Around us

'പിണറായിയുടെ ധാര്‍ഷ്ട്യം കാണാന്‍ വയ്യ, ഇപ്പോഴത്തെ സര്‍ക്കാരില്‍ വിശ്വാസമില്ല', യു.ഡി.എഫ് അധികാരത്തില്‍ വരണമെന്ന് മേജര്‍ രവി

സംസ്ഥാനത്ത് യു.ഡി.എഫ് അധികാരത്തില്‍ വരണമെന്ന് സംവിധായകനും നടനുമായ മേജര്‍ രവി. ഇപ്പോഴത്തെ സര്‍ക്കാരില്‍ വിശ്വാസമില്ലെന്നും അദ്ദേഹം പറഞ്ഞു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരള യാത്രയുടെ തൃപ്പൂണിത്തുറയില്‍ നടന്ന പരിപാടിയില്‍ പങ്കെടുത്തതിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കവെയായിരുന്നു മേജര്‍ രവിയുടെ പ്രതികരണം.

'യു.ഡി.എഫ് അധികാരത്തില്‍ വരണമെന്നാണ് ആഗ്രഹിക്കുന്നത്. പല കാര്യങ്ങളും ജനങ്ങള്‍ക്ക് ചെയ്ത് നല്‍കാമെന്ന് അവര്‍ സമ്മതിച്ചിട്ടുണ്ട്. ഇപ്പോള്‍ ഭരിക്കുന്ന സര്‍ക്കാരില്‍ എനിക്ക് ഒരു വിശ്വാസവുമില്ല, അതാണ് ഇതിലൊരു മാറ്റം വരണമെന്ന് പറയുന്നത്. മാറ്റം കൊണ്ടുവരാമെന്ന് ഇവര്‍ പറയുന്നുണ്ട്. നാളെ അത് ചെയ്തില്ലെങ്കില്‍ പാര്‍ട്ടി മെമ്പര്‍ഷിപ്പ് എടുത്തില്ലെങ്കില്‍ അത് ചോദിക്കാനുള്ള അധികാരം എനിക്കുണ്ട്', മേജര്‍ രവി പറഞ്ഞു.

പിണറായി വിജയനേക്കാള്‍ മികച്ച നേതാവാണോ രമേശ് ചെന്നിത്തല എന്ന ചോദ്യത്തിന് താന്‍ ഇപ്പോള്‍ കാണുന്നത് അങ്ങനെയാണെന്നായിരുന്നും മേജര്‍ രവിയുടെ മറുപടി. 'പിണറായി ഭരിക്കുന്ന കാലത്തെ ധാര്‍ഷ്ട്യം കാണാന്‍ വയ്യ. ജനങ്ങളുടെ ചോദ്യത്തിന് മറുപടി പറയുന്ന നേതാക്കളാണ് വേണ്ടത് അത് കോണ്‍ഗ്രസില്‍ നിന്നായാലും ബി.ജെ.പിയില്‍ നിന്നായാലും.'

ബി.ജെ.പിയില്‍ നിന്ന് തനിക്ക് അര്‍ഹിക്കുന്ന പരിഗണന ലഭിച്ചില്ലെന്നും മേജര്‍ രവി. ജനങ്ങള്‍ക്ക് വേണ്ടി പലതും സംസാരിച്ചു, പക്ഷെ അതിനോട് ആരും പ്രതികരിച്ചില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സംസ്ഥാനത്ത് ബി.ജെ.പി അധികാരത്തില്‍ വരില്ലെന്ന് എങ്ങനെ പറയാന്‍ പറ്റുമെന്നും മേജര്‍ രവി ചോദിച്ചു. ഇന്ത്യയില്‍ ഇത്രയും സീറ്റ് കിട്ടി ബി.ജെ.പി അധികാരത്തില്‍ എത്തുമെന്ന് ആരെങ്കിലും വിചാരിച്ചിരുന്നോ. രാഷ്ട്രീയത്തില്‍ ഏത് സമയത്തും എന്തും മാറി മറിയാം. ആ രാഷ്ട്രീയത്തിലല്ല ഞാന്‍ വിശ്വസിക്കുന്നത്. ജനങ്ങള്‍ക്ക് വേണ്ടി ആരെങ്കിലും എന്തെങ്കിലും ചെയ്യന്‍ മുന്നോട്ട് വരുന്നുണ്ടോ എന്നാണ്.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

തൃപ്പൂണിത്തുറയില്‍ ഇത്തവണ മത്സരിക്കുമോ എന്ന ചോദ്യത്തിന് ഇല്ല എന്നായിരുന്നു മറുപടി. രമേശ് ചെന്നിത്തലയും, മുല്ലപ്പള്ളിയും, കെ.സുധാകരനുമായും നല്ല ബന്ധമാണുള്ളതെന്നും അവര്‍ ക്ഷണിച്ചതു കൊണ്ടാണ് ഐശ്വര്യ കേരള യാത്രയില്‍ പങ്കെടുക്കാനെത്തിയതെന്നും മേജര്‍ രവി പറഞ്ഞു.

Major Ravi Supporting UDF

കുഞ്ചാക്കോ ബോബനും, സുരാജും, സിംഹവും ജൂണിലെത്തും; ഗർർർ റിലീസ് തീയതി പ്രഖ്യാപിച്ചു

'വെസ് ആൻഡേഴ്‌സണോ, പൊന്മുട്ടയിടുന്ന താറാവോ, പെരുവണ്ണാപുരത്തെ വിശേഷങ്ങളോ; 'പെരുമാനി' മജുവിന്റെ ലോകം': വിനയ് ഫോർട്ട്

ഗായകനായി അജു വർഗീസ്; ഗുരുവായൂർ അമ്പലനടയിലെ ഗാനം കെ ഫോർ കൃഷ്ണ ലിറിക് വീഡിയോ

'കല്യാണം കഴിക്ക, കുട്ടികളാവുക രണ്ടും രണ്ടു തരാം കമ്മിറ്റ്മെന്റ് ആണ് ചേച്ചി'; മാരിവില്ലിൻ ഗോപുരങ്ങൾ മെയ് പത്തിന്

'ഇതാ ഞാൻ ഡിജോയ്ക്ക് അയച്ച മെസ്സേജ്'; മലയാളി ഫ്രം ഇന്ത്യയുടെ തിരക്കഥയെ ചൊല്ലിയുള്ള പ്രശ്നത്തിൽ തെളിവുകളുമായി നിഷാദ് കോയ

SCROLL FOR NEXT