Around us

സുധാകരന്റെ കാലത്തെ ദേശീയ പാത നിര്‍മ്മാണത്തില്‍ റിയാസിന് പരാതി, കത്തില്‍ ദുരുദ്ദേശമില്ലെന്ന് ആരിഫ്

ആലപ്പുഴ: ജി. സുധാകരന്‍ പൊതുമരാമത്ത് മന്ത്രിയായിരിക്കുമ്പോള്‍ നടത്തിയ ദേശീയപാത പുനര്‍നിര്‍മ്മാണത്തില്‍ വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ട് എ.എം ആരിഫ് എം.പി. പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസിനാണ് അരൂര്‍- ചേര്‍ത്തല ദേശീയ പാത നിര്‍മ്മാണത്തില്‍ അന്വേഷണം ആവശ്യപ്പെട്ടുള്ള കത്ത് സമര്‍പ്പിച്ചത്.

കത്തു ലഭിച്ചുവെന്നും കരാറുകാരന്റെ ഭാഗത്ത് നിന്ന് വീഴ്ചയുണ്ടായോ എന്ന് പരിശോധിക്കുമെന്നും മുഹമ്മദ് റിയാസ് പറഞ്ഞു. 36 കോടി രൂപ ചെലവില്‍ ജര്‍മ്മന്‍ സാങ്കേതിക വിദ്യയോടെയായിരുന്നു പുനര്‍നിര്‍മ്മാണം.

മൂന്ന് വര്‍ഷം മുമ്പ് നിര്‍മ്മിച്ച റോഡിന് ഗുണനിലവാരം പോരെന്നും റോഡില്‍ കുഴികള്‍ രൂപപ്പെട്ടിട്ടുണ്ടെന്നും ആരിഫ് മുഹമ്മദ് റിയാസിന് അയച്ച കത്തില്‍ പറയുന്നു.

കത്ത് പുറത്തായതിന് പിന്നാലെ മുന്‍ മന്ത്രി ജി.സുധാകരനെ ന്യായീകരിച്ച് ആരിഫ് എം.പി രംഗത്തെത്തി. '' അദ്ദേഹത്തിന്റെ ശ്രദ്ധയില്‍ ഇക്കാര്യങ്ങള്‍ പെട്ടിട്ടുണ്ടാകില്ല. കരാറുകാരും എന്‍ജിനീയര്‍മാരുമാണ് ഉത്തരവാദികള്‍. അവരുടെ ഇടപെടലുകള്‍ അന്വേഷിക്കണം,'' ആരിഫ് പറഞ്ഞു.

ഷാർജ ആനിമേഷന്‍ കോണ്‍ഫറന്‍സ് സമാപിച്ചു

യഥാർത്ഥ സംഭവങ്ങളാണ് 'മന്ദാകിനി'യിലേക്കെത്തിച്ചത്; വിനോദ് ലീല

സഞ്ജു ഫ്രം കേരള;ലോകകപ്പ് ടീമിൽ ഇടം നേടി സഞ്ജു സാംസൺ

'രത്നവേൽ ഒരു പ്രത്യേക ജാതിയിൽപ്പെട്ടയാളാണ് എന്ന് എനിക്ക് അറിയില്ലായിരുന്നു'; രത്നവേലിനെ ആളുകൾ ആഘോഷിച്ചതിനെ പറ്റി ഫഹദ്

വീണ്ടും മാരി സെൽവരാജ് - പാ രഞ്ജിത് കൂട്ടുകെട്ട്; ധ്രുവ് വിക്രം നായകനാകുന്ന സ്പോർട്സ് ഡ്രാമ 'ബൈസൺ' ഫസ്റ്റ് ലുക്ക് പോസ്റ്റർ

SCROLL FOR NEXT