Around us

മമ്മൂട്ടിക്കും മോഹന്‍ലാലിനും ഗോള്‍ഡന്‍ വിസ സമ്മാനിച്ച് യു.എ.ഇ

മമ്മൂട്ടിക്കും മോഹന്‍ലാലിനും യു.എ.ഇ സര്‍ക്കാര്‍ പ്രഖ്യാപിച്ച ഗോള്‍ഡന്‍ വിസ സമ്മാനിച്ചു. കലാരംഗത്തെ സംഭാവനകള്‍ കണക്കിലെടുത്താണ് ഇരുവര്‍ക്കും സര്‍ക്കാര്‍ 10 വര്‍ഷത്തെ കാലാവധിയുള്ള ഗോള്‍ഡന്‍ വിസ സമ്മാനിച്ച് ആദരം നല്‍കിയത്.

അബുദാബി സാമ്പത്തിക വിഭാഗത്തിന്റെ ചെയര്‍മാന്‍ മുഹമ്മദ് അലി അല്‍ ഷെറോഫ അല്‍ ഹമാദിയാണ് വിസ ഇരു താരങ്ങള്‍ക്കും കൈമാറിയത്. ഗോള്‍ഡന്‍ വിസ സമ്മാനിച്ച ഇരുവരും യു.എ.ഇയ്ക്ക് നന്ദി അറിയിച്ചു.

രണ്ട് വര്‍ഷത്തിന് ശേഷമാണ് മമ്മൂട്ടി ദുബായില്‍ എത്തിയത്. യാത്രയ്ക്കിടെ വിമാനത്തില്‍ നിന്ന് പകര്‍ത്തിയ താരത്തിന്റെ ചിത്രങ്ങള്‍ ആരാധകര്‍ ഏറ്റെടുത്തിരുന്നു.

ആദ്യമായാണ് മലയാള സിനിമാ താരങ്ങള്‍ക്ക് ഗോള്‍ഡന്‍ വിസ ലഭിക്കുന്നത്. അമല്‍ നീരദ് സംവിധാനം ചെയ്യുന്ന ഭീഷ്മപര്‍വം ഫൈനല്‍ ഷെഡ്യൂളിലാണ് മമ്മൂട്ടി ഇപ്പോള്‍ അഭിനയിക്കുന്നത്. ചുരുങ്ങിയ ദിവസങ്ങള്‍ മാത്രമാണ് മമ്മൂട്ടിക്ക് ഈ ഷെഡ്യൂളില്‍ ഉള്ളത്. അമല്‍ നീരദ് ചിത്രം പൂര്‍ത്തിയാക്കി ഈ മാസം തന്നെ മമ്മൂട്ടി പുഴുവില്‍ ജോയിന്‍ ചെയ്യും.

രാജേഷ് മാധവന്റെ 'പെണ്ണും പൊറാട്ടും' തിയറ്ററുകളിലേക്ക്; റിലീസ് തീയതി പുറത്തുവിട്ടു

കയ്യിൽ ഹാൻഡി ക്യാമുമായി നസ്ലൻ; റെട്രോ വൈബ് ഫസ്റ്റ് ലുക്കുമായി MOLLYWOOD TIMES

ആ പത്ത് മിനിറ്റ് ഓട്ടത്തിന് അവരുടെ ജീവന്റെ വിലയുണ്ട്; ഓണ്‍ലൈന്‍ ഡെലിവറി തൊഴിലാളി സമരം എന്തിന്?

Lady Super Star steps into the 'Toxic' World; യഷ്-ഗീതു മോഹൻദാസ് ചിത്രം 'ടോക്സിക്' പുതിയ പോസ്റ്റർ

നല്ലത് മാത്രം സംഭവിച്ചാല്‍ അത് ലൈഫല്ലല്ലോ, ഒന്നരമണിക്കൂർ ദൈർഘ്യമുളള ഷോയെ അഞ്ച്മിനിറ്റ് കൊണ്ട് വിലയിരുത്തരുത് :ഡബ്സി

SCROLL FOR NEXT