Around us

ഇത് സിദ്ദീഖ് കാപ്പന്റെയും ഉമര്‍ ഖാലിദിന്റെയും ഷര്‍ജില്‍ ഇമാമിന്റെയും റിപ്പബ്ലിക്ക് കൂടിയാണ്; മഹുവ മൊയ്ത്ര

ഇത് സിദ്ദീഖ് കപ്പന്റെയും ഉമര്‍ ഖാലിദിന്റെയും ഷര്‍ജില്‍ ഇമാമിന്റെയും കൂടി റിപ്പബ്ലിക് ആണെന്ന് മഹുവ മൊയ്ത്ര. റിപ്പബ്ലിക് ദിനാശംസകള്‍ നേര്‍ന്നെഴുതിയ കുറിപ്പിലാണ് മഹുവ യു.എ.പി.എ ചുമത്തി തടവില്‍ കഴിയുന്ന മലയാളി മാധ്യമ പ്രവര്‍ത്തകന്‍ സിദ്ദീഖ് കാപ്പന്റെ പേരും പരാമര്‍ശിച്ചത്.

അന്യായമായി യു.പി പൊലീസ് ജയിലില്‍ അടച്ച സിദ്ദീഖ് കാപ്പനെ വിട്ടയക്കാന്‍ ഇടപെടണമെന്ന് സിദ്ദീഖ് കാപ്പന്‍ കുടുംബ കണ്‍വെന്‍ഷന്‍ കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടിരുന്നു.

ജെ.എന്‍.യു വിദ്യാര്‍ത്ഥി നേതാവായ ഉമര്‍ ഖാലിദിന് ജാമ്യം അനുവദിക്കരുതെന്ന് 2022 ജനുവരി 12ന് നടന്ന വാദത്തില്‍ പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടിരുന്നു.

കേന്ദ്രസര്‍ക്കാരിനെ മുട്ടുകുത്തിച്ച് സി.എ.എ പിന്‍വലിപ്പിക്കാനായിരുന്നു ഉമര്‍ ഖാലിദിന്റെയും കൂട്ടരുടെയും ലക്ഷ്യമെന്നാണ് ഡല്‍ഹി പൊലീസ് പറഞ്ഞത്. പൗരത്വ ഭേദഗതി നിയമത്തിനെതിരെ രാജ്യതലസ്ഥാനത്ത് നടന്ന പ്രതിഷേധത്തില്‍ ഗൂഢാലോചന നടത്തിയെന്നാരോപിച്ചായിരുന്നു ഉമര്‍ ഖാലിദിനെതിരെ യു.എ.പി.എ ചുമത്തിയത്.

പൗരത്വ നിയമത്തിനെതിരായ സമരത്തിനിടെ പ്രകോപനപരമായ പ്രസംഗം നടത്തിയെന്നാരോപിച്ചാണ് ജെ.എന്‍.യുവിലെ മുന്‍ വിദ്യാര്‍ത്ഥി ഷര്‍ജീല്‍ ഇമാമിനെതിരെ യു.എ.പി.എ ചുമത്തുന്നത്.

രാജേഷ് മാധവന്റെ 'പെണ്ണും പൊറാട്ടും' തിയറ്ററുകളിലേക്ക്; റിലീസ് തീയതി പുറത്തുവിട്ടു

കയ്യിൽ ഹാൻഡി ക്യാമുമായി നസ്ലൻ; റെട്രോ വൈബ് ഫസ്റ്റ് ലുക്കുമായി MOLLYWOOD TIMES

ആ പത്ത് മിനിറ്റ് ഓട്ടത്തിന് അവരുടെ ജീവന്റെ വിലയുണ്ട്; ഓണ്‍ലൈന്‍ ഡെലിവറി തൊഴിലാളി സമരം എന്തിന്?

Lady Super Star steps into the 'Toxic' World; യഷ്-ഗീതു മോഹൻദാസ് ചിത്രം 'ടോക്സിക്' പുതിയ പോസ്റ്റർ

നല്ലത് മാത്രം സംഭവിച്ചാല്‍ അത് ലൈഫല്ലല്ലോ, ഒന്നരമണിക്കൂർ ദൈർഘ്യമുളള ഷോയെ അഞ്ച്മിനിറ്റ് കൊണ്ട് വിലയിരുത്തരുത് :ഡബ്സി

SCROLL FOR NEXT