മുഖ്യമന്ത്രി പിണറായി 
Around us

പ്രളയം: നിലവിലെ നിര്‍മ്മാണ രീതിയും മലയാളിയുടെ മനോഭാവവും മാറണമെന്ന് മുഖ്യമന്ത്രി

THE CUE

പ്രളയദുരന്തങ്ങളുടെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് നിലവില്‍ പിന്തുടരുന്ന നിര്‍മ്മാണ രീതികളില്‍ മാറ്റം വരുത്തണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പുതിയ രീതി സ്വീകരിക്കാന്‍ മലയാളിയുടെ മനോഭാവവും മാറണമെന്ന് മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ലൈഫ്മിഷന്‍ പദ്ധതിയില്‍ പുതിയ രീതി ആലോചിക്കും. പ്രീ ഫാബ്രിക്കേറ്റഡ് നിര്‍മ്മാണ രീതി ഉപയോഗിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ശബരിമല യുവതീപ്രവേശനത്തിലെ സര്‍ക്കാര്‍ നിലപാടില്‍ മാറ്റമില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

ശബരിമല വിഷയത്തില്‍ സര്‍ക്കാര്‍ നിലപാടില്‍ മാറ്റമില്ല. സുപ്രീം കോടതി വിധി നടപ്പാക്കും. കോടതി മറിച്ച് വിധിച്ചാല്‍ അത് നടപ്പാക്കും. സര്‍ക്കാരിനെതിരായ പ്രചാരണങ്ങളെ വേണ്ട രീതിയില്‍ പ്രതിരോധിക്കാനായില്ല.
മുഖ്യമന്ത്രി

തിരുവനന്തപുരം വിജെടി ഹാളിന് നവോത്ഥാന നായകന്‍ അയ്യന്‍കാളിയുടെ പേര് നല്‍കാന്‍ മന്ത്രിസഭാ തീരുമാനമായി. ശംഖുമുഖത്ത് മറ്റൊരാളുടെ ജീവന്‍ രക്ഷിക്കുന്നതിനിടെ മരിച്ച ലൈഫ് ഗാര്‍ഡ് ജോണ്‍സന്റെ കുടുംബത്തിന് സഹായം നല്‍കും. ജോണ്‍സന്റെ ഭാര്യക്ക് ജോലിയും 10ലക്ഷം രൂപയും നല്‍കും. സ്വകാര്യസ്ഥാപനങ്ങളിലെ അദ്ധ്യാപകരെ മറ്റേണിറ്റി നിയമത്തിന്റെ പരിധിയില്‍ കൊണ്ടുവരികയാണെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

ഷാ‍ർജ രാജ്യാന്തരപുസ്തകമേള നവംബർ 5 മുതല്‍

എയർ ഇന്ത്യ എക്സ് പ്രസ് സർവ്വീസുകള്‍ വെട്ടിച്ചുരുക്കുന്നു, പ്രവാസലോകത്ത് പ്രതിഷേധം

വെറ്റെക്‌സില്‍ പുനരുപയോഗ ഊര്‍ജ്ജ സ്രോതസ്സ് അവതരിപ്പിച്ച് ആസാ ഗ്രൂപ്പ്

യു.എ.ഇ.യിലെ ഏറ്റവും സ്വാധീനമുള്ള പ്രവാസികളുടെ പട്ടിക പുറത്ത് വിട്ട് ഫൈനാൻസ് വേൾഡ് ; എം എ യൂസഫലി ഒന്നാമത്

ഫിക്ഷണൽ ഗ്രാമത്തിലെ സൂപ്പർനാച്ചുറൽ കഥ, പേടിയും ഫണ്ണും നിറച്ച ‘നെല്ലിക്കാംപൊയിൽ നൈറ്റ് റൈഡേഴ്‌സ്': നൗഫൽ അബ്ദുള്ള അഭിമുഖം

SCROLL FOR NEXT