Around us

മാളുകള്‍ക്ക് പാര്‍ക്കിംഗ് ഫീ ഈടാക്കാന്‍ കഴിയില്ല; ലുലു മാള്‍ കേസില്‍ ഹൈക്കോടതി

മാളുകള്‍ക്ക് പാര്‍ക്കിംഗ് ഫീ ഈടാക്കാന്‍ സാധിക്കില്ലെന്ന് ഹൈക്കോടതി. ലുലു മാളില്‍ പാര്‍ക്കിംഗ് ഫീസ് ഇടാക്കുന്നതിനെതിരായുള്ള ഹര്‍ജി പരിഗണിക്കെയായിരുന്നു കോടതിയുടെ പരാമര്‍ശം.

പ്രഥമദൃഷ്ടിയാല്‍ പാര്‍ക്കിംഗ് ഫീ ഈടാക്കാന്‍ സാധിക്കില്ലെന്നാണ് അനുമാനമെന്നാണ് കോടതി പ്രതികരിച്ചത്.

വിഷയത്തില്‍ കോടതി കളമശ്ശേരി മുന്‍സിപ്പാലിറ്റിയോട് വിശദീകരണം തേടി. ''ബില്‍ഡിങ്ങ് റൂള്‍ പ്രകാരം പാര്‍ക്കിംഗ് സ്‌പേസും കെട്ടിടത്തിന്റെ ഭാഗമാണ്.

ബില്‍ഡിങ്ങ് പെര്‍മിറ്റ് അനുവദിക്കുന്നതു തന്നെ പാര്‍ക്കിംഗ് സ്‌പേസ് കൂടി ഉള്‍പ്പെടുത്തിയാണ്. നിര്‍മ്മാണത്തിന് ശേഷം ഉടമയ്ക്ക് പാര്‍ക്കിംഗ് ഫീ ഈടാക്കാന്‍ സാധിക്കുമോ എന്നതാണ് ചോദ്യം. പ്രഥമ ദൃഷ്ടിയാല്‍ പാടില്ലെന്നാണ് അഭിപ്രായം. വിഷയത്തില്‍ മുന്‍സിപ്പാലിറ്റിയുടെ നിലപാട് അറിയണം,'' കോടതി പറഞ്ഞു.

ലുലുമാള്‍ അനധികൃതമായി പാര്‍ക്കിംഗ് ഫീസ് ഈടാക്കുന്നുവെന്നാണ് പരാതി. അതേ സമയം ലുലുമാളിന് വേണ്ടി ഹാജരായ അഭിഭാഷകന്‍ കേരള മുന്‍സിപ്പാലിറ്റി ആക്ട് 447 പ്രകാരം തങ്ങള്‍ക്ക് ലൈസന്‍സ് ഉണ്ടെന്നും വാദിച്ചു. ഇരുകക്ഷികളുടെയും വാദം കേട്ടതിന് ശേഷമാണ് ഹൈക്കോടതി മുന്‍സിപ്പാലിറ്റിയുടെ നിലപാട് ആരാഞ്ഞത്.

'അനാരോഗ്യ കേരളം': പിഴച്ചത് എവിടെ? തളരുന്ന കേരള മോഡല്‍

എം.എ യൂസഫലിക്ക് ഛായാചിത്രം സമ്മാനിച്ച് ചിത്രകാരൻ സരൺസ് ഗുരുവായൂർ

ബത്‌ലഹേം കുടുംബ യൂണിറ്റുമായി ഭാവന സ്റ്റുഡിയോസ്-ഗിരീഷ് എ ഡി ടീം; നിവിനും മമിത ബൈജുവും പ്രധാന വേഷങ്ങളിൽ

'വെൽക്കം ടു മലയാളം സിനിമ'; 'ബൾട്ടി'യിലൂടെ സായ് ആഭ്യങ്കർ മലയാളത്തിലേക്ക്

മറ്റെന്തിനേക്കാളും വലിയ ലഹരി ഇപ്പോള്‍ സിനിമ മാത്രമാണ്: ഷൈന്‍ ടോം ചാക്കോ

SCROLL FOR NEXT