Around us

'ജൂനിയര്‍ മാന്‍ഡ്രേക്ക് എന്ന സിനിമ പിണറായിയൊന്ന് കാണണം'; എല്‍.ഡി.എഫിന് ഇനി കഷ്ടകാലമെന്ന് മാണി സി.കാപ്പന്‍

ജോസ് കെ.മാണി ജൂനിയര്‍ മാന്‍ഡ്രേക്കാണെന്ന് പരിഹസിച്ച് മാണി സി.കാപ്പന്‍. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരള യാത്രയില്‍ പങ്കെടുത്ത് സംസാരിക്കവെയായിരുന്നു കാപ്പന്റെ പരാമര്‍ശം. മുഖ്യമന്ത്രി പിണറായി വിജയനടക്കം നന്ദി പറഞ്ഞായിരുന്നു മാണി സി.കാപ്പന്‍ പ്രസംഗം ആരംഭിച്ചത്.

പിണറായി വിജയന്‍ ജൂനിയര്‍ മാന്‍ഡ്രേക്ക് സിനിമ കാണണമെന്ന് കാപ്പന്‍ പറഞ്ഞു. എല്‍.ഡി.എഫിന് ഇനി കഷ്ടകാലമായിരിക്കുമെന്നും കാപ്പന്‍. 'എനിക്ക് ഒന്നേ സഖാവ് പിണറായി വിജയനോട് പറയാനുള്ളൂ, താങ്കള്‍ ജൂനിയര്‍ മാന്‍ഡ്രേക്ക് എന്ന സിനിമയൊന്ന് കാണണം, അതിലൊരു പാഴ്സല് വരുവാ, എന്നെപ്പോലെ ഒരു മൊട്ടത്തല. അത് വലിയ കാര്യമായി ഷോകേസില്‍ കൊണ്ടുവെച്ചു, അന്ന് തുടങ്ങീ ആ കുടുംബത്തിന്റെ കഷ്ടകാലം.'

യു.ഡി.എഫ് നേതാക്കള്‍ ജൂനിയര്‍ മാന്‍ഡ്രേക്ക് ജോസ് കെ. മാണിയെ സന്തോഷത്തോടെ എല്‍.ഡി.എഫിന് കൊടുത്തെന്നും അവിടെ തുടങ്ങി എല്‍ഡിഎഫിന്റെ ഗതികേടെന്നും മാണി സി.കാപ്പന്‍ പറഞ്ഞു.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

പാലായിലെ റോഡ് വികസനത്തിന് അനുവദിച്ച പണം തടഞ്ഞ് ഇപ്പോള്‍ വികസനം മുടക്കാന്‍ ജോസ് കെ.മാണിയും വി.എന്‍.വാസവനും ചേര്‍ന്ന് ശ്രമിക്കുകയാണെന്നും മാണി സി കാപ്പന്‍ ആരോപിച്ചു. 53 വര്‍ഷമായിട്ട് കന്യാസ്ത്രീകള്‍ക്ക് റേഷന്‍ നല്‍കാന്‍ കഴിഞ്ഞില്ല. അത് തന്റെ കാലത്താണ് ചെയ്യാന്‍ കഴിഞ്ഞതെന്നും മാണി സി.കാപ്പന്‍ പറഞ്ഞു.

Mani C Kappan Against Jose K Mani

പ്രതിപക്ഷ ബഹളം, എതിര്‍ക്കാതെ തരൂര്‍, അറസ്റ്റിലായാല്‍ മന്ത്രിമാരെ നീക്കാനുള്ള ബില്‍ ലോക്‌സഭയില്‍; എന്താണ് ഭരണഘടനാ ഭേദഗതി?

15 കോടി വില; കേരളത്തിലെ ഏറ്റവും വലിയ സെലിബ്രിറ്റി അപ്പാർട്ട്മെന്റ് സ്വന്തമാക്കി നിവിൻ പോളി

ധ്യാൻ ശ്രീനിവാസനും വിഷ്ണു ഉണ്ണികൃഷ്ണനും പ്രധാന വേഷങ്ങളിൽ; ഈസ്റ്റ് കോസ്റ്റ് വിജയന്റെ 'ഭീഷ്മർ' തുടങ്ങി

'മനോഹരി.. അന്തർമുഖി..'; 'മേനേ പ്യാര്‍ കിയ'യിലെ ഗാനം പുറത്ത്

ഒരു വലിയ കടൽ താണ്ടിയതിന്റെ ആശ്വാസം, ഉള്ളിലടക്കിയ ആശങ്കകളെല്ലാം അസ്തമിച്ചു: ഇബ്രാഹിംകുട്ടി

SCROLL FOR NEXT