Around us

'ശിവശങ്കര്‍ കസ്റ്റംസ് ഓഫീസറെ വിളിച്ചെന്ന് സമ്മതിച്ച മൊഴി രേഖകളിലില്ല', കുറ്റക്കാരനെന്നോ അല്ലെന്നോ പറയാന്‍ കഴിയാത്ത സാഹചര്യമെന്ന് കോടതി

സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് എം.ശിവശങ്കര്‍ കസ്റ്റംസ് ഓഫീസറെ വിളിച്ചെന്ന് സമ്മതിച്ച മൊഴി രേഖകളിലില്ലെന്ന് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി. ശിവശങ്കറിന്റെ ജാമ്യാപേക്ഷ തള്ളിക്കൊണ്ടുള്ള വിധിന്യായത്തിലാണ് കോടതിയുടെ പരാമര്‍ശം. ശിവശങ്കര്‍ കുറ്റക്കാരനാണെന്നോ അല്ലെന്നോ പറയാന്‍ കഴിയാത്ത സാഹചര്യമാണെന്നും ഉത്തരവില്‍ പറയുന്നുണ്ട്.

അന്വേഷണം നിര്‍ണായക ഘട്ടത്തിലായതിനാലാണ് ജാമ്യം നിഷേധിക്കുന്നത്. സ്വപ്‌ന സുരേഷ് ഏറ്റവുമൊടുവില്‍ നല്‍കിയ മൊഴിയുമായി ബന്ധപ്പെട്ട് വിശദമായ അന്വേഷണം ആവശ്യമാണെന്നും കോടതി പറഞ്ഞു.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

സ്വര്‍ണക്കടത്തിനെ കുറിച്ച് ശിവശങ്കറിന് അറിവുണ്ടായിരുന്നുവെന്നും, ശിവശങ്കര്‍ കസ്റ്റംസ് ഉദ്യോഗസ്ഥരെ വിളിച്ചെന്നും സ്വപ്ന സുരേഷ് ഇ.ഡിക്ക് നല്‍കിയ മൊഴിയില്‍ പറയുന്നുണ്ട്. ഇത് സത്യമാണെങ്കില്‍ സ്വര്‍ണമടങ്ങിയ ബാഗ് വിട്ടുകിട്ടാനാണോ ശിവശങ്കര്‍ കസ്റ്റംസ് ഉദ്യോഗസ്ഥരെ വിളിച്ചതെന്ന് കണ്ടെത്താന്‍ അന്വേഷണം വേണം. ഇതുവരെ ശിവശങ്കറിന്റെ പങ്ക് വെളിപ്പെടുത്താതിരുന്ന സ്വപ്‌ന ഇപ്പോള്‍ ഇക്കാര്യം വെളിപ്പെടുത്തുന്നതിനെ കുറിച്ച് അന്വേഷണം വേണമെന്നും കോടതി ഉത്തരവില്‍ പറയുന്നു.

'ഇപ്പോൾ പറയേണ്ട വളരെ സ്ട്രോങ്ങ് ആയ വിഷയമാണ് പഞ്ചവത്സര പദ്ധതിയിലേത്' ; എന്റെ കഥാപാത്രം അത്ര നല്ലവനായ നന്മ മരം അല്ലെന്ന് സിജു വിൽ‌സൺ

'മഞ്ഞുമ്മൽ ബോയ്‌സിനെക്കാൾ മികച്ച ചിത്രമാണ്' ; വർഷങ്ങൾക്ക് ശേഷം തമിഴ്നാട്ടിൽ റിലീസിനായി ആവശ്യപ്പെട്ടത് 15 കോടിയെന്ന് ധനഞ്ജയന്‍

'നായാട്ടിന് ശേഷം വീണ്ടുമൊന്നിച്ച് കുഞ്ചാക്കോ ബോബനും ഷാഹി കബീറും' ; ജിത്തു അഷറഫ് ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിച്ചു

'സൂപ്പർസ്റ്റാർ ഡേവിഡ് പടിക്കലായി ടൊവിനോ തോമസ്' ; നടികർ മെയ് 3 ന് തിയറ്ററുകളിൽ

നിവിൻ പോളി ചിത്രം 'മലയാളി ഫ്രം ഇന്ത്യ' മെയ് 1 മുതൽ തിയറ്ററുകളിൽ

SCROLL FOR NEXT