Around us

‘മലയാളി നഴ്‌സിനെ ബാധിച്ചത് ചൈനയില്‍ പടരുന്ന കൊറോണ വൈറസല്ല’, ഇന്ത്യയില്‍ ആശങ്കയില്ലെന്ന് കേന്ദ്രം 

THE CUE

സൗദി അറേബ്യയില്‍ മലയാളി നഴ്‌സിനെ ബാധിച്ചിരിക്കുന്നത് ചൈനയില്‍ കണ്ടെത്തിയ കൊറോണ വൈറസ് അല്ലെന്ന് സ്ഥിരീകരണം. 2012ല്‍ സൗദിയില്‍ റിപ്പോര്‍ട്ട് ചെയ്തതിന് സമാനമായ കൊറോണ വൈറസാണ് ഇതെന്ന് ജിദ്ധയിലെ ഇന്ത്യന്‍ എംബസി അറിയിച്ചു. ഈ രോഗം ചികിത്സാവിധേയമാണ്. അസീര്‍ നാഷണല്‍ ആശുപത്രിയിലുള്ള യുവതിയുടെ നില മെച്ചപ്പെട്ടുവരികയാണെന്നും അധികൃതര്‍ അറിയിച്ചു. സൗദിയില്‍ നിരീക്ഷണത്തിനായി പ്രത്യേക മുറികളിലേക്ക് മാറ്റിയ 30 നഴ്‌സുമാരില്‍ ഇരുപതുപേര്‍ പരിശോധനയ്ക്ക് വിധേയരായി ഫലത്തിന് കാത്തിരിക്കുകയാണ്.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ ഇന്ത്യയില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് കേന്ദ്രം അറിയിച്ചിട്ടുണ്ട്. ചൈനയില്‍ നിന്ന് തൃശൂരിലെത്തിയ 7 മലയാളികള്‍ നിരീക്ഷണത്തിലാണ്. ചൈനയില്‍ നിന്ന് കഴിഞ്ഞ 14 ദിവസത്തിനകം കേരളത്തില്‍ എത്തിയവര്‍ 28 ദിവസം ബാഹ്യസമ്പര്‍ക്കം ഒഴിവാക്കണമെന്ന് നിര്‍ദേശമുണ്ട്.

അതേസമയം വ്യാഴാഴ്ച ചൈനയിലെ രണ്ട് നഗരങ്ങള്‍ അടച്ചു. രോഗത്തിന്റെ പ്രഭവകേന്ദ്രമെന്ന് കരുതുന്ന വുഹാന്‍, സമീപനഗരമായ ഹോങ്കോങ് എന്നിവയാണ് അടച്ചത്. വിമാന, ട്രെയിന്‍, റോഡ് ഗതാഗതം നിര്‍ത്തി. കടകളും ഓഫീസുകളും അടച്ചു. നഗരം വിട്ട് പോകരുതെന്ന് ജനങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

ദേശീയ പുരസ്‌കാരം: ഷാരൂഖ് ഖാനും വിക്രാന്ത് മാസിയും മികച്ച നടന്മാർ, റാണി മുഖർജി നടി, ഉർവശിക്കും വിജയരാഘവനും പുരസ്‌കാരം

ദേശീയ ചലച്ചിത്ര പുരസ്‌കാരം: ഉള്ളൊഴുക്ക് മികച്ച മലയാള ചിത്രം, സഹനടി ഉർവശി, സഹനടൻ വിജയരാഘവൻ

കല്പന, നിങ്ങളെ ഞങ്ങൾ മറക്കുന്നില്ലല്ലോ!

സുമതി വളവ് സിനിമ സംഭവിക്കാന്‍ കാരണം ആ യഥാര്‍ത്ഥ സംഭവം തന്നെ, പക്ഷെ.. അഭിലാഷ് പിള്ള പറയുന്നു.

കന്യാസ്ത്രീകളുടെ ജാമ്യ നിഷേധത്തില്‍ ഛത്തീസ്ഗഡില്‍ ഉയര്‍ന്ന ആര്‍പ്പുവിളി യാദൃച്ഛികമല്ല

SCROLL FOR NEXT