിന് എതിരുമാണെന്നും, അതില്‍ അഭിമാനം തോന്നുന്നില്ലെന്നും ടിഎം കൃഷ്ണ പറഞ്ഞിരുന്നു. ബിജെപിയുടെ പതനം ഇന്ന് ആരംഭിക്കുന്നു, താന്‍ ഒരു അന്ധവിശ്വാസിയല്ലെന്നും ട്വീറ്റില്‍ ടിഎം കൃഷ്ണ വ്യക്തമാക്കിയിരുന്നു.

ഇതിന് പിന്നാലെയായിരുന്നു ടിഎം കൃഷ്ണയെ വിലക്കാനുള്ള നീക്കം മണി കൃഷ്ണസ്വാമി അക്കാദമിയുടെ ഭാഗത്തുനിന്നുണ്ടായത്. ശ്രീരാമക്ഷേത്രത്തിന്റെ ഭൂമിപൂജ ആഘോഷത്തില്‍ രാജ്യം മുഴുവന്‍ ആഹ്ലാദിക്കുമ്പോള്‍ പുറത്തുവന്ന ടിഎം കൃഷ്ണയുടെ ട്വീറ്റുകള്‍ നിര്‍ഭാഗ്യകരവും അനവസരത്തിലുള്ളതാണെന്നുമായിരുന്നു അക്കാദമിയുടെ വാദം. നടപടി ഇന്ത്യാവിരുദ്ധ സ്വഭാവമുള്ളതാണ്, ശ്രീരാമനെ ഇന്ത്യന്‍ സംസ്‌കാരത്തിന്റെ ഒരു സംഗ്രഹമായി ബഹുമാനപൂര്‍വ്വം കണക്കാക്കുന്ന കലാകാരന്മാരുടെയും ആസ്വാദകരുടെയും യഥാര്‍ത്ഥ വികാരങ്ങളെ വ്രണപ്പെടുത്തി. ഇത്തരം കലാകാരന്മാര്‍ക്ക് ഭാവിയില്‍ തങ്ങളുടെ അക്കാദമിയില്‍ ആതിഥ്യം നല്‍കില്ലെന്നും മണി കൃഷ്ണസ്വാമി അക്കാദമി അറിയിച്ചിരുന്നു.

മറ്റെന്തിനേക്കാളും വലിയ ലഹരി ഇപ്പോള്‍ സിനിമ മാത്രമാണ്: ഷൈന്‍ ടോം ചാക്കോ

"മമ്മൂക്ക വഴക്ക് പറഞ്ഞതില്‍ സന്തോഷിക്കുന്ന ഓരേയൊരു വ്യക്തി അയാളായിരിക്കും"

ഹോളിവുഡ് നടന്‍ മൈക്കിള്‍ മാഡ്‌സന്‍ അന്തരിച്ചു

അടിമുടി ചിരി ഗ്യാരന്റി; "ധീരൻ" പുതിയ ടീസർ ശ്രദ്ധ നേടുന്നു

ഫോട്ടോ എടുത്താല്‍ കൊള്ളില്ല, ശബ്ധം ശരിയല്ല തുടങ്ങി പഴികള്‍ ഒരുപാട് കേട്ടിട്ടുണ്ട്, അതെല്ലാം മറികടന്നത് ഇങ്ങനെ: നൂറിന്‍ ഷെരീഫ്

SCROLL FOR NEXT