Around us

പ്രതിപ​ക്ഷ നേതാക്കളെ അണിനിരത്തി സ്റ്റാലിന്റെ ആത്മകഥാ പ്രകാശനം, മുഖ്യമന്ത്രി പിണറായി വിജയനും പങ്കെടുക്കും

രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലെ പ്രതിപക്ഷ പാർട്ടികളുടെ നേതാക്കളെ അണിനിരത്തി തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്റെ ആത്മകഥ പ്രകാശനം ചെയ്യും. ഫെബ്രുവരി 28നാണ് 'നിങ്ങളിൽ ഒരാൾ' എന്ന് പേരിട്ടിരിക്കുന്ന പുസ്തകത്തിന്റെ പ്രകാശന ചടങ്ങ്.

കോൺ​ഗ്രസ് നേതാവ് രാഹുൽ ​ഗാന്ധിയാണ് പുസ്തകം പ്രകാശനം ചെയ്യുന്നത്. മുഖ്യമന്ത്രി പിണറായി വിജയനും ചടങ്ങിൽ പങ്കെടുക്കും.

ബിഹാർ പ്രതിപക്ഷ നേതാവ് തേജസ്വി യാദവ്, ജമ്മു കശ്മീർ മുൻ മുഖ്യമന്ത്രി ഒമർ അബ്ദുള്ള എന്നിവർ പുസ്തക പ്രകാശന ചടങ്ങിൽ സംസാരിക്കും. ഡിഎംകെ വനിതാ സെക്രട്ടറിയും എംപിയുമായ കനിമൊഴിയും ചടങ്ങിൽ സംസാരിക്കും.

കവി വൈരമുത്തു, നടൻ സത്യരാജ് എന്നിവരും പുസ്തക പ്രകാശന ചടങ്ങിൽ പങ്കെടുക്കും.

'പുറത്തിറങ്ങുമ്പോൾ നീ സൂക്ഷിച്ചോ, ക്ലീൻ ഷേവ് ഒക്കെ ചെയ്ത് നടന്നോ എന്ന് ലാൽ സാർ പറഞ്ഞു'; 'തുടക്കം' ഓർമ്മകൾ പങ്കുവെച്ച് ആഷിഷ് ജോ ആന്റണി

പൂക്കി നിവിൻ ഓണം തൂക്കാൻ വരുന്നു; 'ബത്‍ലഹേം കുടുംബ യൂണിറ്റ്' ഹൈ വോൾട്ടേജ് ട്രെയിലർ പുറത്ത്

'കഥയിലെ രാജകുമാരിയും' എന്ന ഗാനം ആദ്യം ചന്ദ്രലേഖ എന്ന സിനിമക്ക് വേണ്ടി തയ്യാറാക്കിയത്: ബേണി

ഐ ആം ഗെയിം ഓണത്തിന് ഇല്ല; റിലീസ് സെപ്റ്റംബർ 3ന്

അളക്കപ്പെടാത്ത യുവത്വം

SCROLL FOR NEXT