Around us

ലോകത്ത് അതിവേഗ വളര്‍ച്ചയുള്ള നഗരങ്ങളില്‍ മലപ്പുറം ഒന്നാം സ്ഥാനത്ത്, ആദ്യ പത്തില്‍ കേരളത്തില്‍ നിന്ന് മൂന്ന് ഇടങ്ങള്‍ 

THE CUE

വിഖ്യാത സാമ്പത്തികകാര്യ മാധ്യമമായ ദ ഇക്കണോമിസ്റ്റ് തെരഞ്ഞെടുത്ത, ലോകത്തെ അതിവേഗ വളര്‍ച്ചയുള്ള നഗരങ്ങളില്‍ മലപ്പുറം ഒന്നാം സ്ഥാനത്ത്. കോഴിക്കോടിന് നാലും കൊല്ലത്തിന് പത്തും സ്ഥാനമാണ്. പട്ടികയില്‍ പതിമൂന്നാമതായി തൃശൂരുമുണ്ട്. ആദ്യ പത്തിലെ മൂന്ന് ഇന്ത്യന്‍ നഗരങ്ങളും കേരളത്തില്‍ നിന്നാണെന്ന പ്രത്യേകതയുണ്ട്. 2015-20 കാലയളവില്‍ അതിവേഗ വളര്‍ച്ച രേഖപ്പെടുത്തിയ നഗരങ്ങളാണ് തെരഞ്ഞെടുക്കപ്പെട്ടത്. രണ്ടാം സ്ഥാനത്തുള്ളത് വിയറ്റ്‌നാമിലെ കാന്‍ തോ യും മൂന്നാം സ്ഥാനം ചൈനയിലെ സുഖ്യാന്‍ നഗരത്തിനുമാണ്.

27 ാം സ്ഥാനത്തുള്ള സൂററ്റും മുപ്പതാം സ്ഥാനത്തുള്ള തിരുപ്പൂരും മാത്രമാണ് കേരള നഗരങ്ങള്‍ക്ക് പുറമെ അതിവേഗ വളര്‍ച്ചയുള്ള ഇന്ത്യന്‍ സ്ഥലങ്ങളായി പട്ടികയില്‍ ഇടംനേടിയിരിക്കുന്നത്. 44.1 പോയിന്റുമായാണ്‌ മലപ്പുറം ഒന്നാം സ്ഥാനം നേടിയത്. രണ്ടാമതുള്ള വിയറ്റനാം നഗരമായ കാന്‍ തോയെ ഏറെ ദൂരം പിന്നിലാക്കുകയും ചെയ്തു. 36.7 ആണ് കാന്‍ തോയുടെ സ്‌കോര്‍. കോഴിക്കോടിന് 34.5 ഉം കൊല്ലത്തിന് 31.1 ഉം തൃശൂരിന് 30.2 ഉം പോയിന്റുകളാണുള്ളത്. സൂററ്റ് 26.7 പോയിന്റുമായും തിരുപ്പൂര്‍ 26.1 ഉം നേടിയുംപട്ടികയില്‍ ഇടം പിടിച്ചു.. ദ ഇക്കണോമിസ്റ്റിന്റെ ഇന്റലിജന്‍സ് യൂണിറ്റാണ് സര്‍വേ സംഘടിപ്പിച്ചത്.

2019 അവസാനത്തില്‍ നീതി ആയോഗ് പ്രസിദ്ധീകരിച്ച സുസ്ഥിര വികസന ലക്ഷ്യ സൂചികയില്‍ കേരളം ഒന്നാം സ്ഥാനത്തെത്തിയിരുന്നു. 16 വികസന മാനദണ്ഡങ്ങള്‍ പരിഗണിച്ചതില്‍ 70 പോയിന്റോടെയാണ് ഇന്ത്യ നിര്‍ണായക നേട്ടം കൈവരിച്ചത്. വ്യവസായം, അടിസ്ഥാന സൗകര്യ വികസനം എന്നീ മേഖലകളിലാണ് സംസ്ഥാനം ഏറ്റവും കൂടുതല്‍ പോയിന്റ് നേടിയത്.

ദ ക്യു വീഡിയോ പ്രോഗ്രാമുകള്‍ക്കും വീഡിയോകള്‍ക്കുമായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ ഈ ലിങ്കില്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

ഷാർജ ആനിമേഷന്‍ കോണ്‍ഫറന്‍സ് സമാപിച്ചു

യഥാർത്ഥ സംഭവങ്ങളാണ് 'മന്ദാകിനി'യിലേക്കെത്തിച്ചത്; വിനോദ് ലീല

സഞ്ജു ഫ്രം കേരള;ലോകകപ്പ് ടീമിൽ ഇടം നേടി സഞ്ജു സാംസൺ

'രത്നവേൽ ഒരു പ്രത്യേക ജാതിയിൽപ്പെട്ടയാളാണ് എന്ന് എനിക്ക് അറിയില്ലായിരുന്നു'; രത്നവേലിനെ ആളുകൾ ആഘോഷിച്ചതിനെ പറ്റി ഫഹദ്

വീണ്ടും മാരി സെൽവരാജ് - പാ രഞ്ജിത് കൂട്ടുകെട്ട്; ധ്രുവ് വിക്രം നായകനാകുന്ന സ്പോർട്സ് ഡ്രാമ 'ബൈസൺ' ഫസ്റ്റ് ലുക്ക് പോസ്റ്റർ

SCROLL FOR NEXT