Around us

കെഎസ്ആര്‍ടിസിയുടെ മിന്നല്‍ പണിമുടക്ക്; കുഴഞ്ഞുവീണ യാത്രക്കാരന്‍ മരിച്ചു 

THE CUE

തിരുവനന്തപുരത്ത് കെഎസ്ആര്‍ടിസിയുടെ മിന്നല്‍ പണിമുടക്കിനിടെ കുഴഞ്ഞുവീണ യാത്രക്കാരന്‍ മരിച്ചു. കടകംപള്ളി സ്വദേശി സുരേന്ദ്രനാണ്(60) മരിച്ചത്. കിഴക്കേക്കോട്ടയില്‍ വെച്ചാണ് സുരേന്ദ്രന് ദേഹാസ്വസ്ഥ്യമുണ്ടായത്. പ്രഥമികശുശ്രൂഷ നല്‍കിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

ഇയാളുടെ ജീവന്‍ രക്ഷിക്കാന്‍ ആളുകള്‍ ശ്രമിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. പിന്നാലെ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. മണിക്കൂറുകളായി സുരേന്ദ്രന്‍ ബസ് കാത്തുനില്‍ക്കുകയായിരുന്നുവെന്നാണ് വിവരം.

അതേസമയം കെഎസ്ആര്‍ടിസി ജീവനക്കാര്‍ അഞ്ച് മണിക്കൂറായി നടത്തിവന്ന സമരം പിന്‍വലിച്ചു. സ്വകാര്യബസിന്റെ ക്രമക്കേട് തടഞ്ഞതിന് കസ്റ്റഡിയിലെടുത്ത ഡിടിഒ സാംലോപ്പസ് ഉള്‍പ്പടെയുള്ള രണ്ടുപേരെ സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയക്കുമെന്ന ഉറപ്പിന്മേലാണ് തീരുമാനം. കെഎസ്ആര്‍ടിസിക്കെതിരെ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്തിട്ടുണ്ട്.

മറ്റെന്തിനേക്കാളും വലിയ ലഹരി ഇപ്പോള്‍ സിനിമ മാത്രമാണ്: ഷൈന്‍ ടോം ചാക്കോ

"മമ്മൂക്ക വഴക്ക് പറഞ്ഞതില്‍ സന്തോഷിക്കുന്ന ഓരേയൊരു വ്യക്തി അയാളായിരിക്കും"

ഹോളിവുഡ് നടന്‍ മൈക്കിള്‍ മാഡ്‌സന്‍ അന്തരിച്ചു

അടിമുടി ചിരി ഗ്യാരന്റി; "ധീരൻ" പുതിയ ടീസർ ശ്രദ്ധ നേടുന്നു

ഫോട്ടോ എടുത്താല്‍ കൊള്ളില്ല, ശബ്ധം ശരിയല്ല തുടങ്ങി പഴികള്‍ ഒരുപാട് കേട്ടിട്ടുണ്ട്, അതെല്ലാം മറികടന്നത് ഇങ്ങനെ: നൂറിന്‍ ഷെരീഫ്

SCROLL FOR NEXT