Around us

'താലി അഴിച്ചുമാറ്റുന്നത് മാനസിക പീഡനം'; പ്രചരിച്ച വാര്‍ത്ത തെറ്റ്

ഭാര്യ താലി അഴിച്ചുമാറ്റുന്നത് ഭര്‍ത്താവിനെ മാനസികമായി പീഡിപ്പിക്കുന്നതിന് തുല്യമാണെന്ന് മദ്രാസ് ഹൈക്കോടതി പറഞ്ഞതായി മാധ്യമങ്ങളില്‍ പ്രചരിപ്പ വാര്‍ത്ത തെറ്റ്. ഈറോഡ് മെഡിക്കല്‍ കോളേജ് പ്രഫസറായ സി. ശിവകുമാറിന്റെ വിവാഹ മോചന ഹര്‍ജിയിലെ ജസ്റ്റിസ് വി.എം വേലുമണി എസ്. സൗന്ദര്‍ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചിന്റെയാണ് വിധിയായിരുന്നു തെറ്റായി വ്യാഖ്യാനിക്കപ്പെട്ടിരുന്നത്.

2016ലായിരുന്നു കുടുംബകോടതിയില്‍ മാനസിക ക്രൂരതയുടെ പേരില്‍ ഈറോഡ് മെഡിക്കല്‍ കോളേജ് പ്രഫസറായ സി. ശിവകുമാര്‍ വിവാഹമോചനം തേടിയത്. തന്റെ ജോലിസ്ഥലത്ത് സഹപ്രവര്‍ത്തകരുടെ മുന്നില്‍ വെച്ച് അപമാനിച്ചുവെന്നും സ്വഭാവത്തെ ചോദ്യം ചെയ്തുവെന്നും ചൂണ്ടിക്കാട്ടിയായിരുന്നു കേസ് നല്‍കിയത്.

മാധ്യമങ്ങളില്‍ പ്രചരിച്ച വാര്‍ത്തയില്‍ താലി അഴിച്ചുമാറ്റുന്നത് ഭര്‍ത്താവിനെ മാനസികമായി പീഡിപ്പിക്കുന്നതിന് തുല്യമാണെന്ന് മദ്രാസ് ഹൈക്കോടതി വിധിച്ചു എന്നായിരുന്നു. എന്നാല്‍ തന്നെ തന്റെ ജോലിസ്ഥലത്തുവന്ന് അപമാനിച്ചതും സ്വഭാവത്തിനെ ചോദ്യം ചെയ്തതും മാനസിക പീഡനമാണെന്നാണ് ഭര്‍ത്താവ് വാദിച്ചത്. കൂടാതെ ഭാര്യ താലി അഴിച്ചുമാറ്റി തന്റെ നേരെ എറിഞ്ഞുവെന്നതിലൂടെ അനുരഞ്ജനത്തിന് താല്പര്യമില്ല എന്ന ഉദ്ദേശം വ്യക്തമാക്കി എന്നുമാണ് ശിവകുമാറിന്റെ അഭിഭാഷകര്‍ വാദിച്ചത്.

ശിവകുമാറിന്റെ വാദങ്ങള്‍ കക്ഷി നിഷേധിച്ചിരുന്നു. കൂടാതെ അര്‍ദ്ധരാത്രി വരെയുള്ള സെല്‍ ഫോണ്‍ സംഭാഷണത്തെക്കുറിച്ച് ഭര്‍ത്താവിനോട് ചോദിച്ചപ്പോള്‍ തന്നെ അടിച്ചുവെന്നും ആരോപിച്ചിരുന്നു. എന്നാല്‍ ഫോണിലൂടെ സഹപ്രവര്‍ത്തകരായ സ്ത്രീകളുമായിട്ടായിരുന്നു ഭര്‍ത്താവ് സംസാരിച്ചിരുന്നതെന്നും ഭാര്യക്കുണ്ടായിരുന്ന സംശയങ്ങള്‍ അടിസ്ഥാനരഹിതമാണെന്നും കോടതി വിധിയില്‍ പറഞ്ഞു. തുടര്‍ന്നാണ് ഭര്‍ത്താവിന്റെ വാദങ്ങള്‍ പരിഗണിച്ച് കോടതി ഡൈവോഴ്‌സ് അനുവദിച്ചത്. 2016 ജൂണ്‍ 15ന് കുടുംബകോടതി വിവാഹമോചനം നിഷേധിച്ച കേസില്‍ ഹൈക്കോടതി അപ്പീല്‍ പരിഗണിക്കുകയായിരുന്നു.

ആ പത്ത് മിനിറ്റ് ഓട്ടത്തിന് അവരുടെ ജീവന്റെ വിലയുണ്ട്; ഓണ്‍ലൈന്‍ ഡെലിവറി തൊഴിലാളി സമരം എന്തിന്?

Lady Super Star steps into the 'Toxic' World; യഷ്-ഗീതു മോഹൻദാസ് ചിത്രം 'ടോക്സിക്' പുതിയ പോസ്റ്റർ

നല്ലത് മാത്രം സംഭവിച്ചാല്‍ അത് ലൈഫല്ലല്ലോ, ഒന്നരമണിക്കൂർ ദൈർഘ്യമുളള ഷോയെ അഞ്ച്മിനിറ്റ് കൊണ്ട് വിലയിരുത്തരുത് :ഡബ്സി

മഹാവിജയവുമായി വീണ്ടുമൊരു മമ്മൂട്ടി ചിത്രം; 83 കോടി ആഗോള ഗ്രോസ് പിന്നിട്ട് 'കളങ്കാവൽ'

പ്രേക്ഷകരുടെ മനസ്സ് കീഴടക്കി സനലും ലീനയും; 'മിണ്ടിയും പറഞ്ഞും' പ്രദർശനം തുടരുന്നു

SCROLL FOR NEXT