Around us

കെവി തോമസ് നെഹ്‌റുവിയന്‍ പാരമ്പര്യമുള്ള നേതാവ്: പാര്‍ട്ടിയിലേക്ക് ക്ഷണിച്ച് എം.എ ബേബി

23ാം പാര്‍ട്ടി കോണ്‍ഗ്രസില്‍ കോണ്‍ഗ്രസ് നേതാവ് കെ.വി. തോമസ് പങ്കെടുക്കുമെന്ന അഭ്യൂഹങ്ങള്‍ക്കിടെ തോമസിനെ പാര്‍ട്ടിയിലേക്ക് ക്ഷണിച്ച് പൊളിറ്റ് ബ്യൂറോ അംഗം എം.എ ബേബി. നെഹ്‌റുവിയന്‍ പാരമ്പര്യമുള്ള നേതാവാണ് കെവി തോമസ്. ഇതുപോലെ പ്രഗത്ഭരായ നേതാക്കളെ പാര്‍ട്ടി ഒപ്പം കൂട്ടിയിട്ടുണ്ടെന്നുമാണ് എം.എ ബേബി പറഞ്ഞത്.

ടികെ ഹംസ, കെടി ജലീല്‍ തുടങ്ങിയ നേതാക്കള്‍ പാര്‍ട്ടിയിലേക്ക് എത്തിയത് അങ്ങനെയാണ്. സുധാകരന്റെ സേച്ഛ്വാധിപത്യപരമായ കോണ്‍ഗ്രസിന്റെ നല്ല മൂല്യങ്ങള്‍ക്ക് എതിരായ നിലപാടിനെ തോമസ് എങ്ങനെ നോക്കി കാണുമെന്നത് ഗൗരവമുള്ള കാര്യമാണെന്നും എം.എ. ബേബി പറഞ്ഞു.

കെ.വി. തോമസ് പാര്‍ട്ടി കോണ്‍ഗ്രസ് സെമിനാറില്‍ പങ്കെടുക്കുന്നതിനെ കോണ്‍ഗ്രസ് ശക്തമായി വിലക്കിയിട്ടുണ്ട്. വിലക്ക് ലംഘിച്ച് പങ്കെടുത്താല്‍ ഉടന്‍ നടപടിയെന്നാണ് കോണ്‍ഗ്രസ് നിലപാട്. അതേസമയം നിലപാട് വ്യക്തമാക്കുന്നതിനായി കെ.വി തോമസ് ഇന്ന് മാധ്യമങ്ങളെ കാണും.

സി.പി.ഐ.എം 23ാം പാര്‍ട്ടി കോണ്‍ഗ്രസിലേക്ക് കോണ്‍ഗ്രസ് നേതാക്കളായ കെ.വി തോമസിനെയും ശശി തരൂരിനെയുമായിരുന്നു ക്ഷണിച്ചത്. പങ്കെടുക്കില്ലെന്ന് വ്യക്തമാക്കി ശശി തരൂരിന്റെ ഓഫീസ് രംഗത്തെത്തിയിട്ടുണ്ടായിരുന്നു.

നേതാക്കളെ വിലക്കിയ സംഭവത്തില്‍ കോണ്‍ഗ്രസിനെ വിമര്‍ശിച്ച് കൂടുതല്‍ സി.പി.ഐ.എം നേതാക്കള്‍ രംഗത്തെത്തിയിട്ടുണ്ട്. പാര്‍ട്ടി കോണ്‍ഗ്രസില്‍ പങ്കെടുത്തുവെന്നത് കൊണ്ട് കോണ്‍ഗ്രസില്‍ നിന്നും പുറത്താക്കപ്പെട്ടാല്‍ കെ.വി തോമസ് വഴിയാധാരമാവില്ലെന്നാണ് സി.പി.ഐ.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം.വി ജയരാജന്‍ പറഞ്ഞത്. കെ.പി.സി.സി പ്രസിഡന്റ് സുധാകരന്‍ പറഞ്ഞത് പടു വിഡ്ഢിത്തമാണെന്നാണ് എ.കെ. ബാലന്‍ ചോദിച്ചത്. വിഷയത്തില്‍ തോമസ് നല്ല സമീപനം സ്വീകരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും എ കെ ബാലന്‍ കൂട്ടിച്ചേര്‍ത്തു.

'മാ വന്ദേ'; പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ബയോപിക്കിൽ നായകൻ ഉണ്ണി മുകുന്ദൻ

ചെറുപ്പം മുതലേ നിറത്തിന്‍റെ പേരില്‍ ഒരുപാട് കളിയാക്കലുകള്‍ നേരിട്ടിട്ടുണ്ട്: ചന്തു സലിം കുമാര്‍

അനുമതി ഇല്ലാതെ ഗാനങ്ങൾ ഉപയോഗിച്ചു എന്ന ഇളയരാജയുടെ പരാതി; അജിത്തിന്റെ ​'ഗുഡ് ബാഡ് അ​ഗ്ലി' നീക്കം ചെയ്ത് നെറ്റ്ഫ്ലിക്സ്

നാഗ് അശ്വിന്‍ എന്‍റെ കഥാപാത്രത്തെക്കുറിച്ച് പറഞ്ഞപ്പോള്‍ വലിയൊരു അവാര്‍ഡ് കിട്ടിയ ഫീലായിരുന്നു: ഷിബിൻ എസ് രാഘവ്

'ലോക'യുടെ മുഴുവൻ ലോകങ്ങളുടെയും റഫ് വിഷ്വലൈസേഷൻ നടത്തിയിട്ടുണ്ട്: എ ഐ വിഷ്വലൈസർ അജ്മൽ ഹനീഫ് അഭിമുഖം

SCROLL FOR NEXT