Around us

‘ബന്ധുക്കളായാലും ഓര്‍ത്തഡോക്‌സ് അച്ചന്‍മാരെ വീട്ടില്‍ കയറ്റരുത്’; കുടുംബചടങ്ങുകളിലേക്കും വിലക്ക് വ്യാപിപ്പിച്ച് യാക്കോബായ സഭ

THE CUE

ബന്ധുക്കളായാലും ഓര്‍ത്തഡോക്‌സ് വൈദികരെ വീട്ടില്‍ കയറ്റരുതെന്ന് യാക്കോബായ വിശ്വാസികള്‍ക്ക് സഭയുടെ നിര്‍ദ്ദേശം. മലങ്കര സഭാതര്‍ക്കം രൂക്ഷമായ പശ്ചാത്തലത്തിലാണ് യാക്കോബായ സഭ കടുത്ത തീരുമാനങ്ങളിലേക്ക് നീങ്ങിയത്. യാക്കോബായ വിശ്വാസികളുടെ വീടുകളിലോ പള്ളികളിലോ ഓര്‍ത്തഡോക്‌സ് വൈദികര്‍ പ്രവേശിച്ച് ശുശ്രൂഷ നടത്തുന്നത് തടയാന്‍, സഭയുടെ എപ്പിസ്‌കോപ്പല്‍ സുന്നഹദോസ് സെക്രട്ടറി തോമസ് മാര്‍ തിമോത്തിയോസ് മെത്രാപ്പൊലീത്തയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനമായി.

ഒരേ കുടുംബത്തില്‍ തന്നെ രണ്ടുവിഭാഗത്തില്‍ പെട്ടവരും ഉള്‍പ്പെടുന്ന സ്ഥിതി വിശേഷമുണ്ട്. ചടങ്ങുകളില്‍ ഇരുവിഭാഗക്കാരേയും പരസ്പരം സഹകരിപ്പിച്ചിരുന്ന വിശ്വാസികള്‍ക്ക് ഇനി മുതല്‍ കാര്യങ്ങള്‍ സങ്കീര്‍ണമാകും.  

യാക്കോബായ പള്ളികളിലെ വിവാഹ, മരണാനന്തര ചടങ്ങുകളില്‍ കാര്‍മികരോ സഹകാര്‍മികരോ ആയി പങ്കെടുക്കാന്‍ ഇനിമുതല്‍ ഓര്‍ത്തഡോക്‌സ് വൈദികര്‍ക്ക് അനുമതിയുണ്ടാകില്ല. എക്യുമെനിക്കല്‍ വേദികളില്‍ ഉള്‍പ്പെടെ ഓര്‍ത്തഡോക്‌സ് പുരോഹിതര്‍ എത്തുന്ന ചടങ്ങുകളില്‍ നിന്ന് വിട്ടു നില്‍ക്കാനും യാക്കോബായ സഭ തീരുമാനിച്ചിട്ടുണ്ട്. വിലക്കുകള്‍ സംബന്ധിച്ച് പള്ളികളില്‍ നിര്‍ദ്ദേശം നല്‍കും. യാക്കോബായ വിശ്വാസികളുടെ കുട്ടികളെ ഓര്‍ത്തഡോക്‌സ് വൈദികര്‍ മാമ്മോദീസ മുക്കുന്നത് തടയാനും വിവാഹങ്ങള്‍ക്ക് ഓര്‍ത്തഡോക്‌സ് പള്ളികളില്‍ നിന്നുള്ള ദേശക്കുറി സ്വീകരിക്കരുതെന്നും ആവശ്യങ്ങളുയരുന്നുണ്ട്.

യാക്കോബായ വിഭാഗക്കാര്‍ക്ക് ഭൂരിപക്ഷമുള്ള പിറവം പള്ളിയുടെ ഭരണച്ചുമതല സുപ്രീം കോടതിവിധി പ്രകാരം ഓര്‍ത്തഡോക്‌സ് സഭയ്ക്ക് നല്‍കിയതാണ് മലങ്കര തര്‍ക്കത്തെ വീണ്ടും രൂക്ഷമാക്കിയിരിക്കുന്നത്. പിറവം പള്ളി സംഭവത്തില്‍ പ്രതിഷേധിച്ച് ബുധനാഴ്ച്ച ഓര്‍ത്തഡോക്‌സ് ആസ്ഥാനത്തേക്ക് മാര്‍ച്ച് നടത്താനൊരുങ്ങുകയാണ് യാക്കോബായ സഭ.

കയ്യിൽ ഹാൻഡി ക്യാമുമായി നസ്ലൻ; റെട്രോ വൈബ് ഫസ്റ്റ് ലുക്കുമായി MOLLYWOOD TIMES

ആ പത്ത് മിനിറ്റ് ഓട്ടത്തിന് അവരുടെ ജീവന്റെ വിലയുണ്ട്; ഓണ്‍ലൈന്‍ ഡെലിവറി തൊഴിലാളി സമരം എന്തിന്?

Lady Super Star steps into the 'Toxic' World; യഷ്-ഗീതു മോഹൻദാസ് ചിത്രം 'ടോക്സിക്' പുതിയ പോസ്റ്റർ

നല്ലത് മാത്രം സംഭവിച്ചാല്‍ അത് ലൈഫല്ലല്ലോ, ഒന്നരമണിക്കൂർ ദൈർഘ്യമുളള ഷോയെ അഞ്ച്മിനിറ്റ് കൊണ്ട് വിലയിരുത്തരുത് :ഡബ്സി

മഹാവിജയവുമായി വീണ്ടുമൊരു മമ്മൂട്ടി ചിത്രം; 83 കോടി ആഗോള ഗ്രോസ് പിന്നിട്ട് 'കളങ്കാവൽ'

SCROLL FOR NEXT