എം സ്വരാജ്   
Around us

വിധിന്യായത്തില്‍ ന്യായം തിരയരുത്; ഇന്ത്യയില്‍ ഇപ്പോള്‍ ഇങ്ങനെയാണ്; ബാബറി വിധിയില്‍ എം സ്വരാജ്

വിധിന്യായത്തില്‍ ന്യായം തിരയരുതെന്നും നീതിയെക്കുറിച്ച് ചിന്തിക്കുക പോലുമരുതെന്നും എം സ്വരാജ് എംഎല്‍എ. ഇന്ത്യയില്‍ ഇപ്പോള്‍ ഇങ്ങിനെയാണെന്നും ബാബറി മസ്ജിദ് തകര്‍ത്തതിലെ പ്രതികളെ വെറുതെ വിട്ട കോടതി വിധിയില്‍ എം സ്വരാജ് പ്രതികരിച്ചു.

'വര്‍ത്തമാനകാല ഇന്ത്യയില്‍ മറിച്ചൊരു വിധിയുണ്ടാകുമെന്ന് നിഷ്‌കളങ്കരേ നിങ്ങളിപ്പോഴും പ്രതീക്ഷിച്ചിരുന്നുവോ? എന്ന് അയോധ്യ വിധിയില്‍ എം സ്വരാജ് പ്രതികരിച്ചിരുന്നു. ഇന്ന് ബാബറി പള്ളി തകര്‍ത്ത സംഭവത്തില്‍ ബിജെപിയുടെ മുതിര്‍ന്ന നേതാക്കളെ ഉള്‍പ്പെടെ വെറുതെ വിട്ടപ്പോള്‍ ഈ പോസ്റ്റ് വീണ്ടും ചര്‍ച്ചയായിരുന്നു. എം സ്വരാജിന്റെ പോസ്റ്റിനെതിരെ ബിജെപി രംഗത്തെത്തിയിരുന്നു.

എല്‍ കെ അദ്വാനിയും മുരളീമനോഹര്‍ ജോഷിയും ഉള്‍പ്പെടെയുള്ള നേതാക്കള്‍ പള്ളി തകര്‍ക്കാന്‍ ആഹ്വാനം ചെയ്തിട്ടില്ലെന്നാണ് ലക്‌നൗ കോടതി വിധിയില്‍ പറയുന്നത്. സാമൂഹ്യവിരുദ്ധരാണ് പള്ളി തകര്‍ത്തത്. പ്രതികള്‍ക്കെതിരെ ശക്തമായ തെളിവുകളില്ല. പള്ളിപൊളിച്ചതിന് തെളിവായി നല്‍കിയ ദൃശ്യങ്ങള്‍ കോടതി തള്ളി. മുന്‍കൂട്ടി തീരുമാനിച്ചത് പ്രകാരമല്ല, പെട്ടെന്നുണ്ടായ വികാരത്തിലാണ് മസ്ജിദ് തകര്‍ത്തതെന്നുമാണ് വിധി.

തൂഫാൻ ഇനി തദ്ദേശം; 1200 തദ്ദേശ സ്ഥാപനങ്ങളിൽ തൂഫാൻ തുടക്കം

“25 വർഷങ്ങളായി ഞാനും സിനിമയിലുണ്ട്” ഡോണ്ട് ട്രബിൾ ദി ട്രബിൾ പ്രീ റിലീസ് ഇവന്റില്‍ രാജമൗലിയും ഫഹദും കൊച്ചിയിൽ

'ഒരു സിക്‌സ് അടിക്കുന്ന പവര്‍ പോരേ തല പൊട്ടിക്കാന്‍'! 'ദി തേര്‍ഡ് മര്‍ഡര്‍' ട്രെയിലര്‍ പുറത്ത്

സോണി ലിവ് ആരം സിനിമയുടെ എക്‌സ്‌ക്ലൂസീവ് സ്ട്രീമിംഗ് പാര്‍ട്ണര്‍

എസ്.എസ്. രാജമൗലി ഇന്ന് കൊച്ചിയിൽ; ഫഹദ് ഫാസിൽ ചിത്രം 'ഡോണ്ട് ട്രബിൾ ദി ട്രബിൾ' പ്രീ-റിലീസ് ഈവന്റ് ലുലു മാളിൽ

SCROLL FOR NEXT