അര്‍ണബ് ഗോസ്വാമി 
Around us

'രാജ്യസുരക്ഷയെ ബാധിക്കുന്ന വിഷയം വാട്‌സ്ആപ്പ് ചാറ്റില്‍'; അര്‍ണബ് ഗോസ്വാമിക്കെതിരെ നിയമനടപടിക്കൊരുങ്ങി മഹാരാഷ്ട്ര സര്‍ക്കാര്‍

റിപ്പബ്ലിക് ടി.വി ചീഫ് എഡിറ്റര്‍ അര്‍ണബ് ഗോസ്വാമിയും ബാര്‍ക് മുന്‍ സി.ഇ.ഒയും തമ്മിലുള്ള സംഭാഷണം പുറത്തുവന്ന വിഷയത്തില്‍ നിയമനടപടിക്കൊരുങ്ങി മഹാരാഷ്ട്ര സര്‍ക്കാര്‍. രാജ്യസുരക്ഷയെ ബാധിക്കുന്ന വിഷയങ്ങള്‍ വാട്‌സ്ആപ്പ് സംഭാഷണത്തിലൂടെ പുറത്തുവിട്ടെന്ന പരാതിയിലാണ് അര്‍ണബിനെതിരെ നടപടി.

പുല്‍വാമ ഭീകരാക്രമണത്തിന് തിരിച്ചടി നല്‍കാന്‍ പാക്കിസ്താനിലെ ബാലാക്കോട്ടില്‍ ഇന്ത്യ നടത്തിയ മിന്നലാക്രമണത്തെ കുറിച്ചും, ജമ്മുകാശ്മീരിന്റെ പ്രത്യേക പദവി എടുത്ത് കളയുന്നതിനെ കുറിച്ചും അര്‍ണാബ് ഗോസ്വാമിക്ക് മുന്‍കൂട്ടി അറിവുണ്ടായിരുന്നുവെന്ന് സൂചന നല്‍കുന്നതായിരുന്നു പുറത്തുവന്ന വാട്‌സ്ആപ്പ് ചാറ്റുകള്‍.

ഔദ്യോഗിക രഹസ്യനിയമപ്രകാരം അര്‍ണബിനെതിരെ കേസെടുക്കാനാകുമോ എന്നതില്‍ നിയമോപദേശം തേടിയിട്ടുണ്ടെന്ന് മഹാരാഷ്ട്ര ആഭ്യന്തരമന്ത്രി അനില്‍ ദേശ്മുഖ് പറഞ്ഞു. അര്‍ണബിനെതിരെ നടപടിയാവശ്യപ്പെട്ട് കോണ്‍ഗ്രസ് പ്രതിനിധികള്‍ കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെയായിരുന്നു അഭ്യന്തരമന്ത്രിയുടെ പ്രസ്താവന.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

ദേശസുരക്ഷയുടെ കാര്യത്തില്‍ വിട്ടുവീഴ്ചയുണ്ടോയോ എന്ന കാര്യത്തിലടക്കം അന്വേഷണം വേണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടിരുന്നു. പ്രധാനമന്ത്രി, ആഭ്യന്തരമന്ത്രി. പ്രതിരോധമന്ത്രി, പ്രതിരോധ മേധാവി, വ്യോമ - കരസേന മോധാവിമാര്‍ എന്നിവര്‍ അറിയേണ്ട രഹസ്യം ചോര്‍ന്നിട്ടുണ്ടെങ്കില്‍ ഔദ്യോഗിക രഹസ്യ നിയമത്തിന്റെ ലംഘനമാണെന്ന് കോണ്‍ഗ്രസ് ആരോപിച്ചു.

Maharashtra Govt To Take Action Against Arnab Goswami

'കേരളം അധികം വൈകാതെ ഒരു വൃദ്ധസദനമാകുമോ'?യുണൈറ്റഡ് കിങ്ഡം ഓഫ് കേരള കണ്ട് ആശങ്ക പ്രകടിപ്പിച്ച് ഡീൻ കുര്യാക്കോസ്

ജാതിക്കോളനികള്‍ അല്ല, ഗെറ്റോകള്‍ സൃഷ്ടിക്കപ്പെടുകയാണ് | Dr. Maya Pramod

മലയാള സിനിമയിലെ ജൂനിയേഴ്സും സീനിയേഴ്സും അടങ്ങുന്ന 'ധീരന്റെ' കാസ്റ്റിം​ഗ് പൂർത്തിയാക്കിയത് ഒന്നര വർഷം കൊണ്ട്: ദേവദത്ത് ഷാജി

മലയാളത്തിലെ ആദ്യ ഫീമെയിൽ സൂപ്പർഹീറോ എന്നൊന്നും ചിന്തിച്ചിരുന്നില്ല, ലോകഃ സിനിമാറ്റിക് യൂണിവേഴ്സിലെ ആദ്യ ചിത്രം ഓണം റിലീസ്

'അനാരോഗ്യ കേരളം': പിഴച്ചത് എവിടെ? തളരുന്ന കേരള മോഡല്‍

SCROLL FOR NEXT