Around us

എനിക്ക് കാളി ഇറച്ചിയും മദ്യവും കഴിക്കുന്ന ദൈവമാണ്: മഹുവ മൊയ്ത്ര

സംവിധായിക ലീന മണിമേഖലൈയെ പിന്തുണച്ച് തൃണമൂല്‍ എം.പി മഹുവ മൊയിത്ര. ലീന മണിമേഖലൈ പങ്കുവെച്ച സിഗരറ്റ് വലിക്കുന്ന കാളിയുടെ പോസ്റ്റര്‍ വിവാദമായതിന് പിന്നാലെയാണ് പിന്തുണച്ചുകൊണ്ട് മഹുവ രംഗത്തെത്തിയത്.

'നിങ്ങളുടെ ദൈവം എങ്ങനെ ആയിരിക്കുമെന്ന് സങ്കല്‍പ്പിക്കാന്‍ നിങ്ങള്‍ക്ക് സ്വാതന്ത്ര്യമുണ്ട്. എന്നെ സംബന്ധിച്ചിടത്തോളം കാളി ഇറച്ചി കഴിക്കുന്ന, മദ്യം കഴിക്കുന്ന ദൈവമാണ്. ദൈവങ്ങള്‍ക്ക് വിസ്‌കി വരെ നേര്‍ച്ച സമര്‍പ്പിക്കുന്ന ചിലയിടങ്ങളുണ്ട്,' മഹുവ മൊയ്ത്ര പറഞ്ഞു.

ലീന മണിമേഖലൈയ്‌ക്കെതിരെ യു.പി പൊലീസും ഡല്‍ഹി പൊലീസും കേസെടുത്തിരുന്നു. ഹിന്ദു ദൈവങ്ങളെ അപകീര്‍ത്തികരമായി ചിത്രീകരിച്ചു എന്ന് ആരോപിച്ചാണ് പരാതി.

കാളി സിനിമയുടെ പോസ്റ്റര്‍ നേരത്തെ വിവാദമായിരുന്നു. കാളിദേവിയുടെ വേഷത്തില്‍ ഇരിക്കുന്ന സ്ത്രീ സിഗരറ്റ് വലിക്കുന്നതാണ് പോസ്റ്റര്‍. പോസ്റ്ററില്‍ കാളിയുടെ ഒരു കൈയില്‍ ക്വീര്‍ വിഭാഗത്തെ പിന്തുണയ്ക്കുന്ന മഴവില്‍ നിറത്തിലുള്ള കൊടി പിടിച്ചിരിക്കുന്നതും കാണാം.

ശനിയാഴ്ചയാണ് പുതിയ ഡോക്യുമെന്ററി പോസ്റ്റര്‍ പുറത്തുവിട്ടത്. പ്രതിഷേധം ഉയര്‍ന്നതിന് പിന്നാലെ ഗൗ മഹാസഭയുടെ തലവന്‍ അജയ് ഗൗതം സിനിമ നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് ഡല്‍ഹി പൊലീസിനും ആഭ്യന്തര മന്ത്രാലയത്തിനും പരാതി നല്‍കിയിരുന്നു.

അതേസമയം പ്രതിഷേധങ്ങളില്‍ പ്രതികരണവുമായി സംവിധായിക രംഗത്തെത്തുകയും ചെയ്തു. 'എനിക്ക് നഷ്ടപ്പെടാനൊന്നുമില്ല. ഒന്നിനെയും ഭയക്കാതെ സംസാരിക്കുന്നവര്‍ക്കൊപ്പം നില്‍ക്കാനാണ് ഇഷ്ടം. അതിന്റെ വില എന്റെ ജീവനാണെങ്കില്‍ അത് ഞാന്‍ നല്‍കാം', എന്നാണ് ലീന മണിമേഖലൈ പ്രതികരിച്ചത്.

മദ്യനയത്തിലെ തർക്കം; എന്തുകൊണ്ട് ബക്കാഡി വിവാദമാകുന്നു?

'ബാലൻ' ഒരുക്കിയത് പൂർണമായും സിങ്ക് സൗണ്ടിൽ: ഓഡിയോഗ്രാഫേഴ്സ് ഷിജിൻ മെൽവിൻ ഹട്ടൻ, അഭിഷേക് നായർ അഭിമുഖം

ഗംഭീര ആക്ഷനും ശക്തമായ രാഷ്ട്രീയവുമായി 'അനന്തൻ കാട്' നാളെ മുതൽ; ബുക്കിംഗ് തുടങ്ങി

കീർ സ്റ്റാർമറുടെ രാജി; യുകെ രാഷ്ട്രീയത്തിൽ തുടരുന്ന അസ്ഥിരതയും കാലാവധി പൂർത്തിയാക്കാനാവാതെ പടിയിറങ്ങുന്ന പ്രധാനമന്ത്രിമാരും

ഡെലിവറി ബോയിൽ തുടങ്ങി വാട്‌സാപ്പിലേക്ക്; ക്രെഡ് സ്ഥാപകൻ കുനാൽ ഷായുടെ ഗ്ലോബൽ യാത്ര!

SCROLL FOR NEXT