മമ്മൂട്ടി
മമ്മൂട്ടി 
Around us

'താരങ്ങള്‍ക്ക് മാത്രമല്ല ലഹരി കിട്ടുന്നത്'; സിനിമയിലായാലും പുറത്തായാലും അതിനെ അനുകൂലിക്കേണ്ട കാര്യമില്ലെന്ന് മമ്മൂട്ടി

സിനിമാ മേഖലയില്‍ ലഹരി ഉപയോഗം വര്‍ധിക്കുന്നുവെന്ന നിര്‍മാതാക്കളുടെ സംഘടനയുടെ ആരോപണത്തില്‍ പ്രതികരണവുമായി നടന്‍ മമ്മൂട്ടി. താരങ്ങള്‍ക്ക് മാത്രമല്ല ലഹരി ലഭിക്കുന്നത്. ലഹരി ഉപയോഗം ഒട്ടും ഗുണകരമായ കാര്യമല്ല, സിനിമയിലായാലും പുറത്തായാലും അതിനെ അനുകൂലിക്കേണ്ട കാര്യമില്ല. ലഹരി ഇവിടെ ഉപയോഗിക്കരുത് എന്ന ബോര്‍ഡ് എഴുതിവെയ്ക്കാമെന്ന് അല്ലാതെ വേറെന്ത് ചെയ്യാന്‍ പറ്റുമെന്നും മമ്മൂട്ടി ചോദിച്ചു. മനോരമന്യൂസിന് നല്‍കിയ അഭിമുഖത്തിലായിരുന്നു മമ്മൂട്ടിയുടെ പ്രതികരണം.

ജീവന് അപകടമുണ്ടാക്കുന്ന ലഹരിയുണ്ട്. സ്വഭാവത്തിന് മാറ്റം വരുത്തുന്നവയുണ്ട്, പക്ഷേ എല്ലാം ഇവിടെ ലഭിക്കും. ഇത്രയും കള്ള് ഷാപ്പ് തുറന്ന് വെച്ചിട്ട് നമുക്ക് മദ്യനിരോധനം പറയാന്‍ പറ്റുമോ. ഇത് ഇവിടെ ലഭിക്കുന്നു എന്നത് സമൂഹം ഗൗരവമായി ചിന്തിക്കേണ്ടതാണെന്നും മമ്മൂട്ടി പറഞ്ഞു.

നേരത്തെ ശ്രീനാഥ് ഭാസിയെ നിര്‍മാതാക്കളുടെ സംഘടന വിലക്കിയ സംഭവത്തില്‍ തൊഴില്‍ നിഷേധം തെറ്റാണെന്ന് മമ്മൂട്ടി പറഞ്ഞിരുന്നു. ആരെയും വിലക്കാന്‍ പാടില്ല, എന്തിനാണ് അന്നം മുട്ടിക്കുന്നതെന്ന് മമ്മൂട്ടി പറഞ്ഞു. സിനിമയിലെ വിലക്കിനെക്കുറിച്ച് മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചപ്പോഴായിരുന്നു മമ്മൂട്ടിയുടെ മറുപടി. ആദ്യം ആരെയും വിലക്കിയിട്ടില്ലെന്നാണ് അറിയുന്നതെന്നായിരുന്നു മമ്മൂട്ടി പറഞ്ഞത്. പിന്നീട് മാധ്യമപ്രവര്‍ത്തകര്‍ വിലക്കുണ്ടെന്ന് ആവര്‍ത്തിച്ചപ്പോഴാണ്, ആരെയും വിലക്കാന്‍ പാടില്ലെന്ന് മമ്മൂട്ടി പറഞ്ഞത്.

ശ്രദ്ധ നേടി ഷാർജ ആനിമേഷന്‍ കോണ്‍ഫറന്‍സ്

ദുബായ് സൂഖ് മദീനത്ത് ജുമൈറയില്‍ 'ലിയാലി' തുറന്നു

ആദ്യ ദിനം നൂറിലധികം എക്സ്ട്രാ ഷോകളുമായി നിവിൻ പോളിയുടെ മലയാളീ ഫ്രം ഇന്ത്യ

'ഇത്രയും ഗംഭീരവും മികച്ചതുമായ സിനിമക്ക് ആദ്യമായി സാക്ഷ്യം വഹിക്കാൻ പോകുന്നു' ; സൂര്യ ചിത്രം കങ്കുവയെ കുറിച്ച് ജ്യോതിക

തമിഴ് പിന്നണി ​ഗായിക ഉമ രമണൻ അന്തരിച്ചു

SCROLL FOR NEXT