Around us

‘കണ്ടം വഴി ഓടിക്കോ’; ബല്‍റാമിന്റെ 131 കോടി വണ്ടിച്ചെക്ക് ആരോപണത്തിന് മന്ത്രി മണിയുടെ ചെക്ക്

THE CUE

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ സാമ്പത്തിക തട്ടിപ്പു നടക്കുന്നതായി സംശയം പ്രകടിപ്പിച്ച കോണ്‍ഗ്രസ് എംഎല്‍എ വി ടി ബല്‍റാമിന് മറുപടിയുമായി മന്ത്രി എംഎം മണി. കെഎസ്ഇബി സാലറി ചലഞ്ചിന്റെ ഭാഗമായി നല്‍കിയ തുക എവിടേയും പോയിട്ടില്ലെന്ന് മന്ത്രി വ്യക്തമാക്കി. ഓഗസ്റ്റ് 20ന് സിഎംഡിആര്‍എഫിലേക്ക് കൊടുത്ത 131.26 കോടി രൂപയുടെ ചെക്ക് ഓഗസ്റ്റ് 22ന് തന്നെ ക്രെഡിറ്റ് ചെയ്തിട്ടുണ്ട്. കെഎസ്ഇബിയുടെ സാലറിയും പെന്‍ഷനും എസ്ബിഐ മുഖേനയാണ്. ബല്‍റാം ഇട്ട പോസ്റ്റിലെ സ്‌ക്രീന്‍ഷോട്ട് മനസ്സിരുത്തി വായിച്ചാല്‍ അത് ട്രഷറി മുഖേന വന്ന തുകയുടെ കണക്കാണെന്ന് മനസ്സിലാകുമെന്നും എം എം മണി ചൂണ്ടിക്കാട്ടി. രേഖകളുടെ ചിത്രങ്ങള്‍ സഹിതമാണ് മന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റ്.

പാവം ബലരാമന്‍, കേട്ടപാതി കേള്‍ക്കാത്തപാതി കാര്യമറിയാതെ ചാടി. ഒരു എംഎല്‍എയുടെ വിവരക്കേട് അധികമാളുകള്‍ കാണും മുമ്പ് പോസ്റ്റ് മുക്കി കണ്ടം വഴി ഓടിക്കോ.
എം എം മണി

എം എം മണി ആഗസ്റ്റ് 20ന് മുഖ്യമന്ത്രിക്ക് കൈമാറിയ കെഎസ്ഇബിയിലെ സാലറി ചലഞ്ചിന്റെ 131.26 കോടി രൂപ എവിടെപ്പോയെന്നായിരുന്നു കോണ്‍ഗ്രസ് എംഎല്‍എയുടെ ചോദ്യം. ഒന്നര മാസത്തോളമായിട്ടും ഈ തുക ഇതുവരെ ക്രഡിറ്റ് ആയിട്ടില്ലെന്നും മന്ത്രി നല്‍കിയത് വണ്ടിച്ചെക്കായിരുന്നോ എന്നും ബല്‍റാം ആരാഞ്ഞു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ അരങ്ങേറുന്നത് വലിയ സാമ്പത്തികത്തട്ടിപ്പാണോ എന്നും തൃത്താല എംഎല്‍എ ഫേസ്ബുക്ക് പോസ്റ്റിലൂടെ ചോദിച്ചിരുന്നു.

കോക്ക്ടെയില്‍ സിനിമയ്ക്ക് ശേഷം എനിക്ക് തിരിഞ്ഞ് നോക്കേണ്ടി വന്നിട്ടില്ല, അതിന് പിന്നില്‍ ഒരു കാരണമുണ്ട്: സംവൃത സുനില്‍

ചെട്ടിക്കുളങ്ങര പാട്ടിലെ അതേ എനര്‍ജിയായിരുന്നു ലാലേട്ടന് ക്ലൈമാക്സ് വരെ: ബെന്നി പി നായരമ്പലം

ഇന്ത്യയിലെ ഏറ്റവും വലിയ സിനിമ, ഒപ്പം ഹാൻസ് സിമ്മറും എആർ റഹ്‌മാനും; 'രാമായണ' ടീസർ ശ്രദ്ധ നേടുന്നു

സിനിമയിൽ സൗഹൃദങ്ങൾ വിരളമാണ്, പക്ഷെ ഞങ്ങളുടേത് ഒരു നിയോ​ഗം; അതിന് കാരണം ഈ കാര്യങ്ങൾ: ജഗദീഷും അശോകനും പറയുന്നു

ഷൂട്ടിങ് സെറ്റില്‍ നേരത്തെ എത്താനായി ഉറങ്ങാതിരുന്നിട്ടുണ്ട്, അവിടെ ഞാനൊരു പ്രശ്നക്കാരനേയല്ല: ഷൈന്‍ ടോം ചാക്കോ

SCROLL FOR NEXT