Around us

അശ്വത്ഥാമാവ് വെറും ഒരു ആന, അധികാര രൂപങ്ങളാല്‍ വേട്ടയാടപ്പെട്ട ഒരു ഐ.എ.എസ് ഉദ്യോഗസ്ഥന്റെ കഥ; ആത്മകഥയുമായി എം. ശിവശങ്കര്‍

അശ്വത്ഥാമാവ് വെറും ഒരു ആന എന്ന പേരില്‍ അത്മകഥയുമായി മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന എം.ശിവശങ്കര്‍. ഡിസി ബുക്ക്‌സാണ് പുസ്തം പ്രസിദ്ധീകരിക്കുന്നത്.

ജയിലിലെ അനുഭവങ്ങള്‍, കേസുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ തുടങ്ങിയവ പുസ്തകത്തില്‍ ഉണ്ടാകാന്‍ സാധ്യതയുണ്ടാകും എന്നാണ് കരുതപ്പെടുന്നത്.

'' അധികാരത്തിന്റെ ഉന്നതിയില്‍ ഇരുന്നിട്ടും പലവിധ അധികാര രൂപങ്ങളാല്‍ വേട്ടയാടപ്പെട്ട ഒരു ഐ.എ.എസ് ഉദ്യോഗസ്ഥന്റെ അനുഭവകഥ.

യു.എ.ഇ കോണ്‍സുലേറ്റിന്റെ ഡിപ്ലോമാറ്റിക് ബാഗേജുവഴി നടന്ന സ്വര്‍ണ്ണക്കള്ളക്കടത്ത് കേസില്‍ ഉള്‍പ്പെടുത്തി പിന്നേയും കുറേ കേസുകളില്‍ കുടുക്കി ജയിലില്‍ അടയ്ക്കപ്പെട്ട എം.ശിവശങ്കര്‍ ആ നാള്‍വഴികളില്‍ സംഭവിച്ചത് എന്തെല്ലാമാണെന്ന് വെളിപ്പെടുത്തുന്നു.

സത്യാനന്തര കാലത്ത് നീതി തേടുന്ന ഓരോ മനുഷ്യനും ഇങ്ങനെയെല്ലാമാകും അനുഭവിക്കേണ്ടി വരിക എന്ന നടുക്കുന്ന സത്യമാണ് ഇതിലൂടെ വെളിപ്പെടുന്നത്,'' എന്ന പുസ്തകത്തിന്റെ പിന്‍ പേജില്‍ എഴുതിയിരിക്കുന്നത്.

രാജേഷ് മാധവന്റെ 'പെണ്ണും പൊറാട്ടും' തിയറ്ററുകളിലേക്ക്; റിലീസ് തീയതി പുറത്തുവിട്ടു

കയ്യിൽ ഹാൻഡി ക്യാമുമായി നസ്ലൻ; റെട്രോ വൈബ് ഫസ്റ്റ് ലുക്കുമായി MOLLYWOOD TIMES

ആ പത്ത് മിനിറ്റ് ഓട്ടത്തിന് അവരുടെ ജീവന്റെ വിലയുണ്ട്; ഓണ്‍ലൈന്‍ ഡെലിവറി തൊഴിലാളി സമരം എന്തിന്?

Lady Super Star steps into the 'Toxic' World; യഷ്-ഗീതു മോഹൻദാസ് ചിത്രം 'ടോക്സിക്' പുതിയ പോസ്റ്റർ

നല്ലത് മാത്രം സംഭവിച്ചാല്‍ അത് ലൈഫല്ലല്ലോ, ഒന്നരമണിക്കൂർ ദൈർഘ്യമുളള ഷോയെ അഞ്ച്മിനിറ്റ് കൊണ്ട് വിലയിരുത്തരുത് :ഡബ്സി

SCROLL FOR NEXT