Around us

പരിസ്ഥിതിയും മനുഷ്യജീവനുമാണ് വലുത്, വേദാന്ത സ്റ്റെര്‍ലൈറ്റ് പ്ലാന്റ് തുറക്കില്ല, ഹര്‍ജി ഹൈക്കോടതി തള്ളി

തൂത്തുക്കുടിയിലെ സ്‌റ്റെര്‍ലൈറ്റ് പ്ലാന്റ് അടച്ചുപൂട്ടാനുള്ള സര്‍ക്കാരിന്റെ തീരുമാനം മദ്രാസ് ഹൈക്കോടതി ശരിവെച്ചു. സര്‍ക്കാരിന്റെ തീരുമാനം ചോദ്യം ചെയ്ത് വേദാന്ത ലിമിറ്റഡ് നല്‍കിയ ഹര്‍ജി കോടതി തള്ളുകയായിരുന്നു. അപകടകരമായ രാസവസ്തുക്കളുടെ സാന്നിധ്യം കണ്ടെത്തിയ റിപ്പോര്‍ട്ട് കണക്കിലെടുക്കാതിരിക്കാന്‍ കഴിയില്ലെന്നും, പരിസ്ഥിതിയും ആളുകളുടെ ജീവനുമാണ് വലുതെന്നും കോടതി നിരീക്ഷിച്ചു.

ക്യു’ ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

ജസ്റ്റിസ് ടിഎസ് ശിവാഗ്നനം, വി ഭവാനി സുബ്ബറോയന്‍ എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് ഉത്തരവ്. സ്‌റ്റെര്‍ലൈറ്റ് പ്ലാന്റ് തുറക്കാനാകില്ലെന്ന് വ്യക്തമാക്കിയ കോടതി, പ്ലാന്റ് തുറക്കാന്‍ അനുമതി നല്‍കിയ ദേശീയ ഹരിത ട്രൈബ്യൂണല്‍ ഉത്തരവ് റദ്ദാക്കുകയും ചെയ്തു.

വേദാന്തയുടെ സ്റ്റെര്‍ലൈറ്റ് കോപ്പര്‍ പ്ലാന്റ് 2018 മുതല്‍ അടച്ചിട്ടിരിക്കുകയാണ്. പ്ലാന്റില്‍ നിന്നുയരുന്ന വിഷപ്പുക അന്തരീക്ഷ മലിനീകരണം രൂക്ഷമാകുന്നുവെന്ന് ചൂണ്ടിക്കാട്ടി വലിയ പ്രതിഷേധമായിരുന്നു ഉണ്ടായിരുന്നത്. പ്രതിഷേധക്കാര്‍ക്ക് നേരെയുണ്ടായ വെടിവെയിപ്പില്‍ 13 പേര്‍ കൊല്ലപ്പെടുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയായിരുന്നു പ്ലാന്റ് അടച്ചുപൂട്ടാന്‍ തമിഴ്‌നാട് സര്‍ക്കാര്‍ ഉത്തരവിട്ടത്.

തൂഫാൻ ഇനി തദ്ദേശം; 1200 തദ്ദേശ സ്ഥാപനങ്ങളിൽ തൂഫാൻ തുടക്കം

“25 വർഷങ്ങളായി ഞാനും സിനിമയിലുണ്ട്” ഡോണ്ട് ട്രബിൾ ദി ട്രബിൾ പ്രീ റിലീസ് ഇവന്റില്‍ രാജമൗലിയും ഫഹദും കൊച്ചിയിൽ

'ഒരു സിക്‌സ് അടിക്കുന്ന പവര്‍ പോരേ തല പൊട്ടിക്കാന്‍'! 'ദി തേര്‍ഡ് മര്‍ഡര്‍' ട്രെയിലര്‍ പുറത്ത്

സോണി ലിവ് ആരം സിനിമയുടെ എക്‌സ്‌ക്ലൂസീവ് സ്ട്രീമിംഗ് പാര്‍ട്ണര്‍

എസ്.എസ്. രാജമൗലി ഇന്ന് കൊച്ചിയിൽ; ഫഹദ് ഫാസിൽ ചിത്രം 'ഡോണ്ട് ട്രബിൾ ദി ട്രബിൾ' പ്രീ-റിലീസ് ഈവന്റ് ലുലു മാളിൽ

SCROLL FOR NEXT