Around us

ജമ്മു കാശ്മീര്‍ ഏറ്റുമുട്ടലില്‍ വീരമൃത്യുവരിച്ച മലയാളി ജവാന്റെ ഭൗതിക ശരീരം ഇന്ന് നാട്ടിലെത്തിച്ചേക്കും

ജമ്മു കാശ്മീരിലെ നിയന്ത്രണരേഖയില്‍ ഭീകരരുമായുള്ള ഏറ്റുമുട്ടലില്‍ വീരമൃത്യു വരിച്ച കൊല്ലം വെളിയം സ്വദേശി വൈശാഖിന്റെ (24) ഭൗതിക ശരീരം ഇന്ന് നാട്ടിലെത്തിച്ചേക്കും. ജമ്മു കാശ്മീരിലെ പുഞ്ച് ജില്ലയില്‍ തിങ്കളാഴ്ച രാവിലെയുണ്ടായ ഏറ്റുമുട്ടലിലാണ് വൈശാണ് വീരമൃത്യു വരിച്ചത്.

ഹരികുമാര്‍-ബീന ദമ്പതികളുടെ മകനായ വൈശാഖ് അഞ്ചുവര്‍ഷം മുമ്പാണ് സൈന്യത്തില്‍ ചേര്‍ന്നത്. ഇക്കഴിഞ്ഞ ഓണത്തിനാണ് അവസാനമായി വൈശാഖ് നാട്ടിലെത്തിയത്. തിങ്കളാഴ്ച വൈകിട്ടാണ് മരണവിവരം സംബന്ധിച്ച് വീട്ടുകാര്‍ക്ക് ഔദ്യോഗിക അറിയിപ്പ് ലഭിച്ചത്.

അതിര്‍ത്തിയില്‍ ഭീകരവാദികള്‍ നുഴഞ്ഞു കയറിയിട്ടുണ്ടെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു പുഞ്ച് ജില്ലയിലെ സുരന്‍ഖോട്ട് മേകളയിലെ ഗ്രാമങ്ങളില്‍ സൈന്യം തിരച്ചില്‍ ആരംഭിച്ചത്. ഇതിനിടെ ഏറ്റുമുട്ടലുണ്ടാകുകയായിരുന്നു. വൈശാഖ് അടക്കം അഞ്ച് സൈനികരാണ് ഭീകരരുമായുള്ള ഏറ്റുമുട്ടലില്‍ രാജ്യത്തിന് വേണ്ടി വീരമൃത്യു വരിച്ചത്.

'പുറത്തിറങ്ങുമ്പോൾ നീ സൂക്ഷിച്ചോ, ക്ലീൻ ഷേവ് ഒക്കെ ചെയ്ത് നടന്നോ എന്ന് ലാൽ സാർ പറഞ്ഞു'; 'തുടക്കം' ഓർമ്മകൾ പങ്കുവെച്ച് ആഷിഷ് ജോ ആന്റണി

പൂക്കി നിവിൻ ഓണം തൂക്കാൻ വരുന്നു; 'ബത്‍ലഹേം കുടുംബ യൂണിറ്റ്' ഹൈ വോൾട്ടേജ് ട്രെയിലർ പുറത്ത്

'കഥയിലെ രാജകുമാരിയും' എന്ന ഗാനം ആദ്യം ചന്ദ്രലേഖ എന്ന സിനിമക്ക് വേണ്ടി തയ്യാറാക്കിയത്: ബേണി

ഐ ആം ഗെയിം ഓണത്തിന് ഇല്ല; റിലീസ് സെപ്റ്റംബർ 3ന്

അളക്കപ്പെടാത്ത യുവത്വം

SCROLL FOR NEXT