Around us

‘കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളുന്നതിന്റെ മൂന്നാം ഘട്ടത്തിലായിരുന്നു’; ജനാധിപത്യം കശാപ്പുചെയ്ത് ബിജെപി അതിനനുവദിച്ചില്ലെന്ന് കമല്‍നാഥ് 

THE CUE

രാഷ്ട്രീയ നാടകങ്ങള്‍ക്കൊടുവില്‍ മധ്യപ്രദേശ് മുഖ്യമന്ത്രി കമല്‍നാഥ് രാജിവെച്ചു. വിശ്വാസവോട്ടെടുപ്പിന് മുമ്പായിരുന്നു രാജിപ്രഖ്യാപനം. സര്‍ക്കാരിന്റെ നേട്ടങ്ങള്‍ എടുത്തുപറഞ്ഞ കമല്‍നാഥ് ബിജെപിക്കെതിരെ രൂക്ഷവിമര്‍ശനമാണ് ഉന്നയിച്ചത്. കര്‍ഷകരുടെ കടങ്ങള്‍ എഴുതിത്തള്ളുന്ന നടപടി മൂന്നാം ഘട്ടത്തിലായിരുന്നുവെന്നും, അത് പൂര്‍ത്തിയാക്കാന്‍ ബിജെപി അനുവദിച്ചില്ലെന്നും കമല്‍നാഥ് പറഞ്ഞു.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

ബിജെപി ഗൂഡാലോചന നടത്തി സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ശ്രമിക്കുകയായിരുന്നു. ജനാധിപത്യം കശാപ്പുചെയ്യപ്പെട്ടു. കോണ്‍ഗ്രസ് എംഎല്‍എമാരെ അവര്‍ ബന്ദികളാക്കി. കോടിക്കണക്കിന് രൂപ മുടക്കിയാണ് ബിജെപി കോണ്‍ഗ്രസ് എംഎല്‍എമാരെ രാജിവെപ്പിച്ചത്. ജനാധിപത്യ മൂല്യങ്ങള്‍ ലംഘിച്ച ബിജെപി ജനങ്ങളെ വഞ്ചിക്കുകയായിരുന്നുന്നുവെന്നും കമല്‍നാഥ് ആരോപിച്ചു.

മധ്യപ്രദേശിന് പുതിയ ദിശാബോധം നല്‍കാനാണ് ശ്രമിച്ചത്. കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ ഉയര്‍ന്നു വന്ന മധ്യപ്രദേശിനെ കുറിച്ച് ബിജെപിക്ക് അസൂയയായിരുന്നു. അധികാരത്തില്‍ കയറിയ ആദ്യ ദിനം മുതല്‍ ബിജെപി തങ്ങളെ ഉന്നംവെച്ചു തുടങ്ങിയെന്നും, ജനങ്ങള്‍ക്ക് ഇപ്പോഴും തന്നില്‍ വിശ്വാസമുണ്ടെന്നും കമല്‍നാഥ് രാജിപ്രഖ്യാപനത്തിനിടെ പറഞ്ഞു.

വിശ്വാസവോട്ടെടുപ്പിന് മുന്‍പ് നടന്ന വാര്‍ത്താസമ്മേളനത്തിലായിരുന്നു കമല്‍നാഥിന്റെ രാജിപ്രഖ്യാപനം. ഉടന്‍ ഗവര്‍ണറെ കണ്ട് രാജിക്കത്ത് സമര്‍പ്പിക്കുമെന്നും അദ്ദേഹം അറിയിച്ചു. ബിജെപിയിലേക്ക് പോയ ജ്യോതിരാദിത്യ സിന്ധ്യയ്ക്ക് പിന്തുണയര്‍പ്പിച്ച് 22 കോണ്‍ഗ്രസ് എംഎല്‍എമാര്‍ രാജിവെച്ചതോടെയാണ് കമല്‍നാഥ് സര്‍ക്കാര്‍ പ്രതിസന്ധിയിലായത്.

'വെൽക്കം ടു മലയാളം സിനിമ'; 'ബൾട്ടി'യിലൂടെ സായ് ആഭ്യങ്കർ മലയാളത്തിലേക്ക്

മറ്റെന്തിനേക്കാളും വലിയ ലഹരി ഇപ്പോള്‍ സിനിമ മാത്രമാണ്: ഷൈന്‍ ടോം ചാക്കോ

"മമ്മൂക്ക വഴക്ക് പറഞ്ഞതില്‍ സന്തോഷിക്കുന്ന ഓരേയൊരു വ്യക്തി അയാളായിരിക്കും"

ഹോളിവുഡ് നടന്‍ മൈക്കിള്‍ മാഡ്‌സന്‍ അന്തരിച്ചു

അടിമുടി ചിരി ഗ്യാരന്റി; "ധീരൻ" പുതിയ ടീസർ ശ്രദ്ധ നേടുന്നു

SCROLL FOR NEXT