Around us

ഐശ്വര്യ കേരള യാത്രയില്‍ പങ്കെടുത്ത് മാണി സി.കാപ്പന്‍; സ്വീകരിച്ച് നേതാക്കള്‍

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരള യാത്രയില്‍ പങ്കെടുത്ത് മാണി സി.കാപ്പന്‍. രമേശ് ചെന്നിത്തല, ഉമ്മന്‍ചാണ്ടി, എം.എം ഹസന്‍, പി.കെ.കുഞ്ഞാലിക്കുട്ടി, കൊടിക്കുന്നില്‍ സുരേഷ്, കെ.സി.ജോസഫ് ഉള്‍പ്പെടെയുള്ള നേതാക്കള്‍ ചേര്‍ന്നാണ് കാപ്പനെ വരവേറ്റത്.

നിരവധി വാഹനങ്ങളുടെയും പ്രവര്‍ത്തകരുടെയും അകമ്പടിയോടെയാണ് കാപ്പന്‍ പാലായില്‍ ഐശ്വര്യ കേരള യാത്രയില്‍ അണി ചേര്‍ന്നത്. തുറന്ന ജീപ്പില്‍ ശക്തിപ്രകടന യാത്രയുമായി എത്തിയ കാപ്പനെ മുതിര്‍ന്ന നേതാക്കള്‍ ഒന്നടങ്കമാണ് സ്വീകരിച്ചത്.

ഐശ്വര്യ കേരള യാത്രയുടെ വേദിയില്‍ മുഖ്യമന്ത്രി പിണറായി വിജയന് നന്ദി പറഞ്ഞ് കൊണ്ടായിരുന്നു മാണി സി കാപ്പന്‍ പ്രസംഗം ആരംഭിച്ചത്. 16 മാസം കൊണ്ട് 462 കോടി രൂപയുടെ വികസനം പാലായില്‍ നടപ്പിലാക്കാന്‍ കഴിഞ്ഞു. സഖാവ് പിണറായി വിജയനാണ് തന്നെ അതിന് സഹായിച്ചതെന്നും കാപ്പന്‍ പറഞ്ഞു. അടുത്ത ഭരണം യു.ഡി.എഫിന്റേതാകുമെന്ന് തനിക്ക് ഉറപ്പുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

പാലായിലെ ജനങ്ങളെയും കൂട്ടിയാണ് കാപ്പനെത്തിയതെന്നും തലയെടുപ്പുള്ള കൊമ്പനാനയെ പോലെയാണ് കാപ്പനെന്നും പി.കെ.കുഞ്ഞാലിക്കുട്ടി പ്രതികരിച്ചു. ജനങ്ങളെ പറഞ്ഞു പറ്റിക്കുന്ന പരിപാടിയാണ് എല്‍.ഡി.എഫ് സര്‍ക്കാരിന്റേതെന്ന് പി.ജെ.ജോസഫും പറഞ്ഞു.

Mani C Kappan In Aishwarya Kerala Yatra

'ഡും ഡും ഡും'; 'ഇന്നസെന്‍റ് ' സിനിമയിലെ വീഡിയോ ഗാനം പുറത്ത്

ഗണപതിയും സാഗര്‍ സൂര്യയും പ്രധാന വേഷത്തില്‍; 'പ്രകമ്പനം' ഫസ്റ്റ് ലുക്ക്‌ റിലീസ് ചെയ്ത് കാർത്തിക് സുബ്ബരാജ്

'ആ സീനിന് പ്രചോദനം റിയൽ ലൈഫിൽ കണ്ട ഒരു സംഭവം'; നടനായും പോസ്റ്റർ ഡിസൈനറായും ഒരുപോലെ തിളങ്ങുമ്പോൾ... അരുൺ അജികുമാർ അഭിമുഖം

First Love gets a second chance; പ്രണയത്തിന്റെ ‘ഇത്തിരി നേരം', ട്രെയ്‌ലർ റിലീസ് ചെയ്തു

'ഭരണം എന്നതിനെ അധികാരമായി കാണുന്നില്ല'; ചലച്ചിത്ര അക്കാദമി ചെയർമാനായി ചുമതലയേറ്റ് റസൂൽ പൂക്കുട്ടി

SCROLL FOR NEXT